റ്യോട്ടോ കുവാക്കുബോ

ജാപ്പനീസ് കലാകാരൻ

ജപ്പാനിലെ മൾട്ടി മീഡിയ ആർട്ടിസ്റ്റാണ് റ്യോട്ടോ കുവാക്കുബോ (ജനനം : 1971).

ജീവിതരേഖ

ജപ്പാനിലെ ദ്വീപായ ഹോൻഷുവിലെ യൂണിവേഴ്‌സിറ്റി ഓഫ് സുകുബയിലും ഒഗാകിയിലെ ഇന്റർനാഷണൽ അക്കാദമി ഓഫ് മീഡിയ ആർട്‌സ് ആൻഡ് സയൻസസിലും പഠിച്ചു. സോണി ടാബ്ലെറ്റിനു വേണ്ടിയുള്ള പരസ്യ ചിത്രം ചെയ്തിട്ടുണ്ട്.[1]

കൊച്ചി മുസിരിസ് ബിനലെ 2014 ൽ

കൊച്ചി മുസിരിസ് ബിനലെ 2014 ലെ കുവാക്കുബോയുടെ ഇൻസ്റ്റലേഷൻ കാണുന്നവർ

'ലോസ്റ്റ് #12' എന്ന വിന്യാസമാണ് കൊച്ചി മുസിരിസ് ബിനലെ 2014 ൽ അവതരിപ്പിച്ചത്. ഒരു ഇരുട്ടുമുറിക്കുള്ളിൽ സ്ഥാപിച്ച വളഞ്ഞുപുളഞ്ഞ പാളത്തിലൂടെ സഞ്ചരിക്കുന്ന കളിപ്പാട്ട തീവണ്ടിയും ഓരോ ദിശയിലും തീവണ്ടിയുടെ മുന്നിൽ ഓരോ വശങ്ങളിലെ ചെറു വിളക്കുകളുമാണ് ഈ പ്രതിഷ്ടാപനത്തിൽ.[2] ട്രെയിൻ സഞ്ചരിക്കുമ്പോൾ മൂന്നു വശങ്ങളിലും മേൽക്കൂരയിലുമായി പതിക്കുന്ന വിചിത്ര രൂപങ്ങളുടെ നിഴലുകളാണ് ഈ പ്രതിഷ്ടാപനത്തിന്റെ പ്രത്യേകത. കൊച്ചിയിലെ വിവിധ മേഖലകളിൽ നിന്ന് ശേഖരിച്ച തുണിക്ലിപ്പുകൾ, ബ്രഷുകൾ, ഒഴിഞ്ഞ ഐസ്‌ക്രീം പാത്രങ്ങൾ, ചോർപ്പുകൾ തുടങ്ങി സർവ്വസാധാരണമായി നാം കാണുന്ന വസ്തുക്കൾ മാത്രമാണ് കുവാക്കുബോ ഈ ചലിക്കുന്ന നിഴൽ വിന്യാസത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ടോക്യോയിലെ മ്യൂസിയം ഓഫ് കണ്ടംപററി ആർട്ട് സംഘടിപ്പിച്ച സൈബർ ആർട്‌സ് ജപ്പാനിൽ കുവാക്കുബോ പ്രദർശിപ്പിച്ച 'ദി ടെൻത് സെന്റിമെന്റ്' എന്ന 2010ലെ വിന്യാസത്തിന്റെ ചുവടുപിടിച്ചാണ് ഇതും സജ്ജീകരിച്ചിരിക്കുന്നത്.[3]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ