മേരി ഫെന്റൺ

ഗുജറാത്തി, പാർസി, ഉർദു തിയറ്ററുകളിൽ അഭിനയിച്ചിരുന്ന യൂറോപ്യൻ വംശജയായ ഒരു നടിയായിരുന്നു മേരി ഫെന്റൺ(c. 1854 – c. 1896). മെഹർബായ് എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു [1].

മേരി ഫെന്റൺ
മേരി ഫെന്റൺ
ജനനം
മേരി ജെയ്ൻ ഫെന്റൺ

c. 1854
മരണംc. 1896
തൊഴിൽഅഭിനേത്രി
ജീവിതപങ്കാളി(കൾ)കവാസ്ജി പാലൻജി ഖട്ടാവു

ആദ്യകാലജീവിതം

മസ്സൂറിക്ക് സമീപമുള്ള ലന്തൂർ എന്ന സ്ഥലത്താണ് മേരി ഫെന്റൺ ജനിച്ചത്. മേരി ജെയ്ൻ ഫെന്റൺ എന്നായിരുന്നു മുഴൊവൻ പേര്. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച ഒരു ഐറിഷ് പട്ടാളക്കാരനായ മാത്യു ഫെന്റൺ ആയിരുന്നു പിതാവ്. മാതാവ് ജാനെറ്റ് ഫെന്റൺ. ആദ്യകാലജീവിതവും വിദ്യാഭ്യാസവും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

പ്രണയം, വിവാഹം

പാർസി നാടക നടനും സംവിധായകനുമായ കവാസ്ജി പാലൻജി ഖട്ടാവു തന്റെ ഇന്ദ്രസഭ എന്ന നാടകത്തിന്റെ പരിശീലനം നടത്തിക്കൊണ്ടിരിക്കെ മേരി ഫാന്റൺ തന്റെ മാജിക് ലാന്റേൺ ഷോയ്ക്കു വേണ്ടി ആ ഹാൾ ബുക്ക് ചെയ്യാൻ അവിടെ എത്തിച്ചേർന്നു. കവാസ്ജിയുടെ അഭിനയം കണ്ട് ആരാധന തോന്നി അവർ അദ്ദേഹത്തെ പരിചയപ്പെട്ടു. ഈ പരിചയം വളർന്ന് പ്രണയമാവുകയും ഒടുവിൽ അവർ പരസ്പരം വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് അവർ പാർസി മതം സ്വീകരിച്ച് മെഹ്ർബായി എന്ന പേര് സ്വീകരിച്ചു [2].

അഭിനയരംഗത്ത്

ഹിന്ദി, ഉർദു ഭാഷകൾ ഇതിനകം തന്നെ മേരിക്ക് അറിയാമായിരുന്നു. 1870-കളിൽ ഖട്ടാവു അവർക്ക് സംഗീതത്തിലും അഭിനയത്തിലും പരിശീലനം നൽകി. ഖട്ടാവുവുമായുള്ള ബന്ധവും തന്റെ കഴിവും മൂലം നാടകവേദിയിൽ മേരി ഒരു തരംഗം സൃഷ്ടിച്ചു [3][4]. 1878-ൽ ഫെന്റൺ നാടകങ്ങളിൽ അഭിനയിക്കുന്നതിനെ ചൊല്ലി ഖട്ടാവു, എമ്പറസ്സ് വിക്ടോറിയ തിയറ്റർ ഉടമ ജഹാംഗീർ പെസ്റ്റോൺജി ഖംബട്ടയുമായി ഒരു തർക്കത്തിലായി. ഇതേത്തുടർന്ന് ഖട്ടാവു ബോംബെ വിട്ട് ഡൽഹിയിലെത്തുകയും മനേക് മാസ്റ്ററിന്റെ ഉടമസ്ഥതയിലുള്ള ആൽഫ്രഡ് തീയേറ്റർ കമ്പനിയിൽ ചേരുകയും ചെയ്തു. എന്നാൽ മേരിയുടെ തിയറ്റർ പ്രവേശനത്തെ മനേക് മാസ്റ്ററും എതിർത്തു. തുടർന്ന് 1881 ൽ ഖട്ടാവു സ്വന്തമായി ആൽഫ്രഡ് കമ്പനി ആരംഭിച്ചു. അവിടെ മേരി ഫെന്റൻ ദീർഘകാലം വിജയകരമായി തന്റെ അഭിനയജീവിതം തുടർന്നു.പിന്നീട് മേരിയും ഖട്ടാവുവും വേർപിരിഞ്ഞു. ഈ ദമ്പതികൾക്ക് ജഹാംഗീർ ഖട്ടാവു എന്ന ഒരു മകൻ ഉണ്ടായിരുന്നു [1][3][5].

ഡ്രാമാ ക്വീൻ

2018-ൽ മേരി ഫെന്റണിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ നാടകമാണ് 'ഡ്രാമാ ക്വീൻ'. നീയതി റാത്തോഡ് ഇതിന്റെ രചനയും സംവിധാനവും നിർവഹിച്ചു. മെഹ്റിൻ സാബയാണ് മേരിയുടെ വേഷം അഭിനയിച്ചത്[6]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മേരി_ഫെന്റൺ&oldid=3706829" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ