മഡോണ ഓഫ് ദ പിങ്ക്സ്

ഇറ്റാലിയൻ നവോത്ഥാന കലാകാരനായ റാഫേൽ ചിത്രീകരിച്ച ആദ്യകാല ഭക്തി ചിത്രമായിരുന്നു മഡോണ ഓഫ് ദ പിങ്ക്സ് (c. 1506 – 1507, Italian: La Madonna dei garofani) ഫലവൃക്ഷത്തിൻറെ തടിയിൽ ചിത്രീകരിച്ച ഈ എണ്ണഛായാചിത്രം ഇപ്പോൾ ലണ്ടനിലെ ദേശീയ ഗാലറിയിൽ തൂക്കിയിരിക്കുന്നു. ഇറ്റാലിയൻ ശീർഷകം, ലാ മഡോണ ഡീ ഗറോഫാനി എന്നാണെങ്കിലും യഥാർത്ഥത്തിൽ ഈ ചിത്രം ദ മഡോണ ഓഫ് കാർണേഷൻ എന്നാണ്.

The Madonna of the Pinks
കലാകാരൻRaphael
വർഷംc. 1506–1507
തരംoil on yew
അളവുകൾ27.9 cm × 22.4 cm (11.0 in × 8.8 in)
സ്ഥാനംNational Gallery London

വിഷയം

ഡയാന്തസ്
ഡയാന്തസ് കാരിയോഫില്ലസ്

കാർണേഷൻ പൂക്കൾ കൈയിൽ പിടിച്ചിരിക്കുന്ന ക്രിസ്തുവായ കുട്ടിയെ ലാളിക്കുന്ന കന്യകാ മറിയത്തെ ഈ ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നു. (ഇറ്റാലിയൻ ശീർഷകം, ലാ മഡോണ ഡീ ഗറോഫാനി യഥാർത്ഥത്തിൽ ദ മഡോണ ഓഫ് കാർണേഷൻ എന്നാണ്.) ഈ പുഷ്പങ്ങളുടെ, ബൊട്ടാണിക്കൽ പേര് ഡൈയാന്തസ് (Greek for ‘flower of God’) ആണ്. ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്റെ മുന്നറിയിപ്പായി ഈ പൂക്കളെ ചിത്രീകരിക്കുന്നു. ക്രൈസ്തവ ഐതിഹ്യമനുസരിച്ച്, മറിയം ക്രൂശീകരണത്തിൽ കരയുമ്പോൾ ഈ പൂവ് ആദ്യമായി പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നു. മങ്ങിയ പ്രകാശമുള്ള ഗാർഹികപശ്ചാത്തലത്തിൽ ആദ്യകാല നെതർലാൻഡ്സ് ചിത്രീകരണകലാരീതിയിൽ ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നു. ഇതിൻറെ ഘടന ലിയോനാർഡോ ഡാവിഞ്ചിയുടെ ബെനോയിസ് മഡോണയെ ആധാരമാക്കിയുള്ളതാണ്. എന്നിരുന്നാലും ഭൂപ്രദേശത്തെയും കന്യകയെയും കൂട്ടിയിണക്കുന്ന നീലയും പച്ചയും ചേർന്ന വർണ്ണപദ്ധതി റാഫേലിൻറെ സ്വന്തംശൈലിയാണ്. കമാനരൂപമായ ജന്നലിലൂടെ ലാൻഡ്സ്കേപിലെ തകർന്ന ഒരു കെട്ടിടത്തിൻറെ ചിത്രീകരണം ക്രിസ്തുവിന്റെ ജനനം മുതൽ പഗാൻ ലോകത്തിന്റെ തകർച്ചയെ പ്രതീകപ്പെടുത്തുന്നു.

പ്രോവനൻസ്

ചിത്രത്തിൻറെ വലിപ്പത്തെയും വിഷയത്തെയും സംബന്ധിച്ച് ഒരു ബുക്ക് ഓഫ് ഹൗവേർസ് എന്നതിനേക്കാളും അൽപം കൂടുതലായി അത് പ്രാർഥനയ്ക്കുള്ള ഒരു ചെറിയ സഹായമായി കണക്കാക്കപ്പെട്ടിരുന്നതായിരിക്കാം. ഈ ചിത്രത്തിൻറെ യഥാർത്ഥ രക്ഷാധികാരിയുടെ ഐഡന്റിറ്റി അജ്ഞാതമാണ്. 1850 കളിൽ നിന്നുള്ള ഒരു അന്വേഷണത്തിൻറെ തെളിവുകളിലെ വസ്തുത സൂചിപ്പിക്കുന്നത്, പെറൂജിയൻ കുടുംബത്തിലെ അംഗമായ മാദലെലീന ഡഗ്ലി ഒഡ്ഡി സ്വന്തം വ്യാപാരത്തിൻറെ ഭാഗമായി വിശുദ്ധസഭാംഗങ്ങൾക്കുവേണ്ടി ഏർപ്പാടുചെയ്തു ചിത്രീകരിച്ചിരിക്കാമെന്ന് കരുതുന്നു.[1] പത്തൊൻപതാം നൂറ്റാണ്ടിൽ ഈ ചിത്രം ചിത്രകാരൻ വിൻസെൻസോ കാമുച്ചിനിയുടെ സ്വത്തായി മാറി.

1991-ൽ മാത്രമാണ് നവോത്ഥാന പണ്ഡിതനായ നിക്കോളാസ് പെന്നി ഒരു യഥാർത്ഥ റാഫേൽ ചിത്രമായി ഇതിനെ[2] ചിത്രീകരിക്കപ്പെട്ടത്. റാഫേൽ പണ്ഡിതർക്ക് ഈ ചിത്രത്തിൻറെ നിലനിൽപിനെക്കുറിച്ച് അറിയാമെങ്കിലും, 1853 മുതൽ ആൺവിക്ക് കൊട്ടാരത്തിൽ തൂക്കിയിരുന്ന ഈ ചിത്രത്തിൻറെ നഷ്ടപ്പെട്ട ഒറിജിനൽ കോപ്പിയുടെ ഏറ്റവും മികച്ച പകർപ്പുകളിൽ ഒന്നു മാത്രമായിരുന്നു അത്. ഒരു പ്രധാന പൊതുജനാഭിപ്രായത്തിനു ശേഷം 2004-ൽ നാഷണൽ ഗ്യാലറിയിൽ നിന്ന് ഹെറിറ്റേജ് ലോട്ടറി ഫണ്ട്, നാഷണൽ ആർട്ട് കളക്ഷൻസ് ഫണ്ടുകൾ എന്നിവയുടെ സംഭാവനകളിലൂടെ മഡോണ ഓഫ് ദ പിങ്ക്സ് 34.88 മില്യൺ പൗണ്ടിന് നോർതമ്പർലാൻഡ് പ്രഭു വാങ്ങിയിരുന്നു.[3]ചെലവ് ന്യായീകരിക്കുന്നതിനായി മാഞ്ചസ്റ്റർ, കാർഡിഫ്, എഡിൻബർഗ്, ബാർനാർഡ് കാസ്റ്റിൽ എന്നിവിടങ്ങളിലേക്ക് രാജ്യവ്യാപകമായ ഒരു പര്യടനവും നടത്തിയിരുന്നു.

2006 വേനലിൽ, കാരൂസി et al. നിക്കോളാസ് പെന്നിയുടെ ആട്രിബ്യൂഷനെ സംബന്ധിച്ച ആരോപണങ്ങൾ ഓൺലൈൻ ഗവേഷണം പ്രസിദ്ധീകരിച്ച അസാധാരണമായ വാദങ്ങളും തെറ്റായ വ്യാഖ്യാനങ്ങളും ദേശീയ ഗാലറി പ്രസിദ്ധീകരിച്ച അതിന്റെ അനുബന്ധ സംരക്ഷണവും അപൂർണ്ണമായ വിശകലനത്തെയും അടിസ്ഥാനമാക്കിയാണ്. 2007-ൽ ജെയിംസ് ബെക്കിന്റെ മരണാനന്തര പ്രസിദ്ധീകരണം, ഫ്രം ഡൂക്കിയോ റ്റു റാഫേൽ: കോന്നോയിഷ്യുർഷിപ്പ് ഇൻ ക്രൈസിസ് ദേശീയ ഗാലറിയിലെ റാഫേലിൻറെ മഡോണ ഓഫ് ദ പിങ്ക്സ് എന്ന പെയിന്റിങ്ങിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. ബ്രെയിൻ സെവെൽ, വളരെ കുറഞ്ഞ നിലവാരം പുലർത്തുന്നതും മിക്കവാറും വ്യാജമായിരിക്കാമെന്നും ചിത്രത്തെ വിമർശിച്ചു. അതിൻറെ അടയാളമായി മഡോണയുടെ വലതു കാൽ ശരീരത്തിൽ നിന്ന് എങ്ങനെ വിച്ഛേദിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു.

ചിത്രകാരനെക്കുറിച്ച്

നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ്‌ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[4] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.

അവലംബം

കുറിപ്പുകൾ

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ