കുടുംബനിയമം

കുടുംബകാര്യങ്ങളും ഗാർഹിക ബന്ധങ്ങളും കൈകാര്യം ചെയ്യുന്ന നിയമത്തിന്റെ ഒരു മേഖലയാണ് കുടുംബനിയമം (വിവാഹനിയമം അല്ലെങ്കിൽ ഗാർഹിക ബന്ധങ്ങളുടെനിയമം എന്നും അറിയപ്പെടുന്നു) എന്ന് അറിയപ്പെടുന്നത്. [1]

അവലോകനം

ഒരു രാജ്യത്തിന്റെ കുടുംബ നിയമത്തിന് കീഴിൽ സാധാരണയായി വരുന്ന വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു:

  • വിവാഹം, സിവിൽ യൂണിയനുകൾ, ഗാർഹിക പങ്കാളിത്തം :
    • നിയമപരമായി അംഗീകൃതമായ ദാമ്പത്യ-ഉഭയകക്ഷി ബന്ധങ്ങളിലേക്കുള്ള പ്രവേശനം [1]
    • വിവാഹമോചനം, വിവാഹം അസാധുവാക്കൽ, സ്വത്ത് സെറ്റിൽമെന്റുകൾ, ജീവനാംശം, കുട്ടികളുടെ സംരക്ഷണവും സന്ദർശനവും, കുട്ടികളുടെ പിന്തുണയും ജീവനാംശവും ഉൾപ്പെടെയുള്ള നിയമപരമായി അംഗീകൃത കുടുംബ ബന്ധങ്ങൾ അവസാനിപ്പിക്കലും അനുബന്ധ കാര്യങ്ങളും [2]
    • വിവാഹത്തിനു മുമ്പുള്ളതും വിവാഹശേഷമുള്ളതുമായ കരാറുകൾ
  • ദത്തെടുക്കൽ : ഒരു കുട്ടിയെ അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ, ഒരു മുതിർന്ന വ്യക്തിയെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ. [3]
  • വാടക ഗർഭധാരണം : വാടക ഗർഭധാരണത്തിലൂടെ പ്രസവിക്കുന്നതിനുള്ള നിയമവും പ്രക്രിയയും [4]
  • ചൈൽഡ് പ്രൊട്ടക്റ്റീവ് പ്രൊസീഡിംഗ്സ്: കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകളിലും കുട്ടികളെ അവഗണിക്കുന്ന കേസുകളിലും സംസ്ഥാന ഇടപെടലിന്റെ ഫലമായി ഉണ്ടാകാവുന്ന കോടതി നടപടികൾ [5]
  • ജുവനൈൽ നിയമം: പ്രായപൂർത്തിയാകാത്തവരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ, കുറ്റകൃത്യം, വിമോചനം, ജുവനൈൽ വിധിനിർണ്ണയം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങൾ [6]
  • പിതൃത്വം: പിതൃത്വം സ്ഥാപിക്കുന്നതിനും അല്ല എന്നു തെളിയിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ, പിതൃത്വ പരിശോധനയുടെ തിരഞ്ഞെടുപ്പ് [7]

ഈ ലിസ്റ്റ് സമഗ്രമല്ല കൂടാതെ രാജ്യങ്ങളുടെ അധികാരപരിധി അനുസരിച്ച് വ്യത്യാസപ്പെടുന്നു.

നിയമങ്ങളുടെ വൈരുദ്ധ്യം

വിവാഹ ബന്ധം, കുട്ടികളുടെ കസ്റ്റഡി, വിവാഹമോചനം മുതലായ വിഷയങ്ങളിൽ ഒരു അധികാര പരിധിയിൽ ബാധകമായ നിയമങ്ങൾ, മറ്റൊരു അധികാരപരിധിയിലെ നിയമങ്ങൾ പ്രകാരം അംഗീകരിക്കപ്പെടുമോ എന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാം. [8] കുട്ടികളുടെ സംരക്ഷണത്തിനായി, മറ്റ് അംഗരാജ്യങ്ങളുടെ കസ്റ്റഡി ഉത്തരവുകൾക്ക് അംഗീകാരം നൽകുന്നതിനും പാരെന്റൽ കിഡ്നാപ്പിങ് (രക്ഷാകർതൃക്കളുടെ ഭാഗത്ത് നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകൽ) പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമായി നിരവധി രാജ്യങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകലിന്റെ സിവിൽ വശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷൻ ആയ ഹേഗ് കൺവെൻഷൻ ഓൺ ദ സിവിൽ ആസ്പെക്റ്റസ് ഓഫ് ഇന്റർനാഷണൽ ചൈൾഡ് അബ്ഡക്ഷനിൽ ചേർന്നു. [9]

ഇതും കാണുക

  • അലിമണി
  • ചൈൾഡ് കസ്റ്റഡി
  • ചൈൾഡ് സപ്പോർട്ട്
  • വിവാഹമോചനം
  • കുടുംബം
  • കുടുംബ കോടതി
  • നിയമപരമായ വേർപിരിയൽ
  • ലെജിറ്റിമസി (കുടുംബനിയമം)
  • വിവാഹം
  • മെർജർ ഡോക്ട്രെയിൻ (കുടുംബനിയമം)
  • ഷെയേഡ് പാരന്റിങ്
  • സൂപ്പർവൈസ്ട് വിസിറ്റേഷൻ

പ്രത്യേക അധികാരപരിധി

  • അൾജീരിയൻ ഫാമിലി കോഡ്
  • ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോർട്ട് ഒ ഓസ്ട്രേലിയ
    • ഓസ്ട്രേലിയൻ ഫാമിലി ലോ
  • ഫാമിലി ലോ ആക്ട് (കാനഡ)
  • കാലിഫോർണിയ ചൈൾഡ് ആക്ടേഴ്സ് ബിൽ
  • ഫാമിലി ലോ സിസ്റ്റം ഇൻ ഇംഗ്ലണ്ട് ആൻഡ് വെയിൽസ്
    • ചിൽറൻ ആക്ട് 1989
  • മാലിയൻ ഫാമിലി കോഡ്

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കുടുംബനിയമം&oldid=3961439" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ