അമേരിക്കൻ ഐക്യനാടുകളും ഭരണകൂടഭീകരതയും

(United States and state terrorism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേരിട്ട് ഇടപെട്ടുകൊണ്ടുള്ള ഭരണകൂടഭീകരത നടത്തിയതായുള്ള ആരോപണങ്ങൾ അമേരിക്കൻ ഭരണകൂടത്തിനെതിരെ ഉയർന്നു വന്നിട്ടുണ്ട്. ഭരണകൂട ഭീകരതക്കു വേണ്ടി പണം നൽകൽ, പരിശീലനം കൊടുക്കൽ, ഭീകരപ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ള വ്യക്തികളേയും വിഭാഗങ്ങളേയും സം‌രക്ഷിക്കൽ എന്നിവയും അമേരിക്ക നടത്തുന്നതായി ആരോപിക്കപ്പെടുന്നു[1].

മൈ ലായി കൂട്ടക്കൊലയിൽ അമേരിക്കൻ സൈന്യത്താൽ വധിക്കപ്പെട്ട വിയറ്റ്‌നാം ജനങ്ങളുടെ മൃതശരീരങ്ങൾ
നാഗസാക്കിയിൽ അമേരിക്കയുടെ രണ്ടാമത്തെ ബോംബിങ്ങിൽ നശിപ്പിക്കപ്പെട്ട അമ്പലത്തിന്റെ അവശിഷ്ടം

നിർ‌വചനം

ഭരണകൂട ഭീകരതക്ക് വ്യക്തമായ ഒരു നിർ‌വചനമുണ്ടാക്കുന്നതിൽ അന്തർദേശീയ തലത്തിൽ ഇപ്പോഴും സമവായമില്ല. മെൽബൺ സർ‌വകലാശാലയിലെ പ്രൊഫ. ഇഗൊർ പ്രിമൊറാറ്റ്സ് പറയുന്നത് നിരവധി പണ്ഡിതന്മാർ നിയമവിധേയമായ ഒരു ഭരണകൂട ലക്ഷ്യമായി ഭീകരതയെ വ്യാഖ്യാനിക്കാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നവരാണ്‌. പ്രിമൊറാറ്റ്സ് സ്വയം ഭീകരതയെ വ്യാഖ്യാനിക്കുന്നത് "നിരപരാധികളായവർക്ക് നേരെ ബോധപൂ‌ർ‌വ്വം അക്രമം നടത്തൽ അല്ലെങ്കിൽ അക്രമണ ഭീഷണി മുഴക്കൽ...." . ഈ നിർ‌വചനം ഭരണകൂട ഭീകരതക്കും വ്യക്തികളുടെ ഭീകര പ്രവൃത്തികൾക്കും ബാധകമാണ്‌ എന്ന് അദ്ദേഹം തുടർന്ന് അഭിപ്രായപ്പെടുന്നു[2][3].

പൊതു ആരോപണങ്ങൾ

പ്രിൻസ്റ്റൺ സർ‌വകലാശാലയിലെ എമിരറ്റസ് പ്രൊഫസർ അർണോ മായർ പറയുന്നത് 1947 മുതൽ അമേരിക്ക, ഭരണകൂട ഭീകരതയുടെ മുഖ്യ പ്രയോക്താവാണ്‌ . പ്രത്യേകിച്ചും മൂന്നാം ലോകരാജ്യങ്ങളിലാണ്‌ അമേരിക്ക ഇത് നടപ്പാക്കുന്നത്.[4]. 'ആഗോള ഭരണകൂടഭീകരതയുടെ കേന്ദ്രമാണ്‌ വർഷങ്ങളായി അമേരിക്കൻ ഐക്യനാടുകൾ' എന്ന് നോം ചോംസ്കിയും വാദിക്കുന്നു. അമേരിക്കൻ സർക്കാറിന്റെ വിദേശകാര്യ നയങ്ങൾ നടപ്പിലാക്കുന്ന വിഭാഗങ്ങളുടേയും അപരന്മാരുടെയും തന്ത്രങ്ങളെ ചോംസ്കി ചിത്രീകരിക്കുന്നത് ഭീകരതയുടെ ഒരു രീതിയായാണ്‌‌. ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണ്‌ അമേരിക്ക എന്നും ചോംസ്കി ആരോപിക്കുന്നു.[5]. നിക്കരാഗ്വ പോലുള്ള രാജ്യങ്ങൾ ഉദാഹരണമായി ചോംസ്കി എടുത്തുകാട്ടുന്നു[6]. 'ഭീകരതക്കെതിരായ യുദ്ധം' എന്ന് ജോർജ്.ഡബ്ലിയു.ബുഷ് ഉപയോഗിച്ചു തുടങ്ങിയതിൽ പിന്നെ , നോംചോംസ്കി ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു[5][7]

"തീവ്രത കുറഞ്ഞ യുദ്ധമുറ" നടത്തുന്നതായി ഔദ്യോഗികമായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രത കുറഞ്ഞ ഏറ്റുമുട്ടൽ എന്നതിന്റെ നിർ‌വചനം പട്ടാള മാന്വലിൽ വായിച്ച്, 'ഭീകരവാദം' എന്നതിന്റെ ഔദ്യോഗിക നിർ‌വചനവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ ഇവ രണ്ടും ഏകദേശം ഒന്നാണന്ന് നിങ്ങൾക്ക് കാണാൻ കഴിയും

.

ഭരണകൂടഭീകരതയും പ്രചരണങ്ങളും

പ്രിൻസ്റ്റൺ സർ‌വകലാശാലയിലെ അന്തർദേശീയ പഠനവിഭാഗത്തിലെ എമിററ്റസ് പ്രൊഫസറായ റിച്ചാർഡ് ഫാൽക് വാദിക്കുന്നത്, അമേരിക്കൻ ഐക്യനാടുകളും മറ്റു ഒന്നാം-കിട ലോകരാജ്യങ്ങളും ഒപ്പം മുഖ്യധാരാ മാധ്യമസ്ഥാപനങ്ങളും ഭീകരതയുടെ യഥാർത്ഥ സ്വഭാവത്തേയും സാധ്യതയേയും അവ്യക്തമാക്കുകയോ മാറ്റം വരുത്തുകയോ ചെയ്തു എന്നാണ്‌. ഒന്നാംലോകരാജ്യങ്ങളുടെ പക്ഷത്തു നിന്നുകൊണ്ടുള്ള ഏകപക്ഷീയമായ കാഴ്ചപ്പാട് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഈ മാറ്റം വരുത്തൽ.

അദ്ദേഹം പറഞ്ഞു: ഭീകരവാദം എന്ന പദം ധാർമ്മികമായും നിയമപരമായും വെറുക്കപ്പെട്ട ഒന്നായി കാണപ്പെടേണ്ടതാണങ്കിൽ തീർച്ചയായും ബോധപൂർ‌വ്വം നിരപരാധികളായ പൗരന്മാരെ ലക്ഷ്യം വെക്കുന്ന അക്രമണങ്ങളെയും ഭീകരവാദത്തിൽ ഉൾപ്പെടുത്തണം. അതു ഭരണകൂടത്തിന്റെ ഒത്താശയോടെ ചെയ്യുന്നതായാലും അതല്ലങ്കിൽ ഭരണകൂടങ്ങളുടെ ശത്രു വിഭാഗങ്ങൾ ചെയ്യുന്നതായാലും ഭീകരത തന്നെ[8][9].ആധികാരിക സ്‌റ്റേറ്റിതര ഭീകരതയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്നത് ഭീകരതയുടെ അപകടത്തെ കുറച്ചുകൊണ്ടുവരാൻ പര്യാപത്മായ തന്ത്രമല്ല എന്ന് ഫാൽക് വാദിക്കുന്നു. ഭീകരതയുടെ സ്വഭാവത്തെയും അതിന്റെ യഥാർത്ഥ പരിധിയേയും നമ്മൾ കൂടുതൽ വ്യക്തമാക്കിയേ പറ്റൂ. ആധുനിക ഭരണകൂട വക്താക്കൾ ഭരണകൂടം, ഭീകരതയെ ആശ്രയിക്കുന്നതിനെ മറച്ചു വെക്കുകയും ഭീകരതയെ മുന്നാംലോക രാജ്യങ്ങളിലെ വിപ്ലവകാരികളുമായും വ്യവസായിക രാജ്യങ്ങളിലുള്ള അവരുടെ ഇടതു അനുഭാവികളുമായും മാത്രം ബന്ധപ്പെടുത്തി പറയുകയാണ്‌[10].

യു.എസ്.നെതിരെയുള്ള ആരോപണങ്ങൾ

ജപ്പാനിലെ അണുബോംബു വർഷം

നാഗസാക്കി ബോംബുവർഷത്തിനു മുൻപും അതിനു ശേഷവും

രണ്ടാം ലോകയുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കയുടെ അണുബോംബു വർഷമാണ്‌ ഒരു ഭരണകൂടം ജനങ്ങൾക്കെതിരെ നടത്തുന്ന ഏക അണുവായുധ പ്രയോഗം. യുദ്ധസമയത്താണെങ്കിൽ പോലും പൗരന്മാരുടെ ആവാസ കേന്ദ്രങ്ങളെ ഉന്നം വെച്ച് നടത്തിയ ഈ അണുവായുധ വർഷം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭരണകൂടഭീകരതയെ പ്രതിനിധീകരിക്കുന്നതായി വിമർശകർ വിലയിരുത്തുന്നു.എന്നാൽ ഈ വാദത്തെ പ്രതിരോധിക്കുന്നവരുടെ അഭിപ്രായത്തിൽ ബോംബിംഗ് യുദ്ധം നീണ്ടുപോകുന്നതനെ തടഞ്ഞു എന്നും അല്ലാതിരുന്നെങ്കിൽ മരണപ്പെട്ടവർ നിരപരാധികളായ പൗരന്മാരായിരുന്നെങ്കിലും മരണസംഖ്യ ഇതിലും കൂടുമായിരുന്നു എന്നുമാണ്‌[11][12].

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ