തോമാസ് ട്രാൻസ്ട്രോമർ

(Tomas Tranströmer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ (ജനനം:ഏപ്രിൽ 15 1931[1]). ഇദ്ദേഹത്തിന്റെ കവിതകൾ അറുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്[2]. 2011-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് "തന്റെ സാന്ദ്രവും ഒളിവീശുന്നതുമായ ശൈലിയിലൂടെ നമുക്ക് യാഥാർത്ഥ്യത്തിലേക്ക് പുതിയ വാതായനങ്ങൾ തുറന്നുതന്നു എന്നാണ് നോബൽ സമ്മാന സമിതി അഭിപ്രായപ്പെട്ടത്[3]. അദ്ദേഹത്തിന്റെ കവിതകളിലെ ധ്യാനാത്മതകതയെയും പ്രകൃതി വർണ്ണനകളെയും പറ്റി നിരൂപകർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്[2]. മനുഷ്യമനസ്സിന്റെ സമസ്യകളെക്കുറിച്ച് യുക്ത്യാതീതമായ സർറിയലിസ്റ്റിക് രചനകളിലൂടെ വ്യാപകമായ അംഗീകാരം നേടിയ ട്രോൺസ്ട്രോമർ സമീപദശകങ്ങളിലെ ഏറ്റവും സ്വാധീനമുള്ള സ്കാൻഡിനേവ്യൻ കവിയായായാണ് കരുതപ്പെടുന്നത്[2].

തോമാസ് ട്രാൻസ്ട്രോമർ
ട്രാൻസ്ട്രോമർ 2008-ൽ
ട്രാൻസ്ട്രോമർ 2008-ൽ
ജനനംതോമാസ് ഗോസ്റ്റ ട്രാൻസ്ട്രോമർ
(1931-04-15) 15 ഏപ്രിൽ 1931  (93 വയസ്സ്)
സ്റ്റോക്ക്‌ഹോം, സ്വീഡൻ
തൊഴിൽകവി
ദേശീയതസ്വീഡിഷ്
Periodഇരുപതാം നൂറ്റാണ്ട്, 21-ആം നൂറ്റാണ്ട്
ശ്രദ്ധേയമായ രചന(കൾ)വിൻഡോസ് ആന്റ് സ്റ്റോൺസ് (1966), ദ ഗ്രേറ്റ് എൻഗിമ (2004)
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽസമ്മാനം
2011
പങ്കാളിമോണിക്ക ബ്ലാഡ്

ജീവിതരേഖ

1931-ൽ സ്റ്റോക്‌ഹോമിലാണ് ട്രാൻസ്ട്രോമർ ജനിച്ചത്. സ്കൂൾ അദ്ധ്യാപികയായ ഇദ്ദേഹത്തിന്റെ അമ്മ ഭർത്താവിൽ നിന്നു് വിവാഹമോചനം നേടി കഴിയുകയായിരുന്നു[3][4]. സ്റ്റോക്ക്‌ഹോമിലെ സോദ്ര ലാറ്റിൻ സ്കൂളിൽ നിന്ന് സെക്കന്ററി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലത്തു തന്നെ കവിതകൾ എഴുതുമായിരുന്നു. അക്കാലത്തെ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ആദ്യ കവിതാസമാഹാരമായ 17 ദിക്തർ(17 dikter (Seventeen Poems)) 1954-ൽ പ്രസിദ്ധപ്പെടുത്തി. സ്റ്റോക്ക്‌ഹോം സർവ്വകലാശാലയിൽ വിദ്യാഭ്യാസം തുടർന്ന ഇദ്ദേഹം 1956-ൽ ചരിത്രം, മതം, സാഹിത്യം എന്നിവ ഉപവിഷയങ്ങളായി എടുത്തു സൈക്കോളജിയിൽ ബിരുദം നേടി[3]. 1960 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ ഒരു സൈക്കോളജിസ്റ്റായും, കവിയായും ജോലി ചെയ്തു[3].

1950-കളായപ്പോഴേക്കും മറ്റൊരു കവിയായ റോബർട്ട് ബ്ലൈയുമായി ട്രാൻസ്ട്രോമർ ചങ്ങാത്തത്തിലായി. ഇവർ തമ്മിൽ മിക്കപ്പോഴും എഴുത്തുകുത്തുകൾ നടത്താറുണ്ടായിരുന്നു. അതുപോലെ ബ്ലൈ ട്രാൻസ്ട്രോമറുടേ കവിതകൾ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുമായിരുന്നു. 2001-ൽ ബോണിയേഴ്‌സ് എന്ന പ്രസാധകർ ട്രാൻസ്ട്രോമറും ബ്ലൈയും തമ്മിലുള്ള കത്തിടപാടുകൾ എയർ മെയിൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചു[3].

1990-ൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് ഇദ്ദേഹത്തിനു സംസാര ശേഷി നഷ്ടപ്പെട്ടു. എങ്കിലും 2000-ന്റെ ആദ്യ നാളുകളിൽ വരെ ഇദ്ദേഹം കവിതകളെഴുതുമായിരുന്നു. ദ ഗ്രേറ്റ് എൻഗിമ എന്ന ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച അവസാന കവിതാസമാഹാരം പുറത്തു വന്നത് 2004-ലാണ്. അതിനു ശേഷം അദ്ദേഹത്തിന്റേതായി കവിതകളൊന്നും പുറത്തു വന്നിട്ടില്ല[3].

എഴുത്തിനോടൊപ്പം ട്രാൻസ്ട്രോമർ നല്ലൊരു പിയാനോ വായനക്കാരൻ കൂടിയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ഭാഗികമായി തളർന്നെങ്കിലും ഒരു കൈ കൊണ്ട് ഇദ്ദേഹത്തിനു് പിയാനോ വായിക്കാൻ സാധിക്കുമായിരുന്നു[4].

പ്രധാന കൃതികൾ

  • ഹാഫ് ഫിനിഷ്ഡ് ഹെവൻ
  • വിൻഡോസ് ആൻഡ് സ്‌റ്റോൺസ്
  • നൈറ്റ് വിഷൻ, പാത്ത്‌സ്
  • ബാൽട്ടിക്‌സ്
  • ഫോർ ദി ലിവിങ്ങ് ആൻഡ് ദി ഡെഡ്
  • മെമ്മറീസ് ലുക്ക് എറ്റ് മീ - ആത്മകഥ

മലയാളത്തിലേക്കുള്ള തർജ്ജമകൾ

സച്ചിദാനന്ദനും, ബാലചന്ദ്രൻ ചുള്ളിക്കാടും, അയ്യപ്പപ്പണിക്കറും വി .രവികുമാറും ട്രാൻസ്ട്രോമറുടെ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ |2006: പാമുക്‌ |2007: ലെസ്സിങ്ങ് |2008: ലേ ക്ലേസിയോ |2009: മുള്ളർ |2010: യോസ |2011: ട്രാൻസ്ട്രോമർ |2012: യാൻ |2013: ആലിസ് മൺറോ |


🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ