സ്പുട്‌നിക് വി കോവിഡ് വാക്സിൻ

(Sputnik V COVID-19 vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത കോവിഡ്-19 നുള്ള വൈറൽ വെക്റ്റർ വാക്സിനാണ് സ്പുട്നിക് വി. റഷ്യൻ ആരോഗ്യ മന്ത്രാലയം 2020 ഓഗസ്റ്റ് 11 ന് ഗാം-കോവിഡ്-വാക് എന്ന പേരിൽ രജിസ്റ്റർ ചെയ്തത് സ്പുട്നിക് വി ഒരു അഡെനോവൈറസ് വൈറൽ വെക്റ്റർ വാക്സിനാണ്.[2][3] "V" എന്നത് ഇംഗ്ലീഷ് അക്ഷരമാലയുടെ അക്ഷരത്തെ സൂചിപ്പിക്കുന്നു, അല്ലാതെ റോമൻ അക്കമായ അഞ്ച് നെ അല്ല.[4]

സ്പുട്‌നിക് വി
See caption
Russian Ministry of Health image of Gam-COVID-Vac vials
Vaccine description
Target diseaseSARS-CoV-2
Type?
Clinical data
Trade names
  • Sputnik V[1]
  • Спутник V
License data
Routes of
administration
Intramuscular
Legal status
Legal status
  • Registered in Russia on 11 August 2020
    AE, AG, DZ, BO, BY, HU, IR, PS, RS, IND, BD, TR: Emergency Authorization only
Identifiers
ATC codeNone
DrugBankDB15848

ഗാം-കോവിഡ്-വാക്സിനു തുടക്കത്തിൽ റഷ്യയിലും പിന്നീട് മറ്റ് 59 രാജ്യങ്ങളിലും ആണ് (ഏപ്രിൽ 2021 ലെ കണക്കനുസരിച്ച്) വിതരാണാനുമതി ലഭിച്ചിരുന്നത്. ഘട്ടം I-II പഠനങ്ങളുടെ പ്രാഥമിക ഫലങ്ങൾ 2020 സെപ്റ്റംബർ 4 ന് പ്രസിദ്ധീകരിച്ചു.[5] ഗാം-കോവിഡ്-വാക്സിന് വളരെ പെട്ടെന്ന് തന്നെ ഉപയോഗയോഗ്യമാണെന്ന് അനുമതി നൽകിയത് സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും വിമർശനത്തിനിടയാക്കി. ഇത് ശാസ്ത്ര സമൂഹത്തിലും വലിയ ചർച്ചകൾക്ക് വിധേയമായി. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സ്ഥിരീകരിക്കുന്ന ശക്തമായ ശാസ്ത്രീയ ഗവേഷണത്തിന്റെ അഭാവത്തിൽ ഈ അംഗീകാരം ന്യായമാണോ എന്ന് ചർച്ചകൾ ഉയർന്നു.[2][3][6][7][8] 2021 ഫെബ്രുവരി 2 ന്, പരീക്ഷണങ്ങളിൽ നിന്നുള്ള ഒരു ഇടക്കാല വിശകലനം ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. ഇത് വാക്സിന് അസാധാരണമായ പാർശ്വഫലങ്ങളില്ലാതെ 91.6% ഫലപ്രാപ്തി ഉണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒന്നായിരുന്നു.[9]

റഷ്യ, അർജന്റീന, ബെലാറസ്, ഹംഗറി, സെർബിയ, ഐക്യ അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളിൽ 2020 ഡിസംബറിൽ വാക്‌സിൻ അടിയന്തരമായി വിതരണം ആരംഭിച്ചു. 2021 ഫെബ്രുവരി ആയപ്പോഴേക്കും നൂറു കോടി ഡോസ് വാക്സിൻ ആഗോളതലത്തിൽ ഉടനടി വിതരണം ചെയ്യാൻ ഉത്തരവിട്ടിരുന്നു.[10]

അവലംബങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ