റിച്ചാഡ് വെല്ലസ്ലി

(Richard Wellesley, 1st Marquess Wellesley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ആംഗ്ലോ-ഐറിഷ് രാഷ്ട്രീയക്കാരനും കൊളോണിയൽ ഭരണകർത്താവുമാണ് റിച്ചാഡ് വെല്ലസ്ലി എന്ന വെല്ലസ്ലി പ്രഭു (ജീവിതകാലം: 1760 ജൂൺ 20 – 1842 സെപ്റ്റംബർ 26). 1798 മുതൽ 1805 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറലായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് മന്ത്രിസഭയിൽ വിദേശകാര്യസെക്രട്ടറി, ഐർലൻഡിന്റെ ലോഡ് ലെഫ്റ്റനന്റ് എന്നീ ഔദ്യോഗികപദവികളും വഹിച്ചിട്ടുണ്ട്. പ്രശസ്ത ബ്രിട്ടീഷ് സൈനികോദ്യഗസ്ഥനും ഭരണകർത്താവുമായിരുന്ന ആർതർ വെല്ലസ്ലി ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു.

ദ മോസ്റ്റ് ഹോണറബിൾ
ദ മാർക്വെസ് വെല്ലസ്ലി

കെ.ജി., പി.സി.
ബ്രിട്ടീഷ് ഇന്ത്യയുടെ ഗവർണർ ജനറൽ
ഓഫീസിൽ
1798 മേയ് 18 – 1805 ജൂലൈ 30
Monarchജോർജ്ജ് മൂന്നാമൻ
പ്രധാനമന്ത്രിവില്ല്യം പിറ്റ് ദ യങ്ങർ
ഹെൻറി ഏഡിങ്ടൻ
മുൻഗാമിഅലർഡ് ക്ലാർക്ക്
(താൽക്കാലികം)
പിൻഗാമികോൺവാലിസ് പ്രഭു
വിദേശകാര്യസെക്രട്ടറി
ഓഫീസിൽ
1809 ഡിസംബർ 6 – 1812 മാർച്ച് 4
Monarchജോർജ്ജ് മൂന്നാമൻ
പ്രധാനമന്ത്രിസ്പെൻസെർ പെർസിവൽ
മുൻഗാമിഹെൻറി ബാത്തഴ്സ്റ്റ്
പിൻഗാമിറോബർട്ട് സ്റ്റ്യൂവർട്ട്
ഐർലൻഡിന്റെ ലോഡ് ലെഫ്റ്റനന്റ്
ഓഫീസിൽ
1821 ഡിസംബർ 8 – 1828 ഫെബ്രുവരി 27
Monarchജോർജ്ജ് നാലാമൻ
പ്രധാനമന്ത്രിറോബർട്ട് ജെക്കിൻസൺ
ജോർജ് കാന്നിങ്
ഫ്രെഡെറിക് ജോൺ റോബിൻസൺ
മുൻഗാമിചാൾസ് ഷെറ്റ്വൈൻഡ്-ടാൽബോട്ട്
പിൻഗാമിഹെൻറി പേജെറ്റ്
ഓഫീസിൽ
1833 സെപ്റ്റംബർ 12 – 1834 നവംബർ
Monarchവില്ല്യം നാലാമൻ
പ്രധാനമന്ത്രിചാൾസ് ഗ്രേ
മുൻഗാമിഹെൻറി പേജെറ്റ്
പിൻഗാമിതോമസ് ഹാമിൽട്ടൺ
വ്യക്തിഗത വിവരങ്ങൾ
ജനനം1760 ജൂൺ 20 (2024-06-18UTC12:41:41)
ഡംഗൻ കാസിൽ, മീത്ത് കൗണ്ടി
മരണം16 സെപ്റ്റംബർ 1842(1842-09-16) (പ്രായം 82)
നൈറ്റ്സ്ബ്രിഡ്ജ്, ലണ്ടൻ
ദേശീയതബ്രിട്ടീഷുകാരൻ
രാഷ്ട്രീയ കക്ഷിവിഗ്
പങ്കാളികൾ(1) ഹ്യേസിന്തി ഗബ്രിയെല്ലെ റോളണ്ട്
(1766–1816)
(2) മരിയന്നെ കേറ്റൻ (d. 1853)
അൽമ മേറ്റർക്രൈസ്റ്റ്ചർച്ച്, ഓക്സ്ഫഡ്

ഇന്ത്യയിൽ

ഫ്രെഞ്ചുകാരുടെ അവസാനശ്രമങ്ങളും അവസാനിപ്പിച്ച്, ഇന്ത്യയെ എന്നെന്നേക്കുമായി ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തേടെ 1798-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിയന്ത്രണബോർഡിന്റെ അദ്ധ്യക്ഷനായിരുന്ന ഹെൻറി ഡൻഡസ് ആയിരുന്നു റിച്ചാർഡ് വെല്ലസ്ലിയെ ഇന്ത്യയിലേക്കയച്ചത്. പ്രധാനമായും സൈനികസഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സഖ്യങ്ങളിലൂടെ വെല്ലസ്ലി ഏറ്റവുമധികം നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് നിയന്ത്രണത്തിലാക്കി. ടിപ്പു സുൽത്താനെ അമർച്ച ചെയ്ത വെല്ലസ്ലി, മദ്ധ്യേന്ത്യയിലെ ഛിന്നഭിന്നമായിക്കിടന്ന മറാഠ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്തു. വെല്ലസ്ലിയുടെ സാമ്രാജ്യവിപുലീകരണനയങ്ങളിൽ പരിഭ്രാന്തിപൂണ്ട് 1805-ൽ അദ്ദേഹത്തെ കമ്പനി തന്നെ അദ്ദേഹത്തെ തിരികെവിളിക്കുകയായിരുന്നു.[1] എന്നാൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പണം ധൂർത്തടിച്ച് ചെലവഴിച്ചതിലൂടെയാണ് അദ്ദേഹത്തിന് ഡയറക്റ്റർമാരുടെ പിന്തുണ നഷ്ടമാകാനും തിരികെവിളിക്കാനുമുള്ള പ്രധാനപ്പെട്ട കാരണമായതെന്നും അഭിപ്രായമുണ്ട്.[2]

കൊൽക്കത്തയിലെ ഗവൺമെന്റ് ഹൗസിന്റെ (ഇന്നത്തെ രാജ്ഭവൻ) നിർമ്മാണം,[2] ഫോർട്ട് വില്യം കോളേജിന്റെ സ്ഥാപനം ഇവയെല്ലാം വെല്ലസ്ലിയാണ് നടത്തിയത്.[1]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ