പോർട്ടോ റിക്കോ

(Puerto Rico എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ ഒരു അൺഇൻകോർപ്പറേറ്റഡ് ടെറിട്ടറിയാണ് വടക്കു കിഴക്കേ കരീബിയൻ പ്രദേശത്ത് ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ കിഴക്കായും യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകളുടെയും ബ്രിട്ടീഷ് വിർജിൻ ദ്വീപുകളുടെയും പടിഞ്ഞാറായും സ്ഥിതിചെയ്യുന്ന പോർട്ടോ റിക്കോ (ഇംഗ്ലീഷ്: Puerto Rico[note 1]; സ്പാനിഷ് ഉച്ചാരണം: പുവെർട്ടൊ റിക്കോ). ഔദ്യോഗികമായി പ്രദേശം കോമൺവെൽത്ത് ഓഫ് പോർട്ടോ റിക്കോ (Spanish: എസ്താദോ ലീബ്രെ അസൊസിയാദോ ദെ പുവെർതൊ റിക്കോ—തർജ്ജമ, "അനുബന്ധ സ്വതന്ത്ര പ്രദേശമായ പുവെർട്ടൊ റിക്കോ"[14]) എന്നാണ് അറിയപ്പെടുന്നത്.

കോമൺവെൽത്ത് ഓഫ് പോർട്ടോ റിക്കോ

എസ്താദോ ലീബ്രെ അസൊസിയാദോ ദെ പുവെർതൊ റിക്കോ  (Spanish)
Flag of പോർട്ടോ റിക്കോ
Flag
Coat of arms of പോർട്ടോ റിക്കോ
Coat of arms
ദേശീയ മുദ്രാവാക്യം: 
ലത്തീൻ: Joannes Est Nomen Eius
Spanish: Juan es su nombre
ഇംഗ്ലീഷ്: John is his name
ദേശീയ ഗാനം: La Borinqueña
Location of പോർട്ടോ റിക്കോ
തലസ്ഥാനം
and largest city
സാൻ ഹുവാൻ
ഔദ്യോഗിക ഭാഷകൾസ്പാനിഷ് and ഇംഗ്ലീഷ് [1]
വംശീയ വിഭാഗങ്ങൾ
വെളുത്തവർ (പ്രധാനമായും സ്പാനിഷ് കുടിയേറ്റക്കാർ) 75.8%, കറുത്തവർ 12.4%, ഏഷ്യൻ 0.2%, അമേരിൻഡ്യൻ 0.5%, SOR 7.8%, മറ്റുള്ളവർ 3.3% (2010)[2]
നിവാസികളുടെ പേര്പോർട്ടോ റിക്കൻ
ഭരണസമ്പ്രദായംകോമൺവെൽത്ത് അഥവാ അമേരിക്കൻ ഐക്യനാടുകളുടെ ഓർഗനൈസ്ഡ് അൺഇൻകോർപ്പറേറ്റഡ് ടെറിട്ടറി
ബരാക്ക് ഒബാമ (ഡെ)
• ഗവർണർ
ലൂയിസ് ഫൊർച്യൂണോ (PNP/റി)
• റെസിഡന്റ് കമ്മീഷനർ
പെദ്രോ പയർലൂയിസി (PNP)[3]
• ഫെഡറൽ നിയനിർമ്മാണ വിഭാഗം
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ്
നിയമനിർമ്മാണസഭനിയമസഭ
• ഉപരിസഭ
സെനറ്റ്
• അധോസഭ
പ്രതിനിധിസഭ
സ്വയംഭരണാധികാരം 
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ[4]
• അവകാശം വിട്ടൊഴിയൽ
ഡിസംബർ 10, 1898
സ്പെയ്ൻ കിങ്ഡം ഓഫ് സ്പെയിനിൽനിന്ന്
• സ്വതന്ത്രഭരണം
നവംബർ 25, 1897 ആത്യന്തികമായ അധികാരവും സ്വയംഭരനാധികാരവും കിങ്ഡം ഓഫ് സ്പെയിൻ തുടർന്നും കൈവശം വച്ചു.[5]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
9,104 km2 (3,515 sq mi) (169ആം)
• ജലം
1,809 sq mi (4,690 km2)
•  ജലം (%)
1.6
ജനസംഖ്യ
• 2011 estimate
3,706,690[6] (ലോകത്ത് 130ആമത്; യു.എസ്.ഇൽ 29ആമത്)
•  ജനസാന്ദ്രത
418/km2 (1,082.6/sq mi) (ലോകത്ത് 29ആമത്; യു.എസ്.ഇൽ 2ആമത്)
ജി.ഡി.പി. (PPP)2009 estimate
• ആകെ
$ 108.441 ശതകോടി[7] (N/A)
• പ്രതിശീർഷം
$ 27,384.27[8] (N/A)
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$98.76  ശതകോടി[9] (58)
• Per capita
$26,588[9] (34)
ജിനി (2009)53.2[10]
Error: Invalid Gini value · ?th
എച്ച്.ഡി.ഐ. (2004)0.867[11]
Error: Invalid HDI value · N/A
നാണയവ്യവസ്ഥയു.എസ്. ഡോളർ (USD)
സമയമേഖലUTC–4 (AST)
• Summer (DST)
UTC–4 (No DST)
ഡ്രൈവിങ് രീതിവലത്ത്
കോളിംഗ് കോഡ്+1 (spec. +1-787 and +1-939)
ഇൻ്റർനെറ്റ് ഡൊമൈൻ.pr

"സമ്പന്നതുറമുഖം" എന്ന് സ്പാനിഷിൽ അർത്ഥം വരുന്ന പോർട്ടോ റിക്കോ ഒരു ദ്വീപസമൂഹമാണ്. പ്രധാന പോർട്ടോ റിക്കോ ദ്വീപു കൂടാതെയുള്ള വലിയ ദ്വീപുകൾ വിയെക്വെസ്, കുളെബ്ര, മോന എന്നിവയാണ്. പോർട്ടോ റിക്കോ പ്രദേശത്തിന്റെ മൊത്തം വിസ്തീർണ്ണം 9,104 ചതുരശ്രകിലോമീറ്ററാണ്. 2001ലെ കണക്കെടുപ്പ് പ്രകാരം 3,916,632 ആണ് ഇവിടുത്തെ ജനസംഖ്യ. സ്പാനിഷും ഇംഗ്ലീഷുമാണ് പോർട്ടോ റിക്കോയുടെ ഔദ്യോഗികഭാഷകൾ, ഇതിൽ സ്പാനിഷ് ആണ് പ്രധാനം.

തൽനോ എന്നറിയപ്പെടുന്ന അബോറിജിനുകളായിരുന്നു ഇവിടുത്തെ ആദിമ നിവാസികൾ. 1493 നവംബർ 19നു കൊളംബസിന്റെ രണ്ടാമത്തെ അമേരിക്കാ പര്യവേഷണയാത്രയിൽ ദ്വീപസമൂഹത്തെ സ്പെയിനിനു കീഴിലാക്കി. സ്പാനിഷ് അധിനിവേശത്തിൽ അടിമത്തത്തിലേയ്ക്ക് വീണ അബോറിജിനുകൾ യൂറോപ്യന്മാർ കൊണ്ടുവന്ന രോഗം മൂലവും മറ്റു കാരണങ്ങളാലും ക്രമേണ തുടച്ചുനീക്കപ്പെട്ടു. പിന്നീട് അനേകം ഫ്രഞ്ച്, ബ്രിട്ടീഷ്, ഡച്ച് അധീശശ്രമങ്ങളെ പ്രതിരോധിച്ച് 400 വർഷത്തോളം പോർട്ടോ റിക്കോ സ്പെയിൻകാർ കൈവശംവച്ചു. ഒടുവിൽ സ്പാനിഷ്-അമേരിക്കൻ യുദ്ധത്തിനുശേഷമുള്ള പരാജയശേഷം 1898ലെ പാരിസ് ഉടമ്പടി നിഷ്കർഷിച്ചതുപ്രകാരം ഫിലിപ്പീൻസിനൊപ്പം പോർട്ടോ റിക്കോയും സ്പെയിൻ അമേരിക്കൻ ഐക്യനാടുകൾക്ക് അടിയറവെച്ചു. അന്നുമുതൽ പോർട്ടോ റിക്കോ അമേരിക്കൻ ഐക്യനാടുകളുടെ ഭരണത്തിൻ കീഴിലാണ്.

1917ൽ പോർട്ടോ റിക്കർക്കു ആദ്യമായി യു.എസ്. പൗരത്വം നൽകപ്പെട്ടു. പിന്നീട് 1948ൽ സ്വന്തമായി ഗവർണറെയും തിരഞ്ഞെടുത്തു. 1952ലാണ് പോർട്ടോ റിക്കോ ഭരണഘടന ഔദ്യോഗികമായി ജനങ്ങൾ അംഗീകരിച്ചത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു നിയമനിർമ്മാണ സഭകളുണ്ടെങ്കിലും പോർട്ടോ റിക്കൻ ജീവിതത്തെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് ആണ് എടുക്കുന്നത്[15]. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ദ്വീപുനിവാസികൾക്ക് അവകാശമില്ല[16].

നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ പോർട്ടോ റിക്കോയ്ക്കു അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമെന്ന പദവി ലഭിക്കുകയോ അല്ലെങ്കിൽ അമേരിക്കൻ ഐക്യനാടുകളിൽനിന്ന് സ്വാതന്ത്യം പ്രാപിച്ച് ഒരു സ്വതന്ത്രരാഷ്ട്രമായി മാറാനോ സാധിക്കാം. 2012 നവംബർ 6നു നടന്ന അഭിപ്രായവോട്ടെടുപ്പിലെ ഫലമനുസരിച്ച് 53% പേരും നിലവിലുള്ള സ്ഥിതി തുടരാൻ ആഗ്രഹിക്കുന്നില്ല. 65% ശതമാനം പേരും സംസ്ഥാനരൂപീകരണത്തെയാണ് പിന്തുണയ്ക്കുന്നത്[17].


കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=പോർട്ടോ_റിക്കോ&oldid=3981847" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ