Pieter Cramer

Pieter Cramer (21 മെയ് 1721 (ജ്ഞാനസ്നാനം) – 28 സെപ്‌റ്റംബർ 1776) സമ്പന്നനായ ഒരു ഡച്ച് ചണ വ്യാപാരിയും അറിയപ്പെടുന്ന ഒരു പ്രാണിപഠനശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം "Zealand Society" എന്ന ശാസ്ത്രസംഘടനയുടെ ഡയറക്ടറും Concordia et Libertate എന്ന ദേശീയ-സാംസ്കാരിക സംഘടനയിൽ അംഗവും ആയിരുന്നു. ആ വേദിയിലാണ് അദ്ദേഹം ധാതുക്കളെക്കുറിച്ചുള്ള പ്രസംഗങ്ങൾ നടത്തിയിരുന്നതും ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നീ വിദേശരാജ്യങ്ങളിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള De uitlandsche Kapellen മൂന്നു വാള്യങ്ങളായി പ്രസിദ്ധീകരിക്കുവാനുള്ള പദ്ധതി ആവിഷ്ക്കരിച്ചതും.[1]

De uitlandsche Kapellen

ക്രാമറിന്റെ കൈവശം Seashell, Petrification, പ്രാണികൾ എന്നിവയുടെ വലിയൊരു ശേഖരം ഉണ്ടായിരുന്നു. അവയിലധികവും Surinam, ശ്രീലങ്ക, സീറാ ലിയോൺ, Dutch East Indies തുടങ്ങിയ ഡച്ചു കോളനികളിൽനിന്നും ശേഖരിച്ച മനോഹരങ്ങളായ ശലഭങ്ങളായിരുന്നു.

അദ്ദേഹം തന്റെ ശേഖരത്തിലുള്ള ജീവികളുടെ ചിത്രങ്ങൾ വരക്കാനായി Gerrit Wartenaar എന്ന ചിത്രകാരനെ ഏർപ്പാടാക്കി. മറ്റുള്ളവരുടെ ശേഖരത്തിലുള്ളവയും വരക്കാൻ വേണ്ട ഏർപ്പാടുകൾ അദ്ദേഹം നടത്തി.[2][3] അദ്ദേഹത്തിന്റെ വില്പത്രപ്രകാരം[4] ബന്ധുവായ Anthony van Rensselaer ആണ് Johannes Baalde എന്ന പ്രസാധകൻ വഴി പിന്നീട് 1775–1782ൽ De Uitlandsche Kapellen 33 ഭാഗങ്ങളായി പ്രസിദ്ധീകരിച്ചത്. 1776-ൽ എട്ടു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പനിമൂലം മരണമടഞ്ഞു. തുടർഭാഗങ്ങളുടെ രചയിതാവ് Caspar Stoll ആണെന്ന് കരുതപ്പെടുന്നു.[5]

De Uitlandsche Kapellen പ്രാണിപഠനശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണ്. കാൾ ലിനേയസ് പുതുതായി ആവിഷ്ക്കരിച്ച വർഗ്ഗീകരണരീതി ആദ്യമായി ഉപയോഗിച്ചത് ഈ കൃതിയിലാണ്. 1658-ൽ അധികം ചത്രശലഭങ്ങളെ 396 (400) പ്ലേറ്റുകളിലായി ഇതിൽ വിവരണം സഹിതം ചിത്രീകരിച്ചിരിക്കുന്നു.[6]

ക്രാമറിന്റെ ശേഖരം അദ്ദേഹത്തിൻറെ മരണശേഷം പല ഭാഗങ്ങളായി വിൽക്കപ്പെടുകയോ ലേലത്തിൽ പോവുകയോ ചെയ്തു. അതിൽ നല്ലൊരു ഭാഗവും Nationaal Natuurhistorisch Museum കരസ്ഥമാക്കി.

കൃതികൾ

De uitlandsche Kapellen voorkomende in de drie Waereld-Deelen Asia, Africa en America – Papillons exotiques des trois parties du monde l'Asie, l'Afrique et l'Amerique (1775–1782).

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=Pieter_Cramer&oldid=2823997" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ