ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ

(Pfizer–BioNTech COVID-19 vaccine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോമിർനാട്ടി എന്ന ബ്രാൻഡിൽ വിൽക്കപ്പെടുന്ന,[7] എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള കോവിഡ്‌ -19 വാക്സിൻ ആണ് ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ. COVID-19 ന് കാരണമാകുന്ന SARS-CoV-2 വൈറസ് അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നതിന് 16 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ ഇത് ഉപയോഗിക്കുന്നു. ജർമ്മൻ കമ്പനിയായ ബയോ എൻ‌ടെക് വാക്സിൻ വികസിപ്പിച്ചെടുത്ത ഈ വാക്സിനിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ലോജിസ്റ്റിക്സ്, നിർമാണം എന്നിവ അമേരിക്കൻ കമ്പനിയായ ഫൈസറാണ് നടത്തുന്നത്. എന്നാൽചൈനയിൽ ബയോ എൻ‌ടെക് ചൈന ആസ്ഥാനമായുള്ള ഫൊസുന് ഫാർമയാണ് ഈ വാക്സിനിൻ്റെ വികസനം, മാർക്കറ്റിംഗ്, വിതരണം എന്നിവ നടത്തുന്നത്. അതിനാൽ തന്നെ ചൈനയിൽ ഇത് ഫൊസുന്-ബയോ എൻ‌ടെക് കോവിഡ്‌-19 വാക്സിൻ എന്നാണറിതയപ്പെടുന്നത്.[14] [15]

ഫൈസർ-ബയോഎൻടെക് കോവിഡ്-19 വാക്സിൻ
A vial of the Pfizer–BioNTech COVID-19 vaccine
Vaccine description
Target diseaseSARS-CoV-2
Type?
Clinical data
PronunciationTozinameran: /ˌtzɪˈnæmərən/ TOH-zih-NAM-ər-ən
Comirnaty: /kˈmɜːrnəti/ koh-MUR-nə-tee[2]
Trade namesComirnaty
AHFS/Drugs.com
MedlinePlusa621003
License data
Pregnancy
category
Routes of
administration
Intramuscular
Legal status
Legal status
  • AU: S4 (Prescription only) [3][4]
  • CA: Schedule D; Authorized by interim order [5][6]
  • UK: Conditional and temporary authorization to supply "Conditions of Authorisation for Pfizer/BioNTech COVID-19 vaccine". Medicines and Healthcare products Regulatory Agency (MHRA). 31 December 2020. Retrieved 8 January 2021.</ref>
  • US: Standing Order; Unapproved (Emergency Use Authorization)[8][9][10][11]
  • EU: Conditional marketing authorization granted [7]
  • CH: Rx-only[further explanation needed]
ZA: Section 21 [12][13]
Identifiers
CAS Number2417899-77-3
ATC codeNone
PubChemSID 434370509
DrugBankDB15696
UNII5085ZFP6SJ
KEGGD11971

ഇൻട്രാമസ്കുലർ കുത്തിവയ്പ്പാണ് ഇത് നൽകുന്നത്. ന്യൂക്ലിയോസൈഡ് പരിഷ്കരിച്ച എംആർ‌എൻ‌എ (മോഡ് ആർ‌എൻ‌എ) ഉൾക്കൊള്ളുന്നതാണ് ഇത്, SARS-CoV-2 ന്റെ മുഴുനീള സ്പൈക്ക് പ്രോട്ടീന്റെ പരിവർത്തനം ചെയ്ത രൂപമായ, ഇത് ലിപിഡ് നാനോപാർട്ടിക്കിളുകൾ ആയാണ് ശരീരത്തിൽ കുത്തിവയ്ക്കുന്നത്.[16] മൂന്നാഴ്ച ഇടവേളയിൽ രണ്ട് ഡോസുകൾ ആയാണ് ഇത് കുത്തിവയ്ക്കപ്പെടുന്നത്. [17] [18]

2021 മാർച്ച് 30 ലെ കണക്കനുസരിച്ച് 2021ഇൽ 250 കോടിയോളം ഉൽ‌പ്പാദനം നടത്താൻ ഫൈസറും ബയോ‌ടെക്കും ലക്ഷ്യമിടുന്നു. ഈ വാക്സിന്റെ വിതരണവും സംഭരണവും ഒരു ലോജിസ്റ്റിക് വെല്ലുവിളിയാണ്, കാരണം ഇത് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്.[19] ഇത്തരം അൾട്രാകോൾഡ് സംഭരണം ആവശ്യമില്ലാത്ത തരം വാക്സിനുകളുടെ സാധ്യതകൾ ഫൈസർ പരിശോധിക്കുന്നുണ്ട്.[20]

അവലംബങ്ങൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ