പെനെലൊപ്പി ക്രൂസ്

സ്പെയിനിലെ ചലച്ചിത്ര അഭിനേത്രി
(Penélope Cruz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പാനിഷ് അഭിനേത്രിയും മോഡലുമാണ് പെനലോപ്പി ക്രൂസ് സാഞ്ചസ് (സ്പാനിഷ് ഉച്ചാരണം: [peˈnelope kɾuθ ˈsantʃeθ]; born April 28, 1974).[1] പെനെലോപ്പി , 15-ആം വയസ്സിൽ ഒരു ഏജന്റുമായി കരാറിലേർപ്പെടുകയും 16-ആം വയസ്സിൽ തന്നെ ടെലിവിഷനിൽ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം തന്നെ ജാമോൻ ജാമോൻ (1992) എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്താനും ആ കഥാപാത്രത്തിലൂടെ തന്നെ നിരൂപക പ്രശംസ നേടാനും അവർക്ക് കഴിഞ്ഞു. 1990-കളിലേയും 2000-ലേയും പെനെലോപ്പിന്റെ പ്രധാന കഥാപാത്രങ്ങൾ ഓപ്പൺ യുവർ ഐസ് (1997), ദി ഹൈ-ലോ കൺട്രി (1999‌), ദി ഗേൾ ഓഫ് യുവർ ഡ്രീംസ് (2000), വുമൺ ഓൺ ടോപ്പ് (2000) എന്നീ ചിത്രങ്ങളിലായിരുന്നു. 2001-ലെ ചലച്ചിത്രങ്ങളായ വാനില സ്കൈ, ഓൾ ദി പ്രെറ്റി ഹോഴ്സസ്, ക്യാപ്റ്റൻ കോറെല്ലീസ് മാൻഡോലിൻ, ബ്ലോ എന്നീ ചിത്രങ്ങളിലെ പ്രകടനം പെനെലോപ്പിന് അംഗീകാരം നേടിക്കൊടുത്തു.

പെനെലോപ്പി ക്രൂസ്
ക്രൂസ് 2011 കാൻ ചലച്ചിത്രോത്സവത്തിൽ
ജനനം
പെനെലോപ്പി ക്രൂസ് സാഞ്ചസ്

(1974-04-28) ഏപ്രിൽ 28, 1974  (50 വയസ്സ്)[1]
ആൽകോബെൻഡാസ്, മാഡ്രിഡ്, സ്പെയിൻ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം1989 മുതൽ ഇതുവരെ
ജീവിതപങ്കാളി(കൾ)
ഹവിയെർ ബാർദെം
(m. 2010)
കുട്ടികൾ2
ബന്ധുക്കൾമോണിക്ക ക്രൂസ് (സഹോദരി)
വെബ്സൈറ്റ്http://www.penelope-cruz.com

ഹാസ്യചിത്രമായ വേക്കിങ്ങ് അപ്പ് ഇൻ റെനോ (2002), ത്രില്ലർ ചിത്രമായ ഗോഥിക (2003), ക്രിസ്തുമസ് ചിത്രമായ നോയൽ (2004), സാഹസിക ചിത്രമായ സഹാറ (2005) മുതലായ വിവിധ വിഭാഗങ്ങളിൽ പെട്ട ചിത്രങ്ങളിൽ പിന്നീടവർ അഭിനയിച്ചു. 2006-ൽ പുറത്തിറങ്ങിയ വോൾവർ, 2009-ൽ പുറത്തിറങ്ങിയ നയൻ (Nine) എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ പെനെലോപ്പിന് നിരൂപകപ്രശംസയും ഗോൾഡൻ ഗ്ലോബ്, ഓസ്കാർ എന്നീ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശവും നേടിക്കൊടുത്തു. 2008-ൽ, വിക്കി ക്രിസ്റ്റീന ബാഴ്സലോണ എന്ന ചിത്രത്തിലെ മരിയ എലേന എന്ന കഥാപാത്രമായുള്ള പ്രകടനത്തിന് അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി പുരസ്കാരം ലഭിച്ചു. അതിലൂടെ അക്കാദമി പുരസ്കാരം ലഭിക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയും ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു നക്ഷത്രം സ്വന്തമാക്കുന്ന ആദ്യ സ്പാനിഷ് അഭിനേത്രിയുമായി പെനെലോപ്പി മാറി.[2][3]

ചലച്ചിത്രങ്ങൾ

വർഷംപേര്കഥാപാത്രംഅവാർഡ്
1992ജാമോൻ ജാമോൻസിൽവിയ
1992ബെല്ലെ എപ്പോക്ക്ലസ്സ്
1993ഫോർ ലൗ ,ഒൺലി ഫോർ ലൗമേരി

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=പെനെലൊപ്പി_ക്രൂസ്&oldid=3637616" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ