മുൽത്താനിലെ സൂര്യക്ഷേത്രം

(Multan Sun Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താനിലെ പഞ്ചാബിലെ മുൽത്താനിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹിന്ദു ക്ഷേത്രമാണ് മുൽത്താനിലെ സൂര്യക്ഷേത്രം. ആദിത്യ സൂര്യക്ഷേത്രം [1] എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിൽ സൂര്യനെയാണ് (ആദിത്യൻ) ആരാധിക്കുന്നത്.[2]

മുൽത്താനിലെ സൂര്യക്ഷേത്രം
അടിസ്ഥാന വിവരങ്ങൾ
മതവിഭാഗംഹിന്ദുയിസം
Governing bodyപാകിസ്താൻ ഹിന്ദു കൗൺസിൽ
വെബ്സൈറ്റ്http://www.pakistanhinducouncil.org/
വാസ്തുവിദ്യാ തരംഹിന്ദു ക്ഷേത്രം

515 ബിസിയിൽ ഈ വഴി കടന്നുപോയ ഗ്രീക്ക് അഡ്മിറൽ സ്കൈലാക്സ് ഈ സൂര്യക്ഷേത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. 641 എ.ഡി.യിൽ ഹുയാൻ സാങ് ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എ.ഡി. എട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ കാസിമിന്റെ നേതൃത്ത്വത്തിൽ ഉമയ്യദ് കാലിഫേറ്റ് മുൽത്താൻ കീഴടക്കി. ക്ഷേത്രം കൊള്ളയടിച്ച കാസിം വിഗ്രഹം നിലനിർത്തി. മുൽത്താൻ ആക്രമിക്കാൻ വരുന്ന ഹിന്ദു രാജാക്കന്മാരോട് വിലപേശാനുള്ള ഒരു ഉപകരണമായും ഈ ക്ഷേത്രത്തെ കാസിം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആക്രമിക്കാൻ വരുന്നവരോട് താൻ ഈ വിഗ്രഹം നശിപ്പിക്കാൻ പോവുകയാണ് എന്ന ഭീഷണി മുഴക്കുമ്പോൾ അവർ പിൻവാങ്ങിയിരുന്നു.

സൂര്യക്ഷേത്രത്തിന്റെ കൃത്യമായ സ്ഥാനം എന്തായിരുന്നുവെന്നത് വ്യക്തമല്ല.

ഐതിഹ്യം

കൃഷ്ണന്റെ പുത്രനായ സാംബനാണ് ഈ ക്ഷേത്രം നിർമിച്ചതെന്നാണ് ഐതിഹ്യം. കുഷ്ടരോഗത്തിൽ നിന്ന് സയ്ഖ്യം ലഭിക്കുവാനായാണ് ഈ ക്ഷേത്രം അദ്ദേഹം നിർമിച്ചതെന്നാണ് വിശ്വാസം.[3][4][5]

ചരിത്രം

515 ബിസിയിൽ ഈ വഴി കടന്നുപോയ ഗ്രീക്ക് അഡ്മിറൽ സ്കൈലാക്സ് ഈ സൂര്യക്ഷേത്രത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. മുൽത്താൻ പണ്ടുകാലത്ത് കശ്യപപുരം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഹെറോഡോട്ടസും ഈ ക്ഷേത്രത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.[6]

641 എ.ഡി.യിൽ ഹുയാൻ സാങ് ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ശുദ്ധമായ സ്വർണ്ണത്തിൽ നിർമിച്ച ഒരു സൂര്യവിഗ്രഹവും അതിറ്റ്നെ കണ്ണുകളായി ചുവന്ന വലിയ റൂബികളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചിട്ടുണ്ടത്രേ.[7] കെട്ടിടത്തിന്റെ വാതിലുകളിലും തൂണുകളിലും ശിഖരത്തിലും സ്വർണ്ണവും വെള്ളിയും രത്നങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു. ധാരാളം ജനങ്ങൾ സൂര്യദേവനെ ആരാധിക്കുവാൻ മുൽത്താനിലേയ്ക്ക് യാത്ര ചെയ്തിരുന്നു. ഹുയാൻ സാങ് ക്ഷേത്രത്തിൽ പല ദേവദാസിമാരെയും കണ്ടിരുന്നു എന്ന് പ്രസ്താവിച്ചിട്ടുണ്ട്.[8][9][10] ശിവന്റെയും ബുദ്ധന്റെയും വിഗ്രഹങ്ങളും ക്ഷേത്രത്തിലുണ്ടായിരുന്നു എന്ന് സഞ്ചാരികളായ ഹുയാൻ സാങ്, ഇഷ്ടഖരി മുതലായവർ പ്രസ്താവിച്ചിട്ടുണ്ട്.[11]

മുസ്ലീം ആക്രമണവും നാശവും

എ.ഡി. എട്ടാം നൂറ്റാണ്ടിൽ മുഹമ്മദ് ബിൻ കാസിമിന്റെ നേതൃത്ത്വത്തിൽ ഉമയ്യദ് കാലിഫേറ്റ് മുൽത്താൻ കീഴടക്കിയ ശേഷം ഈ സൂര്യക്ഷേത്രം മുസ്ലീം ഗവണ്മെന്റിന് വലിയൊരു വരുമാന മാർഗ്ഗമായി മാറി.[12][13] മുഹമ്മദ് ബിൻ കാസിം ക്ഷേത്രത്തിന്റെ നടത്തിപ്പുകാരായ 6000 പേരെ തടവിലാക്കുകയും ക്ഷേത്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയും ചെയ്തു. വിഗ്രഹം മാത്രം ഇദ്ദേഹം കൊള്ളയടിച്ചില്ല. മരം കൊണ്ടുണ്ടാക്കി ചുവന്ന തുകൽ കൊണ്ട് പൊതിഞ്ഞ് കണ്ണുകളുടെ സ്ഥാനത്ത് ചുവന്ന വൈരങ്ങൾ വച്ചിരുന്ന വിഗ്രഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്. രത്നങ്ങൾ കൊണ്ട് അലങ്കരിച്ച ഒരു സ്വർണ്ണക്കിരീടവും വിഗ്രഹത്തിനുണ്ടായിരുന്നു. പരിഹസിക്കുക എന്ന ഉദ്ദേശത്തോടെ മുഹമ്മദ് ബിൻ കാസിം ഒരു കഷണം പശുമാംസം വിഗ്രഹത്തിന്റെ കഴുത്തിൽ തൂക്കിയിട്ടു.[14][15] [16]

മുഹമ്മദ് ബിൻ കാസിം ഈ ക്ഷേത്രത്തിനടുത്തായി ഒരു പള്ളി നിർമിച്ചു. ബസാറിന്റെ മദ്ധ്യത്തിൽ ഏറ്റവും തിരക്കുള്ള സ്ഥലത്തായിരുന്നു ഇത്. പിന്നീട് മുൽത്താൻ ആക്രമിക്കാൻ വരുന്ന ഹിന്ദു രാജാക്കന്മാരോട് വിലപേശാനുള്ള ഒരു ഉപകരണമായും ഈ ക്ഷേത്രത്തെ കാസിം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആക്രമിക്കാൻ വരുന്നവരോട് താൻ ഈ വിഗ്രഹം നശിപ്പിക്കാൻ പോവുകയാണ് എന്ന ഭീഷണി മുഴക്കുമ്പോൾ അവർ പിൻവാങ്ങിയിരുന്നത്രേ.[14][17][18] അൽ ബുരാനി എ.ഡി. പത്താം നൂറ്റാണ്ടിൽ മുൽത്താൻ സന്ദർശിച്ചിരുന്നു. ക്ഷേത്രത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.[3] 1026-ൽ മുഹമ്മദ് ഗസ്നി ഒടുവിൽ ഈ ക്ഷേത്രം നശിപ്പിച്ചു.[13][9][8] പതിനൊന്നാം നൂറ്റാണ്ടിൽ ഹിന്ദു തീർഥാടകർ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നില്ല എന്ന് അൽ ബരുണി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സമയത്തോടെ ക്ഷേത്രം പൂർണ്ണമായി നശിച്ചിരുന്നുവെന്നും ആരും അതിനെ പുനർനിർമിച്ചില്ല എന്നും അദ്ദേഹം വിശദീകരിക്കുന്നു.[19][20][14]

സൂര്യക്ഷേത്രത്തിന്റെ കൃത്യമായ സ്ഥാനം എന്തായിരുന്നുവെന്നത് വ്യക്തമല്ല.

ഇവയും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ