ഇടതുപക്ഷ ജനാധിപത്യ മുന്നണി

കേരളത്തിലെ ഒരു രാഷ്ട്രീയ മുന്നണി
(Left Democratic Front (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടതുപക്ഷ-കമ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ പാർട്ടിയായ സി.പി.ഐ(എം) ആണ് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഐ നേതാവായിരുന്ന പി കെ വാസുദേവൻ നായർ കോൺഗ്രസ് പിന്തുണയോട വഹിച്ചിരുന്ന മുഖ്യമന്ത്രി പദവി രാജി വെച്ച് കോൺഗ്രസ് ബന്ധം സിപിഐ അവസാനിപ്പിക്കുകയും പിന്നീട് സിപിഐഎമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുകയുമായിരുന്നു. മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ഓരോ തിരഞ്ഞെടുപ്പിലും ചെറിയ വ്യത്യാസം ഉണ്ടാവാം, എങ്കിലും മുഖ്യകക്ഷികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു. ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. ആണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി മുന്നണി ഭരണം ഓരോ അഞ്ചുവർഷം കൂടുമ്പൊഴും മാറി വരുന്നു. പിണറായി വിജയൻ 2016ൽ ഭരണത്തിലേറിയതിന് ശേഷം അതിനൊരു മാറ്റം വന്നു. 2021 ലും ഇടതുപക്ഷം വൻപിച്ച ഭൂരിപക്ഷത്തോടെ ഭരണ തുടർച്ച സംഭവിച്ചു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി
LDF Keralam
നേതാവ്പിണറായി വിജയൻ
ചെയർപേഴ്സൺEP Jayarajan
രൂപീകരിക്കപ്പെട്ടത്1979
മുഖ്യകാര്യാലയംഏ.കെ.ജി സെന്റർ, തിരുവനന്തപുരം
പ്രത്യയശാസ്‌ത്രംSocialism
Factions
രാഷ്ട്രീയ പക്ഷംLeft-wing to far-left
ദേശീയ അംഗത്വംI.N.D.I.A

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു. മുന്നണിയുടെ നിലവിലെ കൺവീനറാണ്. ഇ.പി. ജയരാജൻ[1]

 

എൽ.ഡി.എഫ് കൺവീനർമാർ

ഇടതു പക്ഷ ജനാധിപത്യ മുന്നന്നി ഘടക കക്ഷികൾ

നമ്പർപാർട്ടിഅടയാളംപതാകകേരളത്തിലെ നേതാവ്
1കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അരിവാൾ ചുറ്റിക എം.വി. ഗോവിന്ദൻ
2കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യഅരിവാൾ

നെൽക്കതിർ

കാനം രാജേന്ദ്രൻ
3ജനതാദൾ (സെക്കുലർ)

(ബിജെപി - വിരുദ്ധ ഘടകം )

നെല്ല് തലയിൽ

ചുമക്കുന്ന സ്ത്രീ

മാത്യു ടി. തോമസ്
4നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി [൧][3]ക്ലോക്ക് പി.സി. ചാക്കോ
5കേരള കോൺഗ്രസ് (എം.)രണ്ടിലജോസ് കെ. മാണി
6കോൺഗ്രസ് (എസ്)തെങ്ങ്‌കടന്നപ്പള്ളി രാമചന്ദ്രൻ
7ഇന്ത്യൻ നാഷണൽ ലീഗ് ഗ്ലാസ്അഹമ്മദ് ദേവർകോവിൽ
8കേരള കോൺഗ്രസ് (ബി) ഓട്ടോകെ.ബി. ഗണേഷ് കുമാർ
9രാഷ്ട്രീയ ജനതാ ദൾറാന്തൽ വിളക്എം.വി. ശ്രേയാംസ് കുമാർ
10ജനാധിപത്യ കേരളാ കോൺഗ്രസ്ആന്റണി രാജു
11കേരളാ കോൺഗ്രസ് (സ്കറിയ തോമസ്)

കേരള നിയമസഭയിലെ കക്ഷി നില 2016

ഇടതുമുന്നണി = ആകെ 99[4]

  1. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) - 62
  2. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - 17
  3. ജനതാദൾ (സെക്കുലർ) - 2
  4. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി - 2
  5. കേരള കോൺഗ്രസ് (എം.) - 5
  6. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ലെനിനിസ്റ്റ്) - 1
  7. കോൺഗ്രസ് (എസ്) - 1
  8. ഇന്ത്യൻ നാഷണൽ ലീഗ് - 1
  9. കേരള കോൺഗ്രസ് (ബി) - 1
  10. ജനാധിപത്യ കേരളാ കോൺഗ്രസ് -1
  11. രാഷ്ട്രീയ ജനതാ ദൾ - 1
  12. National Secular Conference - 1
  13. സ്വതന്ത്രർ - 5

പാർലമെന്റ് അംഗങ്ങൾ

  1. എ.എം. ആരിഫ് (ലോക്‌സഭ)
  2. തോമസ് ചാഴിക്കാടൻ (ലോക്‌സഭ)
  3. ജോസ് കെ. മാണി (രാജ്യസഭ)
  4. എളമരം കരീം (രാജ്യസഭ)
  5. വി ശിവദാസൻ (രാജ്യസഭ)
  6. ബിനോയ് വിശ്വം (രാജ്യസഭ)
  7. പി സന്തോഷ് കുമാർ (രാജ്യസഭ)

ഇതും കാണുക

കുറിപ്പുകൾ

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ