ജെസീക്ക മറൈസ്

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടി
(Jessica Marais എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കൻ വംശജയായ ഒരു ഓസ്‌ട്രേലിയൻ നടിയാണ് ജെസീക്ക ഡൊമിനിക് മറൈസ് (ജനനം: ജനുവരി 29, 1985). പായ്ക്ക്ഡ് ടു ദി റാഫ്റ്റേഴ്‌സ്, ലവ് ചൈൽഡ് എന്നീ ഓസ്‌ട്രേലിയൻ ടെലിവിഷൻ പരമ്പരകളിലൂടെ അവർ ശ്രദ്ധേയയായി. അമേരിക്കൻ നാടക പരമ്പരയായ മാജിക് സിറ്റിയിലും അവർ അഭിനയിച്ചു.

Jജെസീക്ക മറൈസ്
Marais at the 2011 Logies
ജനനം
ജെസീക്ക ഡൊമിനിക് മറൈസ്

(1985-01-29) 29 ജനുവരി 1985  (39 വയസ്സ്)
ദേശീയതദക്ഷിണാഫ്രിക്കൻ / ഓസ്‌ട്രേലിയൻ
തൊഴിൽനടി
സജീവ കാലം2008–present
ടെലിവിഷൻദി റോങ് ഗേൾ
കുട്ടികൾ1

മുൻകാലജീവിതം

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ജനിച്ച മറൈസ് ചെറുപ്രായത്തിൽ കുടുംബത്തോടൊപ്പം കാനഡയിലും ന്യൂസിലൻഡിലും താമസിച്ചു. അവർക്ക് ഒൻപത് വയസ്സുള്ളപ്പോൾ കുടുംബം വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിലേക്ക് താമസം മാറി. ഓസ്‌ട്രേലിയയിലെത്തി ആറുമാസത്തിനുശേഷം കുടുംബത്തോടൊപ്പമുള്ള ഒരു വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന വഴി ഹൃദയാഘാതത്തെ തുടർന്ന് മറൈസിന്റെ പിതാവ് ടോണി മരണപ്പെട്ടു. പിന്നീട് അമ്മ കാരെൻ ആയിരുന്നു മറൈസിനെയും അനുജത്തി ക്ലാരയെയും വളർത്തിയത്.[1]ക്ലാരെമോണ്ടിലെ ജോൺ XXIII കോളേജിൽ ഒരു വർഷത്തോളം പഠിച്ച അവർ 1995 മുതൽ സെന്റ് ഹിൽഡാസ് ആംഗ്ലിക്കൻ സ്‌കൂൾ ഫോർ ഗേൾസിൽ വിദ്യാഭ്യാസത്തിനായി ചേർന്നു.[2]

2007-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക് ആർട്ടിൽ (NIDA-നിഡ) നിന്ന് ജെസീക്ക ബിരുദം നേടി. നിഡ അവതരിപ്പിച്ച വില്യം ഷേക്സ്പിയറുടെ നാടകമായ ഹാംലെറ്റിലെ ഒഫെലിയയായും സ്വീറ്റ് ചാരിറ്റിയിലെ ചാരിറ്റിയായും അവർ അഭിനയിച്ചു. നിഡയിൽ അവസാന വർഷം പൂർത്തിയാക്കുമ്പോൾ സഹനടനും സഹപാഠിയുമായ ഹഗ് ഷെറിഡനുമൊത്ത് പായ്ക്ക്ഡ് ടു റാഫ്റ്റേഴ്സിൽ അഭിനയിച്ചു.[3]

ഫിലിമോഗ്രാഫി

ചലച്ചിത്ര-ടെലിവിഷൻ വേഷങ്ങൾ
വർഷംപേര്കഥാപാത്രംകുറിപ്പ്
2008ടു ഫിസ്റ്റ്സ്, വൺ ഹാർട്ട്കേറ്റ്Film
2008–2012, 2013പായ്ക്ക്ഡ് ടു ദി റാഫ്റ്റേഴ്‌സ്റേച്ചൽ റാഫ്റ്റർപ്രധാന വേഷം (seasons 1–4); അതിഥി വേഷം (season 6); 75 എപ്പിസോഡുകൾ
2009–2010ലെജൻഡ് ഓഫ് ദി സീക്കെർഡെന്ന4 എപ്പിസോഡുകൾ
2010ഫിഷ് ലിപ്സ്ഓഡ്രി– adultഹ്രസ്വചിത്രം
2010നീഡിൽകാൻഡിFilm
2012–2013മാജിക് സിറ്റിലില്ലി ഡയമണ്ട്പ്രധാന റോൾ; 16 എപ്പിസോഡുകൾ
2014–2017ലൗവ് ചൈൽഡ്ജോവാൻ മില്ലർപ്രധാന റോൾ
2014കാർലോട്ടകാർലോട്ടടെലിവിഷൻ ഫിലിം
2015ദാറ്റ് ഷുഗർ ഫിലിം"Actor"ഡോക്യുമെന്ററി ഫിലിം
2016–2017ദി വ്രോങ് ഗേൾലില്ലി വുഡ്‌വാർഡ്ലീഡ് റോൾ
2016ഹാവ് യു ബീൻ പ്ലേയിങ് അറ്റെൻഷൻ?Herselfഗസ്റ്റ് ക്വിസ് മാസ്റ്റർ

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെസീക്ക_മറൈസ്&oldid=3804523" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ