ഇൻഗ്രിഡ് ബെർഗ്മാൻ

(Ingrid Bergman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യൂറോപ്പിയൻ സിനിമകളിലും അമേരിക്കൻ സിനിമകളിലും അഭിനയിച്ചഒരു സ്വീഡിഷ് നടിയായിരുന്നു ഇൻഗ്രിഡ് ബെർഗ്മാൻ ഇംഗ്ലീഷ്:Ingrid Bergman, സ്വീഡിഷ് ഉച്ചാരണം: [ˈɪŋːrɪd ˈbærjman]; ( 29 ആഗസ്ത്1915 – 29 ആഗസ്ത്1982) .[1] മൂന്ന് ഓസ്കാർ അവാർഡുകളും, രണ്ട് എമ്മി അവാർഡുകളും, നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും, ബാഫ്റ്റ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇൻഗ്രിഡ് ബെർഗ്മാൻ
ഗ്യാസ്‌ലൈറ്റ് ചിത്രത്തിനായി ഇൻഗ്രിഡ് ബെർഗ്മാൻ (1944).
ജനനം(1915-08-29)29 ഓഗസ്റ്റ് 1915
മരണം29 ഓഗസ്റ്റ് 1982(1982-08-29) (പ്രായം 67)
മരണ കാരണംസ്തനാർബുദം
തൊഴിൽActress
സജീവ കാലം1932–82
ജീവിതപങ്കാളി(കൾ)
Petter Lindström
(m. 1937; div. 1950)
(m. 1950; div. 1957)
Lars Schmidt
(m. 1958; div. 1975)
കുട്ടികൾപിഅ ലിൻഡ്റ്റോം ഇസബെല്ല റോസലീനി അടക്കം 4 പേർ
മാതാപിതാക്ക(ൾ)
  • Frieda Adler ഫ്രൈഡ അഡ്ലർ
  • ജസ്റ്റസ് ബർഗ്മാൻ

കാസബ്ലങ്കയിലെ(1942) ഇത്സാ ലണ്ട് നൊട്ടോറിയസിലെ അലീഷിയ ഹ്യൂബർമാൻ(1946) എന്നീ കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു.[2]

അമേരിക്കൻ സിനിമകളിൽ അഭിനയം തുടങ്ങുന്നതിനു മുൻപ് സ്വീഡിഷ് ചിത്രങ്ങളിലെ ഏറ്റവും മുൻപന്തിയിൽ നിന്നിരുന്ന നടിയായിരുന്നു ഇങ്രിഡ്. ഇന്റെർമെസ്സോ എന്ന സ്വീഡീഷ് ചലച്ചിത്രത്തിന്റെ പുനർനിർമ്മാണവുമായിട്ടാണ് അമേരിക്കൻ പ്രേക്ഷകർ അവരെ ആദ്യമായി കണ്ടു തുടങ്ങിയത്. ഇൻഗ്രിഡിന്റെ നിർബന്ധത്തിനു വഴങ്ങി നിർമ്മാതാവ് ഒ. സെൽസ്നീക്ക്, ഇന്റെർമെസ്സോ പുറത്തിറങ്ങുന്നതുവരെ അന്നത്തെ സാധാരണ കരാർ ആയ 7 വർഷത്തിനു പകരം 4 വർഷത്തെ കരാറിലാണ് ഒപ്പ് വപ്പിച്ചത്.

സെൽസ്നിക്കിനു ചില സാമ്പത്തികപരാധീനതകൾ വന്നതോടെ ഇൻഗ്രിഡിനെ മറ്റു സ്റ്റുഡിയോകൾക്ക് വാടകക്ക് കൊടുക്കാൻ നിർബന്ധിതനായി. ഈ കാലഘട്ടത്തിൽ അവർ വിക്റ്റർ ഫ്ലെമിങ്ങ് പിടിച്ച ഡോ. ജെക്കൈൽ ആന്ദ് മി. ഹയ്ഡ് (1941), ഫോർ ഹും തെ ബെൽ റ്റോൾശ്, (1943) ദ ബെൽസ് ഒഫ് സെന്റ് മേരീസ് (1945) എന്നീ സിനിമകളിൽ അഭിനയിച്ചു. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ സ്പെൽബൗണ്ട്, നോട്ടോറിയസ് എന്നീ സിനിമകളായിരുന്നു സെൽസ്നിക്കിനു വേണ്ടി അഭിനയിച്ച അവസാന ചിത്രങ്ങൾ. ഹിച്ച്കോക്കിനു വേണ്ടി അവസാനമായി അഭിനയിച്ചത് അണ്ടർ കാപ്രിക്കോൺ എന്ന സിനിമയിലുമായിരുന്നു.[3]

ഒരു ദശാബ്ദക്കാലത്തോളം അമേരിക്കൻ സിനിമകളിൽ അഭിനയിച്ച ശേഷം ഇങ്രിഡ് റോബർട്ടോ റൊസ്സെലീനിയുടെ സ്റ്റ്രോംബോളി (1950) എന്ന സിനിമയിൽ അഭിനയിച്ചു. റോസ്സലീനിയുമായി ഈ സമയത്ത് പ്രണയത്തിലായിരുന്നു ഇങ്രിഡ്. പിന്നിട് വിവാഹം ചെയ്തു എങ്കിലും അതുമായി ബന്ധപ്പെട്ട് അമേരിക്കയിൽ വിവാദങ്ങൾ ഉയർന്നതിനാൽ പല വർഷങ്ങൾ അവർക്ക് യൂറോപ്പിൽ തന്നെ കഴിയേണ്ടി വന്നു. ഇതിനുശേഷം ഹോളിവുഡിലേക്കുള്ള തിരിച്ചുവരവിൽ അനസ്താസിയ എന്ന ഹിറ്റ് പടത്തിൽ അഭിനയിച്ചു. ഇതിനു ഇങ്രിഡിനു മികച്ച അഭിനേത്രിക്കുള്ള രണ്ടാമത്തെ ഓസ്കാർ ലഭിക്കുകയുണ്ടായി.[4]

ഇംഗ്മർ ബർഗ്മാൻ സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഓട്ടം സൊണാറ്റ (Swedish: Höstsonaten) ആയിരുന്നു അവരുടെ അവസാന ചലച്ചിത്രം.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇൻഗ്രിഡ്_ബെർഗ്മാൻ&oldid=3795495" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ