(Ian Bell എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇയാൻ ബെൽ (ജനനം:11 ഏപ്രിൽ 1982, കവൻട്രി, വെസ്റ്റ് മിഡ്ലാൻഡ്, യുണൈറ്റഡ് കിങ്ഡം) ഒരു ഇംഗ്ലീഷ് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. കൗണ്ടി ക്രിക്കറ്റിൽ വാർവിക്ഷൈർ ടീമിനുവേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലംകൈയ്യൻ മധ്യനിര ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം പേസ് ബൗളറുമാണ് അദ്ദേഹം. മികച്ച ഒരു ഫീൽഡർ കൂടിയാണ് അദ്ദേഹം. 2004ലാണ് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 17 ടെസ്റ്റ് ശതകങ്ങളും, 3 ഏകദിന ശതകങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങൾക്കുമെതിരെ ടെസ്റ്റിൽ സെഞ്ച്വറി നേടിയിട്ടുള്ള ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് അദ്ദേഹം.
ഇയാൻ ബെൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്
ഇയാൻ റോണാൾഡ് ബെൽ
ജനനം
(1982-04-11) 11 ഏപ്രിൽ 1982 (42 വയസ്സ്) വാൾസ്ഗ്രേവ്, വെസ്റ്റ് മിഡ്ലാന്റ്സ്, യു.കെ.