ജി.എസ്. ശിവരുദ്രപ്പ

ഇന്ത്യന്‍ രചയിതാവ്
(G. S. Shivarudrappa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസിദ്ധനായ ഒരു കന്നഡ സാഹിത്യകാരനാണു് ഗുഗ്ഗാരി ശാന്തവീരപ്പ ശിവരുദ്രപ്പ എന്ന ജി.എസ്.ശിവരുദ്രപ്പ (കന്നഡ: ಜಿ.ಎಸ್. ಶಿವರುದ್ರಪ್ಪ). ആധുനിക കന്ന‍ഡ സാഹിത്യത്തിന്റെ രൂപീകരണത്തിൽ പങ്കുവഹിച്ചവരിൽ പ്രമുഖനാണ് ശിവരുദ്രപ്പ. കവിയും, സാഹിത്യവിമർശകനും, അധ്യാപകനും കൂടെയായിരുന്നു ശിവരുദ്രപ്പ. കന്നഡ സാഹിത്യത്തിൽ രൂപപ്പെട്ടിരുന്ന വിവിധ സാഹിത്യ പ്രസ്ഥാനങ്ങളെ കൂട്ടിയോജിപ്പിച്ച് ഒരു സംതുലിത കാഴ്ചപ്പാട് രൂപീകരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നല്ല ഒരു സഞ്ചാര സാഹിത്യകാരൻ കൂടിയായിരുന്നു ശിവരുദ്രപ്പ. 2006 നവംബർ 1-നു് കർണ്ണാടകാ സർക്കാർ അദ്ദേഹത്തെ രാഷ്ട്രകവി എന്ന ബഹുമതി നൽകി ആദരിച്ചു.[3] കേന്ദ്ര സാഹിത്യ അക്കാദമി, കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2013 ഡിസംബർ 23 ന് ശിവരുദ്രപ്പ അന്തരിച്ചു.[4]

ജി.എസ്.ശിവരുദ്രപ്പ
ಜಿ.ಎಸ್. ಶಿವರುದ್ರಪ್ಪ
ജനനം(1926-02-07)7 ഫെബ്രുവരി 1926
ശിക്കാരിപുര, ഷിമോഗ, കർണ്ണാടക
മരണം23 ഡിസംബർ 2013(2013-12-23) (പ്രായം 87)[1]
ബനശങ്കരി, ബെംഗളൂരു
തൊഴിൽകവി, അദ്ധ്യാപകൻ
ദേശീയതഇന്ത്യ
Genreകവിത
സാഹിത്യ പ്രസ്ഥാനംനവ്യ
പങ്കാളിരുദ്രാണി
പത്മാവതി [2]
കുട്ടികൾജയന്തി
ശിവപ്രസാദ്
ജയദേവ

ആദ്യകാലം

മധ്യകർണ്ണാടകയിലെ ഷിമോഗ ജില്ലയിലുള്ള ശിക്കാരിപുര ഗ്രാമത്തിലാണ് ശിവരുദ്രപ്പ ജനിച്ചത്. മൈസൂർ സർവ്വകലാശാലയിൽ നിന്നും ബിരുദവും, ബിരുദാനന്തബിരുദവും കരസ്ഥമാക്കി. 1960 ൽ സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രത്തെ പറ്റി വിവരിക്കുന്ന സൗന്ദര്യ സമീക്ഷ എന്ന പ്രബന്ധത്തിന് മൈസൂർ സർവ്വകലാശാലയിൽ നിന്നും പി.എച്ച്.ഡി നേടുകയുണ്ടായി. പ്രശസ്ത കന്നഡ സാഹിത്യകാരനായിരുന്ന കൂവെമ്പ് ശിവരുദ്രപ്പയുടെ അധ്യാപകനായിരുന്നു.

ഔദ്യോഗിക ജീവിതം

1949 ൽ മൈസൂർ സർവ്വകലാശാലയിൽ ഒരു അധ്യാപകനായാണ് ശിവരുദ്രപ്പ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1963 ൽ ഹൈദരാബാദിലെ ഒസ്മാനിയ സർവ്വകലാശാലയിൽ റീഡറായി ജോലിക്കുചേരുകയും, അവിടത്തെ കന്നഡ ഭാഷാവിഭാഗത്തിന്റെ തലവനായി തീരുകയും ചെയ്തു. 1966 ൽ ബാംഗ്ലൂർ സർവ്വകലാശാലയിൽ ഒരു പ്രൊഫസ്സറായി നിയമിതനായി. ശിവരുദ്രപ്പ ബാംഗ്ലൂർ സർവ്വകലാശാലയുടെ ഡിയറക്ടറായി മാറി, അതോടൊപ്പം സർവ്വകലാശാലയിലെ കന്നഡ ഭാഷാ വിഭാഗത്തിൽ തുടരുകയും ചെയ്തു. 1986 ൽ ശിവരുദ്രപ്പ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. 1987-90 കാലഘട്ടത്തിൽ അദ്ദേഹം കർണ്ണാടക സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൃതികൾ

കവിതാ സമാഹാരങ്ങൾ

  • സാമഗാന
  • ചെലുവു ഒലവു
  • ദേവശിൽപ്പി
  • ദീപദ ഹെജ്ജെ
  • അനാവരണ
  • തെറെദ ബാഗിലു
  • ഗോഡെ
  • വ്യക്തമദ്ധ്യ
  • തീർത്ഥവാണി
  • കാർത്തിക
  • കാഡിന കത്തലല്ലി
  • പ്രീതി ഇല്ലദ മേലെ

ഗദ്യവും ഗവേഷണ ഗ്രന്ഥങ്ങളും

  • പരിശീലന (ಪರಿಶೀಲನ) - 1967
  • വിമർശെയ പൂർവ്വപശ്ചിമ
  • സൗന്ദര്യ സമീക്ഷ (ಸೌಂದರ್ಯಸಮೀಕ್ಷೆ) - 1965 (പി.എച്ച്.ഡി. പ്രബന്ധം)
  • കാവ്യാർത്ഥ ചിന്തന (ಕಾವ್ಯಾರ್ಥಚಿಂತನ) - 1983
  • ഗതിബിംബ
  • അനുരണന
  • പ്രതിക്രിയെ
  • കന്നഡ സാഹിത്യ സമീക്ഷെ (ಕನ್ನಡ ಸಾಹಿತ್ಯ ಸಮೀಕ್ಷೆ) - 1975
  • മഹാകാവ്യ സ്വരൂപ (ಮಹಾಕಾವ್ಯ ಸ್ವರೂಪ) - 1976 [5]
  • കന്നഡ കവിഗള കാവ്യകൽപന (ಕನ್ನಡ ಕವಿಗಳ ಕಾವ್ಯಕಲ್ಪನೆ) - 1989
  • സമഗ്ര ഗദ്യ - വോള്യം 2 (ಸಮಗ್ರ ಗದ್ಯ-2)
  • സമഗ്ര കന്നഡ സാഹിത്യ ചരിത്രെ - കന്നഡ ഭാഷയുടെയും സാഹിത്യത്തിൻറെയും ചരിത്രവും വികാസവും കാണിച്ചുതരുന്ന ഗ്രന്ഥം[6]
  • Kuvempu-a Reappraisal - കർണാടക സർക്കാറിന് വേണ്ടി തയ്യാറാക്കിയ കുവെംപുവിനെ കുറിച്ചുള്ള ഗ്രന്ഥം.

യാത്രാകുറിപ്പുകൾ

  • മോസ്ക്കോദല്ലി 22 ദിന (മോസ്ക്കോയിൽ 22 നാൾ) - സോവിയറ്റ് ലാന്റ് നെഹ്രു പുരസ്കാരത്തിന് അർഹമായ കൃതി
  • ഇംഗ്ലണ്ടിനല്ലി ചതുർമാസ (ഇംഗ്ലണ്ടിൽ ആയിരുന്ന നാല് മാസങ്ങൾ)
  • അമേരിക്കാദല്ലി കന്നഡിഗ
  • ഗംഗെയ ശിഖരദല്ലി

പുരസ്കാരങ്ങൾ

  • 1984 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം - കാവ്യാർത്ഥചിന്തന എന്ന കൃതി
  • 1984 ൽ രാജ്യോത്സവ പുരസ്കാരം
  • 1998 ൽ പമ്പാ പ്രശസ്തി പുരസ്കാരം
  • 1974 ൽ സോവിയറ്റ് ലാന്റ് നെഹ്രു പുരസ്കാരം [7]
  • കർണ്ണാടക സാഹിത്യ അക്കാദമി പുരസ്കാരം
  • കൂവെമ്പ് സർവ്വകലാശാല, മൈസൂർ സർവ്വകലാശാല, കന്നഡ സർവ്വകലാശാല എന്നിവയുടെ ആദരസൂചക പുരസ്കാരങ്ങൾ.[8][9]

അവലംബം

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ