ചിറകൻ തിമിംഗിലം

(Fin whale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലത്തിമിംഗിലത്തിന്റെ അടുത്ത ബന്ധുവായ ചിറകൻ തിമിംഗിലത്തിന്[3][4] (ശാസ്ത്രീയനാമം: Balaenoptera physalus) വലിപ്പത്തിൽ രണ്ടാംസ്ഥാനമാണ്.

ചിറകൻ തിമിംഗിലം
(Fin whale)[1]
A fin whale surfaces in the Kenai Fjords, Alaska
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Eutheria
Order:
Suborder:
Mysticeti
Family:
Balaenopteridae
Genus:
Balaenoptera
Species:
B. physalus
Binomial name
Balaenoptera physalus
(Linnaeus, 1758)
ചിറകൻ തിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

വിവരണം

ഇരട്ടനിറമുള്ള ചുണ്ടു ഇവയുടെ സവിശേഷതയാണ്. കീഴ്ച്ചുണ്ടിന്റെ ഇടതുവശം ഇരുണ്ട ചാരനിറവും വലതുവശം വെളുപ്പുനിറവുമാണ്. വെളുത്ത അടിവശം വയറ്റിലെ ചെറിയൊരു ഭാഗമായി മാത്രം കാണപ്പെടുന്നു. തൊണ്ടയിലെ ചാലുകൾ (Throat groves) വളരെയേറെ നീളമുള്ളതും വയറുവരെ എത്തുന്നതുമാണ്. വ്യക്തമായ ഒരു വരമ്പിലൂടെയാണ് ചിറകു വാലുമായി ചേരുന്നത്. ഇവയ്ക്കു റേസർബാക്ക് തിമിംഗിലങ്ങൾ (razerback whales) എന്ന് പേരുണ്ടാവാൻ ഇതാണ് കാരണം. 

വലിപ്പം

ശരീരത്തിന്റെ മൊത്തം നീളം :19 - 26 മീ.

തൂക്കം : 40000 - 48000

കിലോഗ്രാം

കുഞ്ഞുങ്ങൾക്ക് 6 മീറ്ററിലധികം നീളവും 2000 കിലോവോളം ഭാരവും കാണും.

പെരുമാറ്റം

ഇതിന്റെ വെള്ളം ചീറ്റൽ ഒരു ജലധാരപോലെ ആറുമീറ്റർ ഉയരം വരെ എത്തുന്നതാണ്. ആദ്യം തല വെള്ളത്തിൽ നിന്ന് പുറത്തുവരുന്നു. അതിനുശേഷം പുറം മാത്രം കാണിച്ചുകൊണ്ട് വിശ്രമിക്കുകയും പിന്നീട് വലിയ ശബ്ദത്തോടെ ഉയരത്തിലേക്ക് വെള്ളം ചീറ്റുകയും ചെയുന്നു. വെള്ളം ചീറ്റിയതിനു ശേഷം ശരീരം വളച്ചു മുങ്ങുന്നു. പൊന്തിവരുന്ന സമയത്ത് 45 °യിലാണ് ശരീരം വെള്ളത്തിൽ നിന്ന് പുറത്തുവരുന്നത്. വലിയൊരു ശബ്ദത്തോടെ വെള്ളം തെറിപ്പിച്ചുകൊണ്ടാണ് തിരിച്ചു മുങ്ങുന്നതും.

ഇരുപതോളമുള്ള കൂട്ടങ്ങളായാണ് സാധാരണ സഞ്ചരിക്കുന്നത്. ചെറു ജീവികളും ചെമ്മീനുകളുമാണ് പ്രധാന ഭക്ഷണം.

ആവാസം, കാണപ്പെടുന്നത്

കിഴക്കും പടിഞ്ഞാറും തീരങ്ങളിൽനിന്ന് മാറി ഉൾക്കടലിൽ കാണപ്പെടുന്നു.

നിലനില്പിനുളള ഭീക്ഷണി

മത്സ്യബന്ധനം,  മത്സ്യബന്ധനബോട്ടുകളുമായി കൂട്ടിയിടിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇറച്ചിക്കും എണ്ണയ്ക്കും വേണ്ടി ഇവയെ ധാരാളം കൊന്നൊടുക്കിയിട്ടുണ്ട്.[5]

ചിറകൻ തിമിംഗിലം



ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിറകൻ_തിമിംഗിലം&oldid=3678299" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ