ക്യൂവ ഡി ലാസ് മാനോസ്

(Cueva de las Manos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്യൂവ ഡി ലാസ് മാനോസ്, (കേവ് ഓഫ് ഹാൻഡ്സ്) അർജന്റീനയിലെ സാന്ത ക്രൂസ് പ്രവിശ്യയിൽ പെരിറ്റോ മോറെനോയിൽ നിന്ന് 163 കിലോമീറ്റർ (101 മൈൽ) തെക്കായി സ്ഥിതിചെയ്യുന്ന ഒരു ഗുഹ, അല്ലെങ്കിൽ ഗുഹകളുടെ ഒരു പരമ്പരയാണ്. ഇവിടെ ആലേഖനം ചെയ്തിരിക്കുന്നത് നിരവധി കൈപ്പത്തികളുടെ ചിത്രങ്ങളാണ് (ഈ പേരു ലഭിച്ചിരിക്കുന്നതിൻറെ കാരണവും മറ്റൊന്നല്ല). ഗുഹയിലുള്ള ഈ ചിത്രങ്ങളുടെ പഴക്കം 13,000 മുതൽ 9,000 വർഷം മുമ്പാണെന്നു കണക്കാക്കിയിരിക്കുന്നു.[5]  നിരവധി ജനതതികൾ പല കാലങ്ങളിൽ ഈ ഗുഹകളിൽ അധിവസിച്ചിരുന്നതായി കരുതുന്നു. ആദ്യകാല ചിത്രങ്ങൾളുടെ പഴക്കം കാർബൺ ഡേറ്റിംഗ് പ്രകാരം  ca. 9300 ബിപി (ഏകദേശം 7300 ബി.സി)യിലുള്ളതാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.[6]  ഗുഹയുടെ ഭിത്തികളിൽ കൈകളുടെ ഛായാചിത്രങ്ങൾ പൂശുവാനുപയോഗിച്ച എല്ലുകൾ കൊണ്ടുള്ള കുഴലുകളുടെ അവശിഷ്ടങ്ങളിൽനിന്നാണ് ചിത്രങ്ങളുടെ കാലഗണന നടത്തിയത്. ഈ ഗുഹകളിൽ അവസാനമായി അധിവസിച്ചിരുന്ന ജനവർഗ്ഗം ഏകദേശം 700 എ.ഡി.യിൽ ടെഹ്യൂൾച്ചെ വംശക്കാരുടെ പൂർവ്വികരായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.[7]  1999-ൽ ഇത് യൂനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടു.

Cueva de las Manos, Río Pinturas
Cueva de las Manos
Hands, at the Cave of the Hands
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഅർജന്റീന Edit this on Wikidata[1]
Area600, 2,331 ha (64,600,000, 250,900,000 sq ft) [2][3]
മാനദണ്ഡംiii[4]
അവലംബം936
നിർദ്ദേശാങ്കം47°09′19″S 70°39′19″W / 47.15528°S 70.65528°W / -47.15528; -70.65528
രേഖപ്പെടുത്തിയത്1999 (23rd വിഭാഗം)
ക്യൂവ ഡി ലാസ് മാനോസ് is located in Argentina
ക്യൂവ ഡി ലാസ് മാനോസ്
Location of ക്യൂവ ഡി ലാസ് മാനോസ്

അവലംബം

പുറംകണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ