ബേറ്റി എല്ലെർസൺ

സംവിധായക, ഫെമിനിസ്റ്റ്, സാമൂഹിക വനിതാ പ്രവർത്തക
(Beti Ellerson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ചലച്ചിത്രകാരിയും പ്രത്യേകിച്ച് ആഫ്രിക്കൻ സിനിമകളിലെ ഒരു സജീവ പ്രവർത്തകയുമാണ് ബേറ്റി എല്ലെർസൺ.[1] സിനിമയിൽ, ആഫ്രിക്കൻ വനിതകളുടെ പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു കേന്ദ്രം അവർ സ്ഥാപിച്ചു.[2]

ബേറ്റി എല്ലെർസൺ
കാർത്തേജ് ചലച്ചിത്രമേളയിൽ എല്ലെർസൺ
ജനനം
ദേശീയതഅമേരിക്കൻ
തൊഴിൽസംവിധായക, ഫെമിനിസ്റ്റ്, സാമൂഹിക വനിതാ പ്രവർത്തക
സജീവ കാലം1996–present

സ്വകാര്യ ജീവിതം

എല്ലെർസൺ അമേരിക്കൻ ഐക്യനാടുകളിലെ ഹോവാർഡ് സർവകലാശാലയിൽ നിന്ന് ആഫ്രിക്കൻ പഠനങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കി. [3] വിഷ്വൽ കൾച്ചർ, ആഫ്രിക്കൻ സിനിമാ സ്റ്റഡീസ്, വിമൻ സ്റ്റഡീസ് എന്നിവയിലെ ഇന്റർ ഡിസിപ്ലിനറി സ്പെഷ്യലൈസേഷനുകൾ ഇതിൽ ഉൾപ്പെട്ടിരുന്നു. 2004-ൽ വാഷിംഗ്ടൺ ഡിസിയിലെ ഹോവാർഡ് സർവകലാശാലയിൽ എല്ലെർസൺ ലക്ചററായിരുന്നു.[2] 2017-ൽ എല്ലെർസൺ ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിലെ ഒരു പണ്ഡിതയായിരുന്നു.[4]

ഒരു ഫ്രഞ്ച് വ്യക്തിയെ വിവാഹം കഴിച്ച ബേറ്റി എല്ലെർസൺ ഇരട്ട പൗരത്വം നേടുകയും ചെയ്തു.

കരിയർ

എല്ലെർസൺ 1996–1997 റോക്ക്ഫെല്ലർ ഹ്യൂമാനിറ്റീസ് ഫെലോ ആയപ്പോൾ, ആഫ്രിക്കൻ വുമൺ ഇൻ ദ വിഷ്വൽ മീഡിയ: കൾച്ചർ ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെ പോസ്റ്റ്-ഡോക്ടറൽ ഗവേഷണ പദ്ധതി തുടർന്നു.[5] പിന്നീട് പ്രാദേശിക പബ്ലിക് ആക്സസ് കമ്മ്യൂണിറ്റി ടെലിവിഷനിൽ സ്ക്രിപ്റ്റ് റൈറ്റിംഗ്, വീഡിയോ പ്രൊഡക്ഷൻ, എഡിറ്റിംഗ്, ടെലിവിഷൻ നിർമ്മാണം എന്നിവ പഠിച്ചു. വാഷിംഗ്ടൺ ഡിസിയിലെ സാംസ്കാരിക കൂട്ടായ്മയിലൂടെ അവർ നേടിയ അനുഭവത്തിലൂടെ എല്ലെർസൺ റീൽസ് ഓഫ് കളർ എന്ന പേരിൽ ഒരു പരമ്പര നിർമ്മിക്കുകയും ആതിഥേയത്വം വഹിക്കുകയും ചെയ്തു.[6]1997 മുതൽ 2000 വരെ സംപ്രേഷണം ചെയ്ത ഈ പരമ്പരയിൽ വാഷിംഗ്ടൺ ഡിസി പ്രദേശത്തെ പ്രാദേശിക പബ്ലിക് സ്റ്റേഷനുകളിൽ നിന്ന് ആകെ 27 എപ്പിസോഡുകൾ ഉൾപ്പെടുന്നു.[2][4]

പിന്നീട് 2000-ൽ സിസ്റ്റേഴ്സ് ഓഫ് സ്ക്രീൻ[7] എന്ന പേരിൽ ഒരു ഡോക്യുമെന്ററി പ്രോജക്ട് നിർമ്മിക്കുകയും സിസ്റ്റേഴ്സ് ഓഫ് സ്ക്രീൻ: വിമൻ ഓഫ് ആഫ്രിക്ക ഓൺ ഫിലിം, വീഡിയോ ആന്റ് ടെലിവിഷൻ എന്ന പുസ്തകവും രചിച്ചു.[5] ഈ പ്രോജക്റ്റ് പിന്നീട് 2002-ൽ എല്ലെർസൺ തന്റെ ആദ്യത്തെ സിനിമാ സംവിധാനമായി അതേ തലക്കെട്ടോടുകൂടിയ ഒരു സിനിമയായി വികസിപ്പിച്ചു. അതേസമയം, സ്ത്രീകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ രേഖപ്പെടുത്തുന്നത് അവർ തുടർന്നു. തൽഫലമായി, 2004-ൽ സിനിമയിലെ ആഫ്രിക്കൻ സ്ത്രീകളെക്കുറിച്ച് വിപുലമായ ഓൺലൈൻ അധ്യാപനവും പഠന ഗൈഡും അവർ സൃഷ്ടിച്ചു.[2]

ബ്ലാക്ക് ക്യാമറ ഇന്റർനാഷണൽ ഫിലിം ജേണലിന്റെ സിനിമാ ഡോസിയറിലെ ആഫ്രിക്കൻ വനിതകൾക്കായി അവർ ധാരാളം ലേഖനങ്ങൾ എഴുതി. 2008-ൽ എല്ലെർസൺ സിനിമയിലെ ആഫ്രിക്കൻ വനിതകളുടെ പഠനത്തിനും ഗവേഷണത്തിനുമായി ഓൺലൈൻ സെന്റർ സൃഷ്ടിച്ചു.[7] 2012-ൽ, പാരീസിൽ നടന്ന ഫ്രാങ്കോഫോൺ ആഫ്രിക്കൻ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ 2012-ലെ സംഭാഷണത്തിൽ മുഖ്യ പ്രഭാഷകയായിരുന്നു.[4]

2011-ൽ ഹരാരെയിൽ നടന്ന വനിതകൾക്കായുള്ള ഇന്റർനാഷണൽ ഇമേജസ് ഫിലിം ഫെസ്റ്റിവൽ, 2018-ലെ ലണ്ടൻ ഫെമിനിസ്റ്റ് ഫിലിം ഫെസ്റ്റിവൽ, 2018-ലെ കാർത്തേജ് ഫിലിം ഫെസ്റ്റിവൽ (ജെസിസി) തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്രമേളകളിൽ എല്ലെർസൺ ജൂറി അംഗമായിരുന്നു.[7] കൂടാതെ, 2013-ൽ പനാഫ്രിക്കൻ ഫിലിം ആൻഡ് ടെലിവിഷൻ ഫെസ്റ്റിവൽ ഓഫ് ഔഗഡഔഗുവിലെ (ഫെസ്പാക്കോ) ഡയസ്പോറ ജൂറിയുടെ പ്രസിഡന്റായിരുന്നു. ആഫ്രിക്കൻ ഫിലിം ഫെസ്റ്റിവൽ കൊളോൺ 2016-ൽ, ജർമ്മനിയിലെ ഫോക്കസ്: സിസ്റ്റേഴ്സ് ഇൻ ആഫ്രിക്കൻ സിനിമാ റൗണ്ട്ടേബിളിന്റെ മോഡറേറ്ററായിരുന്നു.[4]

ഫിലിമോഗ്രാഫി

വർഷംസിനിമചുമതലപരാമർശം
2002സിസ്റ്റേർസ് ഓഫ് ദ സ്ക്രീൻസംവിധായിക[8]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ബേറ്റി_എല്ലെർസൺ&oldid=3806641" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ