അപ്പോസ്തലന്മാർ

(Apostle (Christian) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുവിശേഷം പ്രചരിപ്പിക്കുവാനും സഭക്ക് ആത്മീയ നേതൃത്വം നല്കുവാനും യേശുക്രിസ്തുവിൽ നിന്ന് പ്രത്യേകം പരിശീലനവും ഉപദേശവും ലഭിച്ച തിരഞ്ഞെടുക്കപ്പെട്ട ശിഷ്യൻമാരെ അപ്പോസ്തലന്മാർ അഥവാ അപ്പസ്തോലന്മാർ അല്ലെങ്കിൽ ശ്ലീഹന്മാർ (ഇംഗ്ലീഷ്: Apostles) എന്നറിയപ്പെടുന്നു.[൧] അപ്പോസ്തലന്മാർ ക്രിസ്തുവിന്റെ സന്തതസഹചാരികളും അദ്ദേഹത്തിന്റെ ജീവിതത്തിനും മരണത്തിനും ദൃക്സാക്ഷികളുമായിരുന്നു. അവർക്ക് ചില പ്രത്യേക അധികാരങ്ങൾ യേശു കൽപ്പിച്ചു നൽകിയതായി സുവിശേഷങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.[1]അതിനാൽ അപ്പോസ്തലൻ എന്ന പദത്തിനു കേവലം ഒരു ശിഷ്യൻ എന്നതിനേക്കാൾ ഏറെ അർത്ഥവ്യാപ്തി കൈവരുന്നുണ്ട്. യേശുക്രിസ്തുവിന്റെ കാലശേഷം സുവിശേഷം ലോകമെങ്ങും പ്രചരിക്കപ്പെട്ടത് പ്രധാനമായും അപ്പോസ്തലൻമാരിലൂടെ ആയിരുന്നു. പത്രോസ് ആയിരുന്നു അപ്പോസ്തലന്മാരുടെ സംഘത്തിന്റെ നേതാവ്. ഗ്രീക്ക് പുതിയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന അപ്പോസ്റ്റലോസ് (ἀπόστολος) എന്ന വാക്കിൽ നിന്നും ഉരുത്തിരിഞ്ഞതാണ് അപ്പോസ്തലൻ എന്ന പദം, 'സന്ദേശവാഹകനായി അയയ്ക്കപ്പെട്ടവൻ' എന്നാണ് ഈ പദത്തിന്റെ അർത്ഥം. ശ്ലീഹാ എന്ന സുറിയാനി പദവും ഇതേ അർത്ഥത്തിൽ ഉപയോഗിച്ചുവരുന്നു. ശ്ലീഹാ എന്നാൽ 'സ്ഥാനപതി' എന്നാണ് അർത്ഥം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

പന്ത്രണ്ട് അപ്പോസ്തലൻമാർ

യേശുക്രിസ്തു, തന്റെ ശിഷ്യഗണത്തിൽ നിന്ന് പന്ത്രണ്ട് പേരെ[൨] തെരഞ്ഞെടുത്ത് അവർക്ക് 'അപ്പോസ്തലന്മാർ' എന്ന് പേർ വിളിച്ചതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലൂക്കോസിന്റെ സുവിശേഷത്തിൽ [2]ഈ പന്ത്രണ്ട് അപ്പോസ്തലന്മാരുടെ പേരുകൾ ഇപ്രകാരം നൽകിയിരിക്കുന്നു:

  1. പത്രോസ് എന്നു യേശു പേരു നൽകിയ ശിമോൻ (Simon, whom Jesus named Peter)
  2. പത്രോസിന്റെ സഹോദരനായ അന്ത്രയോസ് (Andrew)
  3. യാക്കോബ്[൩] (James)
  4. യോഹന്നാൻ (John)
  5. ഫിലിപ്പോസ് (Philip)
  6. ബർത്തലോമിയോ (Bartholomew)
  7. മത്തായി (Matthew)
  8. തോമസ് (Thomas)
  9. ഹല്‌പയുടെ അഥവാ അല്ഫായിയുടെ മകനായ യാക്കോബ്[൪] (James son of Alphaeus)
  10. എരിവുകാരനായ ശിമോൻ (Simon who was called the Zealot). ചില മലയാളം ബൈബിൾ പരിഭാഷകളിൽ ഇദ്ദേഹത്തെ 'തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോൻ'[3] എന്നും 'തീഷ്ണവാൻ എന്നു വിളിക്കപ്പെട്ടിരുന്ന ശെമഓൻ'[4] എന്നും പരാമർശിച്ചിരിക്കുന്നു.
  11. യാക്കോബിന്റെ മകനായ യൂദാസ്[൫] (യൂദാ തദേവൂസ് / തദ്ദായി) (Judas son of James)
  12. ഈസ്കായ്യോർത്ത് യൂദാ അഥവാ യൂദാസ് സ്കറിയോത്ത (Judas Iscariot). ഈ യൂദാസാണ് യേശുവിനെ ഒറ്റിക്കൊടുത്തത്. പിന്നീട് മറ്റ് അപ്പോസ്തലന്മാർ യൂദാസിനു പകരമായി മത്ഥിയാസിനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

അപ്പോസ്തലസംഘത്തിലെ അംഗങ്ങളുടെ പേരുകൾ മത്തായിയുടെ സുവിശേഷത്തിലും[5] മർക്കോസിന്റെ സുവിശേഷത്തിലും[6] നൽകിയിട്ടുണ്ട്. അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽ[7] ഈസ്കായ്യോർത്ത് യൂദാ ഒഴികെ മറ്റുള്ള അപ്പോസ്തലന്മാരുടെ പേരുകൾ നൽകിയിട്ടുണ്ട്.

യൂദാസിന് പകരം മത്ഥിയാസ്

യേശുവിനെ ഒറ്റിക്കൊടുക്കുകയും സ്വയമായി ജീവനൊടുക്കുകയും ചെയ്ത ഈസ്കായ്യോർത്ത് യൂദാ നഷ്ടപ്പെടുത്തിയ അപ്പോസ്തല സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്തുവാൻ യേശുവിന്റെ ശിഷ്യന്മാർ താത്പര്യപ്പെട്ടു. അപ്രകാരം യേശുവിന്റെ പ്രവർത്തനങ്ങൾക്കും പ്രബോധനങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നവരിൽ നിന്ന് യുസ്തോസ് എന്നും ബർശബാ എന്നും പേരുകളുള്ള യോസഫ്, മത്ഥിയാസ് എന്നിവരെ തെരഞ്ഞെടുക്കുകയും അവരിൽ കൂടുതൽ യോഗ്യനായവ്യക്തിയെ കണ്ടെത്തുവാനായി പ്രാർത്ഥിച്ച് ഇരുവരുടെയും പേരുകളെഴുതി ചീട്ടിടുകയും ചെയ്തു. ചീട്ട് മത്ഥിയാസിനു വീഴുകയും അദ്ദേഹത്തെ അപ്പോസ്തലഗണത്തിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.[8]

മറ്റ് അപ്പോസ്തലൻമാർ

ഈ പന്ത്രണ്ടു പേരിൽ പെടാത്ത അപ്പോസ്തലൻമാരും ഉണ്ടായിരുന്നുവെന്നതിന് ബൈബിളിൽ സൂചനകൾ ഉണ്ട്. അപ്പോസ്തലപ്രവൃത്തികളുടെ രചയിതാവ് പൗലോസിനെയും ബർണബാസിനെയും അപ്പോസ്തലന്മാർ എന്നു തന്നെയാണ് വിശേഷിപ്പിക്കുന്നത്[9]. മാത്രമല്ല, പൗലോസ് തന്റെ ലേഖനങ്ങളിൽ സ്വയം പരിചയപ്പെടുത്തുന്നത് 'ദൈവേഷ്ടത്താൽ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായി വിളിക്കപ്പെട്ട പൗലോസ്' എന്നാണ്. റോമാക്കാർക്കെഴുതിയ ലേഖനത്തിൽ അദ്ദേഹം 'വിജാതീയരുടെ അപ്പോസ്തലൻ' എന്ന പദവി സ്വയം ഏറ്റെടുക്കുന്നു. താനും ഒരു അപ്പോസ്തലനാണെന്ന ആത്മാവബോധം പൗലോസിൽ ശക്തമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.[10]

കുറിപ്പുകൾ

^ Apostles എന്ന പദം വിവിധ മലയാളം ബൈബിൾ പരിഭാഷകളിൽ അപ്പൊസ്തലന്മാർ[11], അപ്പോസ്തലന്മാർ[12] അപ്പസ്തോലന്മാർ[3] ശ്ലീഹന്മാർ[4] എന്നിങ്ങനെയുള്ള രീതികളിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

^ യഹൂദാ വിശ്വാസപ്രകാരം ഇസ്രായേൽക്കാർക്ക് 12 ഗോത്രങ്ങളും 12 ഗോത്രത്തലവൻമാരും ഉണ്ടായിരുന്നു. യേശു തന്റെ പ്രതിനിധികളായി 'പന്ത്രണ്ടു പേരെ' തിരഞ്ഞെടുത്തതിനടിസ്ഥാനം ഈ പാരമ്പര്യമാണെന്ന് കരുതപ്പെടുന്നു.

^ ഇദ്ദേഹം 'സെബദി പുത്രനായ യാക്കോബ്' (James, son of Zebedee) എന്നും 'വലിയ യാക്കോബ്' (James the Great അഥവാ James the Elder) എന്നും അറിയപ്പെടുന്നു. മറ്റൊരു അപ്പോസ്തലനായ യോഹന്നാൻ ഇദ്ദേഹത്തിന്റെ സഹോദരനാണ്.

^ അല്ഫായിയുടെ പുത്രനായ ഈ യാക്കോബിനെ 'ചെറിയ യാക്കോബ്' (ഇംഗ്ലീഷ്: James the Less അഥവാ James the Minor) എന്നും പരാമർശിക്കാറുണ്ട്.

^ മലയാളത്തിലടക്കമുള്ള പഴയകാല ബൈബിൾ പരിഭാഷകളിൽ ഇദ്ദേഹത്തെ ലൂക്കോസിന്റെ സുവിശേഷത്തിൽ യാക്കോബിന്റെ സഹോദരനായ യൂദാ [13] എന്നും അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ പുസ്തകത്തിൽ യാക്കോബിന്റെ മകനായ യൂദാ[14] എന്നും വ്യത്യസ്ഥങ്ങളായ രീതികളിലാണ് പരാമർശിച്ചിരിക്കുന്നത്. മൂലഭാഷയിലെ "യാക്കോബിന്റെ യൂദാ" (Judas of James) എന്ന പ്രയോഗമാണ് 'യാക്കോബിന്റെ സഹോദരനായ യൂദാ' , 'യാക്കോബിന്റെ മകനായ യൂദാ' എന്നിങ്ങനെ വ്യത്യസ്ഥ രീതികളിൽ ഇരുഭാഗങ്ങളിൽ ഭാഷാന്തരം ചെയ്യപ്പെട്ടത്.[15] എന്നാൽ 'യാക്കോബിന്റെ മകനായ യൂദാ' എന്നാണ് ഇതു ഭാഷാന്തരം ചെയ്യേണ്ടതെന്നാണ് ആധുനിക ബൈബിൾ പണ്ഡിതരുടെ അഭിപ്രായം.[15] അതിനാൽ പുതിയ ബൈബിൾ പരിഭാഷകളിൽ എല്ലാം ലൂക്കോസിന്റെ (ലൂക്കായുടെ) സുവിശേഷത്തിലും 'യാക്കോബിന്റെ മകനായ യൂദാ' എന്നു തന്നെയാണ് തർജ്ജമ ചെയ്തിരിക്കുന്നത്.[16][17][18][19]

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=അപ്പോസ്തലന്മാർ&oldid=4018431" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ