ക്ഷാരലോഹങ്ങൾ

(Alkali metal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Group →1
↓ Period
11
H
23
Li
311
Na
419
K
537
Rb
655
Cs
787
Fr

ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ (ഐ.യു.പി.എ.സി. രീതി) ശൃംഖലയാണ് ക്ഷാര ലോഹങ്ങൾ അഥവാ ആൽക്കലി ലോഹങ്ങൾ. ലിഥിയം (Li), സോഡിയം (Na), പൊട്ടാസ്യം (K), റൂബിഡിയം (Rb), സീസിയം (Cs), ഫ്രാൻസിയം (Fr) എന്നിവയെയാണ് ക്ഷാരലോഹങ്ങൾ എന്ന് വിളിക്കുന്നത്. (ഹൈഡ്രജൻ ഒന്നാം ഗ്രൂപ്പിലാണെങ്കിലും വളരെ അപൂർ‌വമായേ ക്ഷാര ലോഹങ്ങളുടെ സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. ആവർത്തനപ്പട്ടികയിൽ ഗ്രൂപ്പുകൾ ക്രമാവർത്തന പ്രവണത കാണിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് ക്ഷാരലോഹങ്ങൾ. ഗ്രൂപ്പിൽ താഴേക്കുള്ള മൂലകങ്ങൾ ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു.

വളരെ ക്രീയാശീലമായ ക്ഷാരലോഹങ്ങൾ പ്രകൃതിയിൽ മൂലകരൂപത്തിൽ കാണപ്പെടുന്നില്ല. ഇതിന്റെ ഫലമായി പരീക്ഷണശാലകളിൽ ഇവയിൽ ലിഥിയത്തേയും സോഡിയത്തേയും ധാതു എണ്ണയിലാണ് സൂക്ഷിക്കുന്നത്. പൊട്ടാസ്യവും റൂബിഡിയവും സീസിയവും ആർഗോൺ പോലുള്ള നിഷ്ക്രിയവാതകങ്ങൾ നിറച്ച ഗ്ലാസ് ആമ്പ്യൂളുകളിലും സൂക്ഷിക്കുന്നു. വളരെ എളുപ്പം നാശനം സംഭവിക്കുന്ന ആൽക്കലി ലോഹങ്ങളുടെ ദ്രവണാങ്കവും സാന്ദ്രതയും വളരെ താഴ്ന്നതായിരിക്കും. ഇവയിൽ പൊട്ടാസ്യവും റൂബിഡിയവും അപകടകരമല്ലാത്ത ചെറിയ അളവിൽ റേഡിയോആക്റ്റീവാണ്.

"https:https://www.search.com.vn/wiki/index.php?lang=ml&q=ക്ഷാരലോഹങ്ങൾ&oldid=3397617" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ