ഹോൺഷു

ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപ്

ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷു (本州 Honshū?, "പ്രധാന ദ്വീപ്" അഥവാ "പ്രധാന പ്രൊവിൻസ്" എന്ന് വാച്യാർത്ഥം) ([hoɴꜜɕɯᵝː]  ( listen)). ലോകത്തിലെത്തന്നെ എറ്റവും വലിയ 7ആമത്തെ ദ്വീപാണിത്. മാത്രവുമല്ല ജാവ ദ്വീപിന് ശേഷം എറ്റവും ജനങ്ങൾ അധിവസിക്കുന്ന ദ്വീപെന്ന പദവിയും ഇതിനുണ്ട്.[1][2] 2005-ലെ സെൻസസ് പ്രകാരം 103 ദശലക്ഷം ജനങ്ങൾ ഇവിടെ അധിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ പട്ടണമായ ടോക്യോ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജപ്പാനിലെ പ്രമുഖ പട്ടണങ്ങളായ യോകോഹാമ, കവാസാകി, സൈറ്റാമ, ചിമ, ഹിരോഷിമ തുടങ്ങിയ പട്ടണങ്ങളും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപിന്റെ ആകെ വിസ്തീർണം 227,962.59 ച.കി.മി ആണ്.

ഹോൺഷു
Geography
LocationEast Asia
Archipelagoജാപ്പനീസ് ആർക്കിപ്പെലാഗോ
Area rank7th
Administration
Japan
Demographics
Population103,000,000

ജപ്പാന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ പങ്കു വഹിക്കുന്ന ഒരു പ്രദേശമാണ് ഹോൺഷു. മത്സ്യബന്ധനം, കൃഷി തുടങ്ങിയ മേഖലകളിൽ ജപ്പാന് ഹോൺഷു ഒഴിച്ചു കൂടാനാവാത്തതാണ്. ജപ്പാനിൽ എറ്റവും കൂടുതൽ അരിയുൽപാദിപ്പിക്കുന്ന നിലിഗാറ്റ ഈ ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ക്യോട്ടോ, നാര, കമാകുറ തുടങ്ങിയ ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെത്തന്നെയാണ്.

പർവതങ്ങളെക്കൊണ്ടും അഗ്നി പർവതങ്ങളെക്കൊണ്ടും പ്രസിദ്ധമാണ് ഹോൺഷു. ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജി ഹോൺഷൂവിലാണ്. ഇതിന് ഏകദേശം 3776 മീറ്റർ ഉയരമുണ്ട്.

1945-ൽ രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമ ഹോൺഷു ദ്വീപിൽ തന്നെയാണ്. 1945 ആഗസ്റ്റ്-6നായിരുന്നു അമേരിക്കൻ പട്ടാളം ഹിരോഷിമയിൽ അണുബോംബിട്ടത്. പിന്നീട് ഓഗസ്റ്റ് 9ന് നാഗസാക്കിയിലും അവർ അണു ബോംബ് വർഷിച്ചു. ആ ദുരന്തത്തിനെ അതിജീവിച്ചവർ ഹിബാക്കുഷ എന്ന പേരിൽ അറിയപ്പെടുന്നു.

ലോകത്തെ എറ്റവും ഭൂകമ്പ സാധ്യതാ പ്രദേശം കൂടിയാണ് ഹോൺഷു ദ്വീപ്. ജപ്പാന്റെ മുക്കാൽ ഭാഗത്തോളം ഹോൺഷു ദ്വീപിലാണ്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

36°N 138°E / 36°N 138°E / 36; 138

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹോൺഷു&oldid=3290167" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ