ഹൈപ്പോഗ്ലൈസീമിയ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോഗ്ലൈസീമിയ എന്നു പറയുന്നത്.[1] . സാധാരണ രീതിയിൽ ഗ്ലൂക്കോസിന്റെ അളവ് 70 mg/dL -ലും കുറയുന്ന അവസ്ഥയെയാണു് ഇങ്ങനെ വിളിക്കുന്നത്. ഹൈപ്പോഗ്ഗ്ലൈസീമിയ എന്ന വാക്കിന്റെ അർത്ഥം 'മധുരം കുറഞ്ഞ രക്തം' എന്നാണ്. ഹൈപ്പോഗ്ലൈസീമിയ മൂലം തലച്ചോറിന് ആവശ്യമുള്ളത്ര ഗ്ലൂക്കോസ് കിട്ടാതാവുകയും, അതോടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്യും. ഈ അവസ്ഥയെ ന്യൂറോഗ്ലൈക്കോപീനിയ എന്നു വിളിക്കുന്നു. ഇതു മൂലം അപസ്മാരം, ബോധക്കേട് എന്നിവ ഉണ്ടാകാം. വളരെ അപൂർവ്വമായി മസ്തിഷ്കമരണം സംഭവിക്കാം.ഹൈപ്പോഗ്ലൈസീമിയ സാധാരണയായി ഏറ്റവുമധികം കണ്ടുവരുന്നത് പ്രമേഹത്തിനു ചികിത്സയെടുക്കുന്നവരിലാണ്. പ്രമേഹമില്ലാത്തവരിൽ വളരെ അപൂർവ്വമായി മാത്രമേ ഹൈപ്പോഗ്ലൈസീമിയ കണ്ടുവരുന്നുള്ളൂ. എന്നാൽ ഏതു പ്രായത്തിലും ഹൈപ്പോഗ്ലൈസീമിയ കാണപ്പെടാം. മറ്റു കാരണങ്ങൾ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ അളവ് കൂടുക, ജന്മനാ ഉള്ള ചപാചയത്തിന്റെ തകരാറ്, വിഷങ്ങൾക്കെതിരായുള്ള മരുന്നുകൾ, മദ്യം, ഹോർമോണുകളുടെ അഭാവം, പട്ടിണി, അവയവഭ്രംശം എന്നിവയുമാകാം.ഹൈപ്പോഗ്ലൈസീമിയയ്ക്കുള്ള ചികിത്സ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടുക എന്നതാൺ`. ഇതിനായി ഡെക്സ്ട്രോസ് കുത്തിവയ്ക്കുകയോ, ഊർജ്ജദായകമായ ഭക്ഷണം കഴിക്കുകയോ ചെയ്യാം. കൂടുതൽ മാരകമായ അവസ്ഥയിൽ ഗ്ലൂക്കഗോൺ കുത്തിവയ്ക്കാവുന്നതാണ്. ഇടവിട്ടുണ്ടാകുന്ന ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കുന്നതിനായി കൂടെക്കൂടെ ഭക്ഷണം കഴിക്കുക, ഗ്ലൂക്കോക്കോർട്ടിക്കോയിടുകൾ അടങ്ങിയ മരുന്ന് കഴിക്കുക, പാൻക്രിയാസ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക എന്നീ മാർഗ്ഗങ്ങൾ പിന്തുടർന്നു വരുന്നു.ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാനുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് പലരുടെയും ശരീരഘടന അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ആരോഗ്യമുള്ള മുതിർന്ന വ്യക്തികൾക്ക് ഇത് ഏറെക്കുറെ 4.0 mmol/L (72 mg/dl) ന് അടുത്താണ്. വിപ്പിളിന്റെ ത്രിതത്വങ്ങൾ ആണ് ഹൈപ്പോഗ്ലൈസീമിയ ഉണ്ടോ എന്ന് നിശ്ചയിക്കുവാൻ ഉപയോഗിക്കുന്ന മാനദണ്ഡം. അവ താഴെപ്പറയുന്നു :

  • ഹൈപ്പോഗ്ലൈസീമിയയാൽ ഉണ്ടാകാവുന്ന രോഗലക്ഷണങ്ങൾ
  • ഈ രോഗലക്ഷണങ്ങൾ ഉണ്ടാവുമ്പോൾ ഉള്ള ഗ്ലൂക്കോസിന്റെ അളവ്
  • ഗ്ലൂക്കോസിന്റെ അളവ് സാധാരണ നിലയിലെത്തുമ്പോൾ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുക
ഹൈപ്പോഗ്ലൈസീമിയ
സ്പെഷ്യാലിറ്റിഅന്തഃസ്രവവിജ്ഞാനീയം Edit this on Wikidata

നിർവ്വചനം

പ്രമേഹത്തിനു ചികിത്സ തേടുന്നവരിൽ രക്തത്തിലെ കുറഞ്ഞ ഗ്ലൂക്കോസിന്റെ അളവ് മാത്രം നോക്കി ഹൈപ്പോഗ്ലൈസീമിയ എന്ന രോഗനിർണ്ണയം നടത്തുവാൻ സാധിക്കും. അല്ലാത്തവരിൽ വിപ്പിളിന്റെ ത്രിതത്വങ്ങൾ ഉപയോഗിക്കുന്നു. 24 മണിക്കൂർ കാലയളവിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 4-8 mmol/L (72 and 144 mg/dL) ആണ്. എന്നാൽ 2.8 മുതൽ 3.0 mmol/L വരെ (50 മുതൽ 54 വരെ mg/dL) ഗ്ലൂക്കോസ് താഴ്ന്നാലാണ് ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങൾ കണ്ടുവരിക.

അളക്കുന്ന വിധം

പ്രായവ്യത്യാസം

പുറത്തേക്കുള്ള കണ്ണി

ഹൈപ്പോഗ്ലൈസീമിയെപ്പറ്റി മലയാളം വീഡിയോ Archived 2016-03-06 at the Wayback Machine.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹൈപ്പോഗ്ലൈസീമിയ&oldid=3649723" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ