ഹെലൻ മിറെൻ

ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് ഡെയിം ഹെലൻ ലിഡിയ മിറെൻ(ജനനം: ജൂലൈ 26, 1945)[1]. മികച്ച അഭിനേത്രിക്കുള്ള ടോണി, എമ്മി, ഓസ്ക്കാർ പുരസ്കാരങ്ങൾ നേടി ‘ട്രിപ്പിൾ ക്രൗൺ ഓഫ് ആക്ടിംഗ്’ എന്ന നേട്ടം കരസ്ഥമാക്കിയിട്ടുണ്ട്.2007 ൽ “ക്വീൻ” എന്ന ചിത്രത്തിലെ എലിസബത്ത് II രാജ്ഞിയുടെ വേഷം ചെയ്തതിലൂടെ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടി.

ഡെയിം

ഹെലൻ മിറെൻ

ഹെലൻ മിറെൻ , 2014
ജനനം
ഹെലൻ ലിഡിയ മിറോണോഫ്

(1945-07-26) 26 ജൂലൈ 1945  (78 വയസ്സ്)
ഹാമർസ്മിത്ത് , ലണ്ടൻ, ഇംഗ്ലണ്ട്
കലാലയംന്യൂ കോളേജ് ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ
തൊഴിൽഅഭിനേതാവ്
സജീവ കാലം1966–തുടരുന്നു
ജീവിതപങ്കാളി(കൾ)ടെയ്ലർ ഹക്സ്ഫോർഡ്
വെബ്സൈറ്റ്www.helenmirren.com

ആദ്യകാലജീവിതം

1945 ജൂലൈ 26-ന് ലണ്ടനിലെ ഹാമർസ്മിത്തിൽ ജനിച്ചു. അമ്മ ഇംഗ്ലീഷുകാരിയും, അച്ഛൻ റഷ്യനും ആയിരുന്നു. ഹെലന് ഒരു മുതിർന്ന സഹോദരിയും ഒരു ഇളയ സഹോദരനുമുണ്ടായിരുന്നു. ഹാംലെറ്റ് കോർട്ട് പ്രൈമറി സ്കൂൾ, സെന്റ് ബർണാർഡ്സ് ഹൈ സ്കൂൾ ഫോർ ഗേൾസ് എന്നിവിടങ്ങളിലായിരുന്നു ആദ്യകാലവിദ്യാഭ്യാസം. ഈ കാലത്ത് തന്നെ ഹെലൻ അവൾ സ്കൂൾ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

നാടകരംഗത്ത്

ന്യൂ കോളേജ് ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ പഠനം തുടർന്ന ഹെലൻ പതിനെട്ട് വയസ്സിൽ നാഷണൽ യൂത്ത് തീയറ്ററിലേക്ക് (NYT) എന്നതിനായി ഓഡിഷൻ നടത്തി തിരഞ്ഞെടുക്കപ്പെട്ടു. 20 വയസ്സായപ്പോഴേക്കും ഓൾഡ് വിക്കിയിൽ ആന്റണി ക്ലിയോപാട്ര എന്ന NYT നിർമ്മാണത്തിൽ ക്ലിയോപാട്ര ആയി അഭിനയിക്കുകയായിരുന്നു. ഈ അവസരം ഏജന്റ് അൽ പാർക്കറുമായി കരാറിൽ ഒപ്പുവയ്ക്കാൻ ഹെലനെ സഹായിച്ചു[2].തുടർന്ന് റോയൽ ഷേക്സ്പിയർ കമ്പനിയിൽ ചേർന്ന ഹെലൻ നിരവധി സ്റ്റേജ് നാടകങ്ങളിൽ അഭിനയിച്ചു. 1970 ൽ, സംവിധായകനും നിർമ്മാതാവുമായ ജോൺ ഗോൾഡ്സ്കിഡ്റ്റ് തന്റെ സിനിമയായ ‘ഡൂയിംഗ് ഹെർ ഓൺ തിംഗ്’ എന്ന പേരിൽ ഹെലന്റെ റോയൽ ഷേക്സ്പിയർ കമ്പനിയിലെ കലാജീവിതത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിച്ചു. 1972 -1973 കാലഘട്ടത്തിൽ മിറർ പീറ്റർ ബ്രൂക്കിന്റെ ഇന്റർനാഷണൽ സെന്റർ ഫോർ തിയേറ്റർ റിസർച്ചിൽ പ്രവർത്തിച്ചു. പിന്നീട് വീണ്ടും അവർ റോയൽ ഷേക്സ്പിയർ കമ്പനിയിൽ തിരികെയെത്തി. 1995-ൽ “എ മന്ത് ഇൻ ദി കണ്ട്രി” എന്ന നാടകത്തിലൂടെ ബ്രോഡ്വേയിൽ അരങ്ങേറി. ഈ നാടകത്തിനും പിന്നീട് 2002-ൽ “ഡാൻസ് ഓഫ് ഡെത്ത്” എന്ന നാടകത്തിനും അവർക്ക് ടോണി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. ഒടുവിൽ 2015-ൽ “ദി ഓഡിയൻസ്” എന്ന നാടകത്തിന് മികച്ച നടിക്കുള്ള ടോണി അവാർഡ് ഹെലൻ നേടി.

ചലച്ചിത്രങ്ങളിൽ

എ മിഡ്‌സമ്മർ നൈറ്റ്സ് ഡ്രീം, ഏജ് ഓഫ് കൺസന്റ്, ഒ ലക്കി മാൻ !, കലിഗുള, എക്സ്കാലിബർ, 2010, ദി ലോംഗ് ഗുഡ് ഫ്രൈഡേ, വൈറ്റ് നൈറ്റ്സ്, വെൻ ദി വേൽസ് കേം ,മൊസ്കിറ്റോ കോസ്റ്റ് തുടങ്ങിയവയായിരുന്നു ഹെലൻ അഭിനയിച്ച ആദ്യകാല ചിത്രങ്ങൾ. തുടർന്നും അവർ നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2005-ൽ എലിസബത്ത് I എന്ന ടെലിവിഷൻ പരമ്പരയിൽ എലിസബത്ത് I രാജ്ഞിയായും 2006-ൽ ദി ക്വീൻ ()2006) എന്ന ചിത്രത്തിൽ എലിസബത്ത് II രാജ്ഞിയായും അഭിനയിച്ചു. രണ്ട് എലിസബത്ത് രാജ്ഞിമാരെയും സ്ക്രീനിൽ അവതരിപ്പിച്ച ഒരേയൊരു നടിയാണ് ഹെലൻ മിറെൻ. ദി ക്വീൻ എന്ന ചിത്രത്തിലെ അഭിനയത്തിന് [ബ്രിട്ടീഷ് അക്കാഡമി ഫിലിം അവാർഡ്|ബാഫ്റ്റ], [അക്കാദമി അവാർഡ്|ഓസ്കാർ, [ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] എന്നിവയടക്കം നിരവധി ബഹുമതികൾ ലഭിച്ചു.

ടെലിവിഷനിൽ

കസിൻ ബെറ്റി (1971), ആസ് യു ലൈക് ഇറ്റ് (1979), ബ്ലൂ റിമേംബേർഡ് ഹിൽസ് (1979) തുടങ്ങി നിരവധി ടെലിവിഷൻ പരമ്പരകളിലും ഇവർ അഭിനയിച്ചു. പ്രൈം സസ്പെക്റ്റ് എന്ന കുറ്റാന്വേഷണ പരമ്പരയിൽ ഡിറ്റക്റ്റീവ് ജെയ്ൻ ടെന്നിസൺ എന്ന പ്രധാന കഥാപാത്രത്തെ, അവതരിപ്പിച്ചതിലൂടെ 1992-നും 1994-നും ഇടയിൽ മൂന്ന് വർഷം തുടർച്ചയായി മികച്ച നടിക്കുള്ള ബാഫ്റ്റ പുരസ്കാരം നേടി[3]. എലിസബത്ത് I എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് എമ്മി അവാർഡ് ലഭിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെലൻ_മിറെൻ&oldid=2785450" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ