ഹെയ്‍ലി മിൽസ്

 

ഹെയ്‍ലി മിൽസ്
മിൽസ് 2018 ൽ
ജനനം
ഹെയ്ലി കാതറീൻ റോസ് വിവിയൻ മിൽസ്

(1946-04-18) 18 ഏപ്രിൽ 1946  (78 വയസ്സ്)
മേരിലെബോൺ, ലണ്ടൻ, ഇംഗ്ലണ്ട്
വിദ്യാഭ്യാസംഎൽമ്‌ഹർസ്റ്റ് ബാലെ സ്കൂൾ
തൊഴിൽനടി, ഗായിക
സജീവ കാലം1959–ഇതുവരെ
ജീവിതപങ്കാളി(കൾ)
Roy Boulting
(m. 1971; div. 1977)
പങ്കാളി(കൾ)Leigh Lawson (1975–1984)
Firdous Bamji (1997–present)
കുട്ടികൾ2, including Crispian Mills
മാതാപിതാക്ക(ൾ)Sir John Mills
Mary Hayley Bell
ബന്ധുക്കൾജൂലിയറ്റ് മിൽസ് (sister)

ഹെയ്‍ലി കാതറീൻ റോസ് വിവിയൻ മിൽസ് ഒരു ഇംഗ്ലീഷ് നടിയാണ് (ജനനം: 18 ഏപ്രിൽ 1946[1]). സർ ജോൺ മിൽസ്, മേരി ഹൈലി ബെൽ എന്നിവരുടെ മകളായി 1946 ഏപ്രിൽ 18 ന് ജനിച്ചു. നടി ജൂലിയറ്റ് മിൽസിൻറെ ഇളയ സഹോദരിയായിരുന്നു ഇവർ. മിൽസ് തൻറെ അഭിനയജീവിതം ആരംഭിക്കുന്നത് ഒരു ബാലതാരമായിട്ടായിരുന്നു. 1959 ൽ പുതുമുഖ അഭിനേതാവിനുള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന പുതുമുഖത്തിനുള്ള BAFTA പുരസ്കാരം “ടൈഗർ ബെ” എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചു. 1960 ൽ പോളിയാന എന്ന ചിത്രത്തിലെ അഭിനയത്തിന് ഒരു അക്കാദമി ജുവനൈൽ അവാർഡും 1961 ൽ നടികളുടെ വിഭാഗത്തിൽ ആ വർഷത്തെ പുതിയ താരത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു. ആദ്യകാലത്ത് വാൾട്ട് ഡിസ്നിയുടെ 6 ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 1961 ൽ പുറത്തിറങ്ങിയ ഡിസ്നിയുടെ ദ പേരൻറ് ട്രാപ്പ് എന്ന ചിത്രത്തിൽ സൂസൻ, ഷാരോൺ എന്നീ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു. 1960 കളിൽ കൂടുതൽ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങി. ബാലതാരമായുള്ള അഭിനയത്തിനു ശേഷം ശ്രദ്ധേയമായ കഥാപാത്രങ്ങളൊന്നും മിൽസിനെ തേടിയെത്തിയില്ല. സ്റ്റുഡിയോകളുമായുള്ള കരാറുകൾ തീർന്നതോടെ സ്വന്തമായി ചിത്രങ്ങൾ നിർമ്മിക്കുകയും “ഗുഡ് മോണിംഗ്”, “വൈൽഡ് അറ്റ് ഹാർട്ട്” തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച് രംഗത്തു തുടരുകയും ചെയ്തു. 

ആദ്യകാലം

ലണ്ടനിലെ മേരിലബോണിലായിരുന്നു മിൽസിന്റ ജനനം. ടൈഗർ ബേയിൽ പ്രധാന കഥാപാത്രമാകാനുള്ള ഒരു ആൺകുട്ടിയെ തേടിയിരുന്ന ജെ. ലീ തോംസൺ മിൽസിനെ കണ്ടെത്തിയപ്പോൾ അവൾക്ക് 12 വയസ്സായിരുന്നു. ഈ ചിത്രത്തിൽ പിതാവും മുതിർന്ന ബ്രിട്ടീഷ് നടനുമായിരുന്ന സർ ജോൺ മിൽസും അഭിനയിച്ചു. ബ്രിട്ടനിൽ ഈ ചിത്രം ബോക്സോഫീസിൽ വിജയിച്ചു.[2]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹെയ്‍ലി_മിൽസ്&oldid=3419609" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ