ഹിറ്റ്മാൻ (ചലച്ചിത്രം)

2007-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് ഹിറ്റ്മാൻ. സേവ്യർ ജെൻസ് സം‌വിധാനവും സ്കിപ്പ് വുഡ്സ്തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. പ്രധാനകഥാപാത്രങ്ങളെ തിമോത്തി ഒളിഫാൻറും ഡോഗ്രേ സ്കോട്ടും ചേർന്ന് അവതരിപ്പിക്കുന്നു. ഏജൻറ് 47 എന്ന വാടക കൊലയാളി തൻറെ ദൌത്യം പൂർത്തിയാക്കുന്നതും ഏജൻറ് 47-നെ പിടിക്കാൻ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ട് നടത്തുന്ന ശ്രമങ്ങളുമാണ് ഇതിവൃത്തം.

ഹിറ്റ്മാൻ
Poster for the film
സംവിധാനംസേവ്യർ ജെൻസ്
നിർമ്മാണംചക്ക് ഗോർഡൻ
Adrian Askariah
ഡാനിയേൽ ആൾട്ടർ
Luc Besson
രചനSkip Woods
അഭിനേതാക്കൾതിമോത്തി ഒളിഫാൻറ്
Dougray Scott
റോബർട്ട് നീപ്പർ
Olga Kurylenko
സംഗീതംGeoff Zanelli
വിതരണം20th Century Fox
റിലീസിങ് തീയതിയുണൈറ്റഡ് സ്റ്റേറ്റ്സ് November 21, 2007
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
 റഷ്യ
 ഫ്രാൻസ്
 യുണൈറ്റഡ് കിങ്ഡം
ഭാഷEnglish
Russian
ബജറ്റ്$70,000,000
സമയദൈർഘ്യം93 min.
ആകെ$99,933,257

കഥാസംഗ്രഹം

നൈജറിലുള്ള ദൌത്യ നിർവ്വഹണത്തിന് ശേഷം ഏജൻറ് 47-നെ ഇൻറർപോൾ ഏജൻറായ ഡോഗ്രേ സ്കോട്ടിന് മനസ്സിലാകുന്നു. ഏജൻസിയിൽ നിന്ന് അടുത്ത ദൌത്യം കിട്ടുന്നു. റഷ്യൻ പ്രസിഡൻറായ മിഖായേൽ ബെലിക്കോഫിനെ പരസ്യമായി വധിക്കുക. 47 തൻറെ ദൌത്യം പറഞ്ഞ പ്രകാരം പൂർത്തിയാക്കി.

എന്നാൻ നഗരം വിടും മുൻപ് അവിടെയൊരു ദൃക്സാക്ഷിയുണ്ടെന്നുള്ള വിവരം ഏജൻസിയിൽ നിന്ന് 47-ന് ലഭിക്കുന്നു.

കഥാപാത്രങ്ങൾ

  • തിമോത്തി ഒളിഫാൻറ് as ഏജൻറ് 47 അതിവിദഗ്ത വാടക കൊലയാളി
  • ഡോഗ്രേ സ്കോട്ട് as മൈക്ക് വിറ്റിയർ ഇൻറർപോൾ ഏജൻറ്
  • ഓൾഗാ കുരിലെങ്കോ as നികാ ബോർനിന

നിർമ്മാണം

2003 ഫെബ്രുവരിയിൽ ഹിറ്റമാൻറെ നിർമ്മാതാക്കളായ ഇഡിയോസ് ഇൻററാക്ടീവും ഐ.ഓ. ഇൻററാക്ടീവും ഗെയിം സിനിമയാക്കാൻ ഹോളിവുഡ് നിർമ്മാണ കമ്പനികളുമായി ധാരണയിലെത്തി[1]. ട്വൻറിയത്ത് സെഞ്ച്വറി ഫോക്സ് ഇതിനുള്ള അവകാശം നേടുകയും തിരക്കഥാകൃത്ത് സ്കിൻ വുഡ്സിനെ കഥയെഴുതാൻ ഏല്പ്പിക്കുകയും വിൻ ഡീസലിനെ നായകസ്ഥാനത്തേക്ക് തീരുമാനിക്കുകയും ചെയ്തു[2]. 2006-ൽ വിൻ ഡീസൽ ഇതിൽ നിന്ന് പിൻമാറുകയും 2007-ൽ തിമോത്തി ഒളിഫാൻറിനെ ആ സ്ഥാനത്തേക്ക് നിർദ്ദേശിക്കുകയും ചെയ്തു[3]. മാർച്ച് 27-ന് ബൾഗേറിയയിലെ സോഫിയയിൽ ചിത്രീകരണം ആരംഭിച്ചു[4]. രണ്ടാമതൊരു സംഘം ലണ്ടൻ, ഇസ്താംബൂൾ തുടങ്ങിയ സ്ഥലങ്ങളും ഷൂട്ട് ചെയ്തു[5].



അവലംബം

പുറം കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ