ഹിരോഷി അമാനോ

ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഹിരോഷി അമാനോ (ജനനം: സെപ്റ്റംബർ 11, 1960)[1]. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോ മറ്റു ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഷൂജി നകാമുറ എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി.[1].

ഹിരോഷി അമാനോ
ഹിരോഷി അമാനോ
ജനനം (1960-09-11) 11 സെപ്റ്റംബർ 1960  (63 വയസ്സ്)
അറിയപ്പെടുന്നത്Blue and white LEDs
പുരസ്കാരങ്ങൾNobel Prize in Physics (2014)
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾNagoya University

ജീവിതരേഖ

1960-ൽ ജപ്പാനിലെ ഹമാമറ്റ്‌സുവിൽ ജനിച്ച അമാനോ 1982-ൽ ബിരുദവിദ്യാർഥിയായി നഗോയാ സർവകലാശാലയിൽ എത്തി[1]. ഇസാമു അകസാകിയുമായുളള ഗവേഷണക്കൂട്ടായ്മ അവിടന്നാണ് ആരംഭിച്ചത്[1]. 1989-ൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ റിസർച്ച് അസിസ്റ്റൻറായി ഗവേഷണം തുടങ്ങി.1992-ൽ മെയ്ജോ യൂണിവഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതനായ അമാനോ 2002-ൽ പ്രഫസറായി. അതേ വർഷം തന്നെ നഗോയ സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു മാറി.[1] ഇപ്പോഴും തുടരുന്നു. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ നിരവധിയാണ്.[2]

ഗവേഷണം

ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല [3] അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.[4]

പ്രാധാന്യം

കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്‌) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ്‌ ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[5][6]

പുരസ്കാരങ്ങൾ

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹിരോഷി_അമാനോ&oldid=4092826" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ