ഹിഡൺ ഫിഗേഴ്സ്

2016ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ഹിഡൺ ഫിഗേഴ്സ്. ഇംഗ്ലീഷ്:Hidden Figures. തിയോഡർ മെൽഫി സംവിധാനം ചെയ്ത[4] ചിത്രം നാസയുടെ സ്പെയ്സ് മിഷൻ വിജയിപ്പിക്കാനാവശ്യമായ രേഖകൾ തയ്യാറാക്കി നൽകാൻ നിയോഗിക്കപ്പെട്ട ഒരു സംഘം ആഫ്രിക്കൻ-അമേരിക്കൻ സ്ത്രീകളുടെ കഥ പറയുന്നു. പ്രശസ്ത ഗണിത ശാസത്രജ്ഞ കാതറിൻ ജോൺസണും തന്റെ സഹപ്രവർത്തകരായ ഡൊറോത്തി വോഗണും, മേരി ജാക്‌സണും നാസയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇവർ കണ്ടെത്തിയ കണക്കുകൂട്ടലുകളാണ് പിന്നീട് ജോൺ ഗ്ലെൻ എന്ന ബഹിരാകാശ യാത്രികനെ ഫ്രൺഷിപ് മിഷനിൽ ഭ്രമണപഥത്തിലെ സഞ്ചാരത്തിന് സഹായിക്കുന്നത്. മാർഗട് ലീ ഷെറ്റർലിയുടെ 'ഹിഡൺ ഫിഗേഴ്‌സ്' എന്ന കഥയെ ആസ്പദമാക്കിയാണ് മെൽഫി തന്റെ സിനിമയെടുക്കുന്നത്.[5] തിയോഡർ മെൽഫിക്കൊപ്പം ആലിസൺ സ്‌കോഡർ തിരക്കഥയെഴുതിയ ഹിഡൺ ഫിഗേഴ്സിൽ ടറാജി പി ഹെൻസണാണ് കാതറിൻ ജോൺസണായി വേഷമിടുന്നത്. ഒക്ടേവിയ സ്‌പെൻസർ, ഡൊറോത്തി വോഗണെയും ജാനെൽ മോണെ, മേരി ജാക്‌സണേയും അവതരിപ്പിച്ചിരിക്കുന്നു.[6] മാൻഡി വാക്കർ ക്യാമറ കൈകാര്യം ചെയ്യുന്ന 'ഹിഡൺ ഫിഗേഴ്‌സ്' 2017 ജനുവരി 13ന് 20th സെഞ്ച്വറി ഫോക്‌സ് തിയേറ്ററുകളിലെത്തിച്ചു. [7]

ഹിഡൺ ഫിഗേഴ്സ്
Three women standing in the foreground. In the background a rocket is launching.
പോസ്റ്റർ
സംവിധാനംതിയോഡർ മെൽഫി
തിരക്കഥ
  • തിയോഡർ മെൽഫി
  • അല്ലിസൺ
ആസ്പദമാക്കിയത്Hidden Figures
by Margot Lee Shetterly
അഭിനേതാക്കൾ
  • Taraji P. Henson
  • Octavia Spencer
  • Janelle Monáe
  • Kevin Costner
  • Kirsten Dunst
  • Jim Parsons
സംഗീതം
ഛായാഗ്രഹണംMandy Walker
ചിത്രസംയോജനംPeter Teschner
സ്റ്റുഡിയോ
  • ഫോക്സ്
  • Chernin Entertainment
  • Levantine Films
  • TSG Entertainment
വിതരണംഫോക്സ്
റിലീസിങ് തീയതി
  • ഡിസംബർ 10, 2016 (2016-12-10) (SVA Theatre)
  • ഡിസംബർ 25, 2016 (2016-12-25) (United States)
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്$25 million[1][2]
സമയദൈർഘ്യം127 മി.[3]
ആകെ$182.7 million[1]


അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഹിഡൺ_ഫിഗേഴ്സ്&oldid=3832037" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ