ഹണി (തുർക്കിഷ് ചലച്ചിത്രം)

സെമിഹ് കാപ്ലനൊഗ്ലു സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ഹണി (തുർക്കിഷ്: Bal). കാപ്ലനൊഗ്ലു ഒരുക്കിയ യൂസഫ് ചലച്ചിത്ര ത്രയത്തിലെ അവസാന ചിത്രമാണിത്. ഈ ചലച്ചിത്ര ത്രയത്തിലെ ആദ്യ ചിത്രം എഗ്ഗ് (തുർക്കിഷ് ചലച്ചിത്രം) 2007-ലും രണ്ടാം ചിത്രം "മിൽക്ക് (Süt)" 2008-ലും പൂറത്തിറങ്ങിയിരുന്നു.[1] വനത്തിൽ തേൻ ശേഖരിക്കുവാൻ പോയ പിതാവിന്റെ തിരോധാനം യൂസഫ് എന്ന ആറുവയസുക്കാരന്റെ ചുറ്റുപാടും ഉണ്ടാക്കുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറച്ച് സംഭാഷണങ്ങൾ മാത്രമുള്ള ചിത്രത്തിൽ പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും ശൂഷ്ക്കമാണ്. വനത്തിനുള്ളിലെ ശബ്ദങ്ങളും, ചുറ്റുപാടുമുള്ള ജീവജാലങ്ങളുടേയും വസ്തുകളുടേയും ശബ്ദവും കലാപരമായി ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിൽ പ്രകൃതി ഒരു പ്രധാന കഥാപാത്രമാണ്.[2]

ഹണി (Bal)
സംവിധാനംസെമിഹ് കാപ്ലനൊഗ്ലു
നിർമ്മാണംസെമിഹ് കാപ്ലനൊഗ്ലു
യോഹാന്നെസ് റെക്സിൻ
ബെറ്റീന ബ്രോക്കെമ്പെർ
അഭിനേതാക്കൾErdal Beşikçioğlu
ഛായാഗ്രഹണംBarış Özbiçer
ചിത്രസംയോജനംAyhan Ergürsel
Suzan Hande Güneri
സെമിഹ് കാപ്ലനൊഗ്ലു
സ്റ്റുഡിയോKaplan Film Production
റിലീസിങ് തീയതി
  • 11 ഫെബ്രുവരി 2010 (2010-02-11) (ബെർലിൻ ചലച്ചിത്രമേള)
  • 9 ഏപ്രിൽ 2010 (2010-04-09)
രാജ്യം തുർക്കി
 ജർമ്മനി
ഭാഷതുർക്കിഷ്
ബജറ്റ്€1,250,000
സമയദൈർഘ്യം103 മിനിറ്റ്

അറുപതാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൽസര വിഭാഗത്തിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം, ഗോൾഡൻ ബെയർ പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു.[1][3][4] 2010-ലെ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്ക്കാർ പുരസ്ക്കാരത്തിന് തുർക്കിയിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[5] 2010-ലെ യൂറോപ്യൻ ഫിലിം അവാർഡിന് മികച്ച ചിത്രം, സംവിധാനം, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിലും നാമനിർദ്ദേശം ചെയ്യപ്പെട്ടു.[6]

പുരസ്കാരങ്ങൾ

2010 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള
2010 യൂറോപ്യൻ ഫിലിം അവാർഡ്
2010 ഇസ്താംബുൾ അന്താരാഷ്ട്ര ചലച്ചിത്രമേള
2010 RiverRun International Film Festival

ഇതുകൂടികാണുക


അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ