സർപ്പഗന്ധി

ചെടിയുടെ ഇനം

ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.

സർപ്പഗന്ധി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Rauwolfia
Species:
R. serpentina
Binomial name
Rauvolfia serpentina
(L.) Benth. ex Kurz[1]

പ്രത്യേകതകൾ

ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.

തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം. ഇതിന്റെ വേരുകൾക്ക് സര്പ്പത്തിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു, അങ്ങനെയാണിതിനു സര്പ്പഗന്ധിയെന്ന പേരു വന്നത്.

രസാദി ഗുണങ്ങൾ

രസം:കഷായം [2]
ഗുണം:രൂക്ഷം
വീര്യം:ഉഷ്ണം
വിപാകം:കടു

ഔഷധയോഗ്യ ഭാഗം

വേര് [2]

ഔഷധഗുണങ്ങൾ

ഇന്ന് അതിവേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി.[അവലംബം ആവശ്യമാണ്] രക്താതിമർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ, അപസ്മാരം, കുടൽ‌രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു.

സർപ്പഗന്ധിയിൽ നിന്നും ശേഖരിക്കാൻ സാധിക്കുന്ന റിസർപ്പിൻ(Reserpin), അജ്‌മാലൂൻ(Ajmaloon) എന്നീ ആൽക്കലോയ്‌ഡുകൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകളാണ്.

ഇതും കാണുക

പാർശ്വഫലങ്ങൾ

ചിത്രങ്ങൾ

അവലംബങ്ങൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=സർപ്പഗന്ധി&oldid=3692440" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ