സ്വയംപഠനം

അധ്യാപകരുടെ സഹായമില്ലാതെ സ്വതന്ത്രമായി നടത്തുന്ന വിദ്യാഭ്യാസ രീതി

സ്വയംപഠനം അല്ലെങ്കിൽ Autodidacticism (also autodidactism) or self-education (also self-learning and self-teaching) ഗുരുവിന്റെയോ ഏതെങ്കിലും സ്കൂളുപോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയൊ  സഹായമോ വഴികാട്ടലോ ഇല്ലാതെ നടക്കുന്ന പഠനരീതിയാണ്. പൊതുവേ പറഞ്ഞാൽ, സ്വയം പഠിതാവ് താൻ പഠിക്കേണ്ട തനിക്കിഷ്ടമുള്ള വിഷയവും പഠിക്കാനുള്ള പഠനസാമഗ്രികളും പഠിക്കേണ്ട സമയവും പഠിക്കേണ്ട ക്രമവും സ്വയം തിരഞ്ഞെടുക്കുന്നു . സ്വയംപഠിതാവ് ഔപചാരികമായ വിദ്യാഭ്യാസമുള്ളയാളോ ഇല്ലാത്തയാളോ ആയിരിക്കാം. അതിനാൽ സ്വയം പഠനം, അയാളുടെ പഠനതലത്തിനു അനുരൂപമായൊ എതിരായോ അനുഭവപ്പെടാം. സ്വയംപഠിതാക്കൾ അനേകം വിലമതിക്കപ്പെട്ട സംഭാവനകൾ നൽകാറുണ്ട്. ലിയാനാർഡോ ഡാവിഞ്ചി, ഗീഥേ, ചാൾസ് ഡാർവ്വിൻ, തോമസ് എഡിസൺ, വില്ല്യം ഷേക്സ്പിയർ, ജിമി ഹെൻഡ്രിക്സ്, ഡേവിദ് ബോവി, സ്റ്റിവെൻ സ്പീൽബർഗ്, അലക്സാണ്ടർ ഹാമിൽട്ടൺ, ശ്രീനിവാസ രാമാനുജൻ തുടങ്ങിയവർ സ്വയംപഠിതാക്കളിൽ പ്രശസ്തരാണ്.  (List of autodidacts).

Self-portrait of Renaissance polymath Leonardo da Vinci, one of history's best known autodidacts.

പദവിജ്ഞാനം

സ്വയം പഠനം എന്ന പ്രക്രിയയ്ക്ക് അനേകം വാക്കുകൾ ഉപയൊഗിച്ചുവരുന്നുണ്ട്. ആസ്ട്രേലിയായിലെ സതേൺ ക്രോസ് സർവ്വകലാശാലയിലെ സ്റ്റിവാർട് ഹേസ്, ക്രിസ് കെന്യോൺ എന്നിവർ 2000ൽ heutagogy എന്ന പദം ഉപയോഗിച്ചു. മറ്റുള്ളവർ, self-directed learning, self-determined learning എന്നിങ്ങനെയുള്ള പദങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ പഠിതാവാണ് തന്റെ പഠനബോധനതന്ത്രത്തിന്റെ കേന്ദ്രം. [1]

ആധുനിക വിദ്യാഭ്യാസം

ആധുനിക വിദ്യാഭ്യാസസംബ്രദായവുമായി ഏതാണ്ട് തുല്യമായതാണിന്ന് സ്വയംപഠനം.[2] വിദ്യാഭ്യാസത്തിനനുരൂപമായി, പഠിതാക്കളെ സ്വയം കൂടുതൽ സ്വതന്ത്ര പഠനപ്രവർത്തനത്തിനു പ്രോത്സാഹിപ്പിച്ചുവരുന്നു.[3] വ്യവസായവിപ്ലവം സ്വയം പഠിതാക്കൾക്ക് പുതിയ സാഹചര്യം സൃഷ്ടിച്ചു.

ഇരുപതാം നൂറ്റാണ്ടിനു മുമ്പ്, ഒരു ചെറിയ ന്യൂനപക്ഷത്തിനു മാത്രമെ ഉന്നതവിദ്യാഭ്യാസം ലഭ്യമായിരുന്നുള്ളു. ജോസഫ് വിറ്റ്‌വെർത്തിന്റെ 1853 മുതലുള്ള അമേരിക്കൻ വ്യവസായത്തെപ്പറ്റിയുള്ള സ്വാധീനതയുള്ള പഠനത്തിൽ യുണൈറ്റഡ് സ്റ്റെറ്റ്സിൽ സാക്ഷരതാനിരക്ക് വളരെക്കൂടുതൽ ആണെന്നു പറയുന്നു . എന്നിരുന്നാലും അന്നത്തെ അമേരിക്കൻ ഐക്യനാടുകളിൽ മിക്ക കുട്ടികളും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നില്ലായിരുന്നു. ഒരു അദ്ധ്യാപകൻ/അദ്ധ്യാപുക ആകാൻ ഹൈസ്കൂൾ വിദ്യാഭ്യാസം അനിവാര്യമായിരുന്നു. ആധുനികകാലത്ത്, വലിയ ശതമാനം കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസവും കടന്ന് കോളജുകളിൽ ചേരുന്നുണ്ട്. അവരിൽ വലിയൊരുവിഭാഗം വൈദ്യശാസ്ത്രം, നിയമം തുടങ്ങിയ സങ്കേതികവിദ്യാഭ്യാസം നേടുന്നുണ്ട്.

ഇന്റർനെറ്റിൽ സൗജന്യമായും എളുപ്പത്തിലും ആർക്കും വിവരങ്ങൾ ലഭ്യമായതിനാൽ ഇന്ന് അനേകം തൊഴിലുകൾക്ക് ഔപചാരികവിദ്യാഭ്യാസത്തിന്റെ ആവശ്യകത തന്നെയില്ലാതായിരിക്കുകയാണ്. പഴയകാലത്ത് കോളജിൽ പോയാൽ അവിടെയുള്ള നല്ല ലൈബ്രറിയിൽ പോയി നല്ല റഫറൻസ് ഗ്രന്ഥങ്ങൾ ഉപയൊഗിച്ചുപഠിക്കാം എന്നതായിരുന്നു ഗുണം. ഇന്ന് ഓൺലൈൻ വഴി പുസ്തകങ്ങളും വസ്തുതകളും വളരെ വേഗത്തിലും എളുപ്പത്തിലും ആർക്കും ലഭ്യമാണെന്നത് സ്വയം പഠനത്തിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. [4]

In architecture

Tadao Ando is a famous autodidact architect of the 21st century.

സ്വയം പഠനത്തിന്റെ ഭാവി

2016ലെ സ്റ്റാക്ക് ഓവർഫ്ലോ പോൾ അനുസരിച്ച്, [5] സ്വയം പഠനസാദ്ധ്യത വർദ്ധിച്ചതിനാൽ സോഫ്റ്റ്‌വെയർ ഡവലപ്പേഴ്സിൽ 69.1% സ്വയം പഠനം നടത്തിയവർ ആണെന്നു കണ്ടെത്തി.

ഇതും കാണൂ

2

References

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്വയംപഠനം&oldid=3999088" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ