സ്റ്റോയിക്ക് തത്വചിന്ത

സ്റ്റോയിസിസം (Greek Στωικισμός) അഥവാ സ്റ്റോയിക്ക് തത്ത്വചിന്ത ഒരു ഗ്രീക്ക് തത്ത്വചിന്താധാരയാണ്. ഇതിന്റെ ഉപജ്ഞാതാവ് ബി സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെനോ ഒഫ് സിറ്റിയം എന്ന ഗ്രീക്ക് ചിന്തകനാണ്. മനുഷ്യനെ ശോകത്തിലാഴ്ത്തുന്ന അസൂയ, വിദ്വേഷം, അത്യാഗ്രഹം എന്നീ വികാരങ്ങൾ തെറ്റായ ജീവിതവീക്ഷണത്തിൽ നിന്നുണ്ടാവുന്നതാണെന്നും, ധാർമ്മികവും, ധൈഷണികവുമായ പരിശുദ്ധി നിലനിർത്തുന്ന ഒരു താത്വികൻ എപ്പോഴും ശോകവിമുക്തനായിരിക്കും എന്ന് സ്റ്റോയിക്കുകൾ വിശ്വസിക്കുന്നു. നിയതിവാദവും സ്വതന്ത്ര ഇച്ഛയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ബോധവാന്മാരായിരുന്ന സ്റ്റോയിക്കുകൾ ജീവിതത്തിൽ സന്തുലിതമായ ഇച്ഛ നിലനിർത്തുന്നത് വഴി താത്വികനു തന്റെ ധാർമ്മികവും, ധൈഷണികവുമായ പരിശുദ്ധി നിലനിർത്താൻ പറ്റുമെന്ന് വിശ്വസിക്കുന്നു. സ്റ്റോയിക്കുകളുടെ വിശ്വാസം അനുസരിച്ച് ഒരു വ്യക്തിയുടെ മാന്യത വിലയിരുത്തേണ്ടത് അയാളുടെ വാക്കുകളിൽ നിന്നല്ല അയാളുടെ പ്രവൃത്തിയിൽ നിന്നാകുന്നു. പ്രധാനമായും ശരിയായ പ്രവൃത്തി കൊണ്ട് ഒരാൾക്ക് ശോകവിമുക്തനാകാൻ പറ്റും എന്നാണ് സ്റ്റോയിക് തത്ത്വചിന്ത നമ്മെ പഠിപ്പിക്കുന്നത്.[1]

സെനോ ഒഫ് സിറ്റിയം

അവലംബം

🔥 Top keywords: പ്രത്യേകം:അന്വേഷണംപ്രധാന താൾമുഹറംവൈക്കം മുഹമ്മദ് ബഷീർഎം. മണികുമാരനാശാൻമുകേഷ് അംബാനിതുഞ്ചത്തെഴുത്തച്ഛൻഅംബിക (നടി)കുഞ്ചൻ നമ്പ്യാർമലയാളം അക്ഷരമാലചാന്ദ്രദിനംവള്ളത്തോൾ നാരായണമേനോൻഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിമയ്യഴിപ്പുഴയുടെ തീരങ്ങളിൽവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖംമലയാളംമമ്പുറം സയ്യിദ് അലവി തങ്ങൾകഥകളിപ്രാചീനകവിത്രയംകേരളത്തിലെ നാടൻ കളികൾആധുനിക കവിത്രയംരാമായണംമഹാത്മാ ഗാന്ധിഒ.എൻ.വി. കുറുപ്പ്ചന്ദ്രൻനാഷണൽ സർവ്വീസ് സ്കീംമഞ്ഞപ്പിത്തംകേരളംശ്രീനാരായണഗുരുമുഹമ്മദ്കർമ്മല മാതാവ്ഇന്ത്യയുടെ ഭരണഘടനദശപുഷ്‌പങ്ങൾസുഗതകുമാരിലൈംഗികബന്ധംഅനിൽ അംബാനിഅൽഫോൻസാമ്മ