സ്മൂത്ത്-കോട്ടഡ് നീർനായ

കേരളത്തിൽ ജലാശയങ്ങൾക്കു സമീപം കാണാനാകുന്ന ഒരു സസ്തനി ആണ് നീർനായ

കേരളത്തിൽ ജലാശയങ്ങൾക്കു സമീപം കാണാനാകുന്ന ഒരു നീർനായ ആണ് സ്മൂത്ത്-കോട്ടഡ് നീർനായ[2] (Lutrogale perspicillata). തെക്കു കിഴക്കൻ ഏഷ്യയിലെമ്പാടും കാണാവുന്ന ഈ ജീവികൾ വംശനാശഭീഷണി നേരിടുന്നതിനാൽ ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു[3]. സൈറ്റ്സിന്റെ (CITES) അനുബന്ധം 2 പ്രകാരം ഇവയുടെ വ്യാപാരവും തടഞ്ഞിരിക്കുന്നു[1]. വെരുകുകളുടെ ബന്ധത്തിലുള്ള ജീവികളാണ് നീർനായകൾ.

സ്മൂത്ത്-കോട്ടഡ് നീർനായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Lutrogale
Species:
L. perspicillata
Binomial name
Lutrogale perspicillata
(I. Geoffroy Saint-Hilaire, 1826)
Smooth-coated Otter range

പ്രത്യേകതകൾ

തെക്ക് കിഴക്കൻ ഏഷ്യയിലെമ്പാടും ഈ ജീവികളെ കാണാം. ഇറാഖിലും വളരെക്കുറച്ചെണ്ണത്തെ കണ്ടെത്തിയിട്ടുണ്ട്[1]. മുമ്പ് ഒരുപക്ഷേ ഇപ്പോഴുണ്ടായിരുന്നതിലും വലിയൊരു പ്രദേശത്ത് ഇവയുണ്ടായിരുന്നതിനാലാവാമിത്. തല മുതൽ വാലിന്നറ്റം വരെ 1.3 മീറ്റർ നീളവും 15 കിലോഗ്രാം വരെ ഭാരവുമുണ്ടാകാം. മാംസഭുക്കുകളായ നീർനായകളുടെ ഭക്ഷണത്തിൽ പ്രധാന ഭാഗം മത്സ്യങ്ങളാണ്, മറ്റ് ജലജീവികളേയും ഭക്ഷിക്കുന്നു. ശരീരത്തിനുപരിഭാഗം തവിട്ടുകലർന്ന ചാരനിറത്തിലും ശരീരത്തിനടിഭാഗം വെളുപ്പുകലർന്ന് ചാരനിറത്തിലുമാണുണ്ടാവുക. ജലത്തിൽ നീന്താനും മുങ്ങാംകുഴിയിടാനും പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്. നീന്തുമ്പോൾ കൈകാലുകൾക്കൊപ്പം വാലും തുഴയായി ഉപയോഗിക്കുന്നു. വാലിനുമാത്രം മുക്കാൽ മീറ്ററോളം നീളമുണ്ടാകും. സംഘങ്ങളായാണ് ജീവിക്കുക. ഒരു സമയം ഒരു ഇണമാത്രമേ ഉണ്ടാകാറുള്ളു. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലത്താണ് സാധാരണ പ്രത്യുത്പാദനം നടക്കുക. രണ്ട് മാസത്തോളമായിരിക്കും ഗർഭകാലം. പരാശ്രിതരായി ജനിക്കുന്ന കുഞ്ഞുങ്ങൾ ഒരു വർഷത്തോളമാകുമ്പോൾ മാതാപിതാക്കളെ പിരിഞ്ഞു പോകുന്നു. പ്രായപൂർത്തിയാകാൻ രണ്ട് വർഷമെടുക്കും.

വംശനാശഭീഷണി

നീർനായകൾ കടുത്ത വംശനാശഭീഷണി നേരിടുന്നുണ്ട്. പ്രധാനമായും ആവാസവ്യവസ്ഥയുടെ നാശവും സ്വാഭാവിക ജലസ്രോതസ്സുകൾ മലിനപ്പെടുന്നതുമാണ് വംശനാശത്തിനു കാരണമാകുന്നത്. ഒരു സംഘം നീർനായകൾ ഭക്ഷണത്തിനായി ചതുരശ്രകിലോമീറ്ററുകൾ സഞ്ചരിക്കാറുണ്ട്. അണക്കെട്ടുകൾ ഇതിനു വിഘാതമാകുന്നു. ജലാശയങ്ങളാണ് നീർനായകളുടെ സ്വാഭാവിക രക്ഷാകേന്ദ്രം. ജലസ്രോതസ്സുകൾ വരളുമ്പോഴും കരയിലൂടെ സഞ്ചരിക്കുമ്പോഴും നായ അടക്കമുള്ള ജീവികൾ ഇവയെ ആഹാരമാക്കുന്നു.

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ