സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്

നോർവേയിലെ ഹമ്മർഫെസ്റ്റ് മുതൽ കരിങ്കടൽ വരെ നീളുന്ന ത്രികോണമാപന സർവ്വേ ചങ്ങലയാണ് സ്ട്രൂവ് ജിയോഡറ്റിക് ആർക്ക്‌ - Struve Geodetic Arc. പത്തു രാജ്യങ്ങളിലൂടെ 2,820 കിലോമീറ്ററിലധികം കടന്നു പേകുന്ന ഈ സർവ്വേ ചങ്ങലയാണ് ആദ്യമായി ധ്രുവരേഖയുടെ കൃത്യമായ അളവെടുത്തത്[1].ജർമ്മൻ വംശജനായ റഷ്യൻ ശാസ്ത്രജ്ഞനായ ഫ്രെഡറിക് ജോർജ് വിൽഹേം വോൺ സ്ട്രൂവ് ആണ് ഇത് സ്ഥാപിച്ചതും ഉപയോഗിച്ചതും. ഭൂമിയുടെ യഥാർത്ഥ രൂപവും ആകൃതിയും മനസ്സിലാക്കുന്നതിനായി 1816 മുതൽ 1855 വരെയുള്ള കാലയളവിൽ ആണ് ഇത് നിർമ്മിച്ചത്. അക്കാലത്ത്, ഇത് കേവലം രണ്ടു രാജ്യങ്ങളിലൂടെ മാത്രമാണ് കടന്നു പോയിരുന്നത്. യൂനിയൻ ഓഫ് സ്വീഡൻ-നോർവ്വേ, റഷ്യൻ സാമ്രാജ്യം എന്നിവയിലൂടെ മാത്രമായിരുന്നു ചങ്ങള സ്ഥാപിച്ച ആദ്യ കാലത്ത് ഇത് കടന്നുപോയിരുന്നത്. എസ്റ്റോണിയയിലെ താർതു വാനനിരീക്ഷണാലയമാണ്‌ഈ ആർക്കിന്റെ ആദ്യ പോയിന്റ്. ഇവിടെ വെച്ചാണ് സ്ട്രൂവ് തന്റെ ഗവേഷണങ്ങൾ അധികവും നടത്തിയിരുന്നത്.

Struve Geodetic Arc
Ensemble of memorable sites
The northernmost station of the Struve Geodetic Arc is located in Fuglenes, Norway.
രാജ്യങ്ങൾEstonia, Belarus, Finland, Latvia, Lithuania, Norway, Moldova, Russia, Sweden, Ukraine
LandmarksFuglenes, Staro-Nekrassowka, others
SeasArctic Ocean, Baltic Sea, Black Sea
Coordinates59°3′28″N 26°20′16″E / 59.05778°N 26.33778°E / 59.05778; 26.33778
നീളം2,821,853 m (9,258,048 ft), north-south
AuthorFriedrich Georg Wilhelm von Struve
FoundedGeodetic Arc
Date1855
UNESCO World Heritage Site
NameStruve Geodetic Arc
Year2005 (#29)
Number1187
RegionEurope and North America
Criteriaii, iii, vi
Map of the Struve Geodetic Arc where red points identify the World Heritage Sites.
താർതു വാനനിരീക്ഷണാലയം, ആർക്കിന്റെ ആദ്യ പോയിന്റ്
ഹോഗ്‌ലാൻഡിൽ സ്ഥിതിചെയ്യുന്ന ഇസഡ് പോയിന്റ്‌
alt text
ഉക്രെയ്‌നിലെ ഫെൽഷ്‌റ്റൈനിൽ സ്ഥിതിചെയ്യുന്ന ആർക്കിന്റെ സ്മാരക ശില

ലോകപൈതൃക സ്ഥാനം

2005ൽ ഈ ചങ്ങലയിലെ 34 സ്മാരക ശിലകളും 265 പ്രധാന സ്റ്റേഷൻ പോയിന്റുകളായ ഇരുമ്പ് ഉപയോഗിച്ച് തുരന്ന ഗുഹകൾ, ഇരുമ്പ് അടയാളങ്ങൾ, വഴിയടയാളങ്ങൾ തുടങ്ങിയവ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി[1].258 പ്രധാന ത്രികോണങ്ങളും 265 ഭുമിയുടെ വലിപ്പത്തെയും ആകൃതിയെയും സൂചിപ്പിക്കുന്ന ലംബരൂപങ്ങളും അടങ്ങിയതാണ് ഈ ചങ്ങല.നോർവ്വേയിലെ ഹമ്മർഫെസ്റ്റിനടത്താണ് ചങ്ങലയുടെ ഏറ്റവും വടക്കേ അറ്റം സ്ഥിതിചെയ്യുന്നത്. ഏറ്റവും തെക്കേ അറ്റം സ്ഥിതിചെയ്യുന്നത് ഉക്രെയ്‌നിലെ കരിങ്കടലിന് സമീപമാണ്. പത്തു രാജ്യങ്ങളിലായാണ് ഈ ചങ്ങലയുടെ ലിഖിതങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്, യുനെസ്‌കോയുടെ ലോകപൈതൃകത്തിൽ ഏറ്റവും മികച്ചതാണിത്[1].

ചങ്ങല

  • "Pajtas-vaara" (Tynnyrilaki) in Kiruna
  • "Kerrojupukka" (Jupukka) in Pajala
  • Pullinki in Övertorneå
  • "Perra-vaara" (Perävaara) in Haparanda

[2]

സ്ട്രൂവ് ജിയോഡറ്റിക് ആർകിന്റെ 19 സ്ഥലവർണ്ണന പോയിന്റുകൾ ബെലാറസിൽ സ്ഥിതിചെയ്യുന്നുണ്ട്.[3]

അവലംബം

പുറംകണ്ണികൾ

വിക്കിവൊയേജിൽ നിന്നുള്ള സ്ട്രൂവ് ജിയോഡറ്റിക് ആർക്ക് യാത്രാ സഹായി

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ