സ്കറിയ തോമസ്

കേരളത്തിലെ രാഷ്ട്രീയ

1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗവും കേരള കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായിരുന്നു സ്കറിയ തോമസ് (1943-2021) [1][2][3][4][5]

സ്കറിയ തോമസ്
ലോക്സഭാംഗം
ഓഫീസിൽ
1977-1980, 1980-1984
മുൻഗാമിവർക്കി ജോർജ്
പിൻഗാമികെ. സുരേഷ് കുറുപ്പ്
മണ്ഡലംകോട്ടയം
വ്യക്തിഗത വിവരങ്ങൾ
ജനനം31/03/1943
കോട്ടയം
മരണം18/03/2021
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (സ്കറിയ)
പങ്കാളിLalitha
കുട്ടികൾ1 son & 3 daughters
As of 19'th March, 2021
ഉറവിടം: മലയാള മനോരമ

ജീവിതരേഖ

കോട്ടയം ജില്ലയിലെ കളത്തിൽ കെ.ടി.സ്കറിയായുടേയും അച്ചാമ്മയുടേയും മകനായി 1943 മാർച്ച് 31ന് ജനിച്ചു. 1964-ൽ കേരള കോൺഗ്രസ് പാർട്ടിയിൽ അംഗമായ സ്കറിയ തോമസ് 1977 മുതൽ 1984 വരെ കോട്ടയത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്നു.1984-ലെ ലോക്സഭയിലേക്ക് കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു.അവിഭക്ത കേരള കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടിയുടെ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2015 വരെ പി.സി.തോമസിനൊപ്പം നിന്നെങ്കിലും പിന്നീട് പിളർന്ന് കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം രൂപീകരിച്ചു[6] നിലവിൽ ഇടതു മുന്നണിയുടെ ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ തോമസ്) വിഭാഗത്തിൻ്റെ ചെയർമാനായിരുന്നു. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് നിന്നും 2016-ലെ നിയമസഭയിലേക്ക് കടുത്തുരുത്തിയിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.കേരള കോൺഗ്രസിൻ്റെ നേതാക്കളായ കെ.എം.മാണി, പി.ജെ.ജോസഫ്, പി.സി.തോമസ് എന്നിവർക്കൊപ്പം പ്രവർത്തിച്ച നേതാവാണ് സ്കറിയ തോമസ്.2021 മാർച്ച് 18 ന് അന്തരിച്ചു.[7]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സ്കറിയ_തോമസ്&oldid=4024112" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ