സൈറ്റോസോൾ

കോശത്തിനുള്ളിലെ ദ്രവ്യമാണ് ഇൻട്രാസെല്യൂലർ ഫ്ലൂയിഡ് (ഐസിഎഫ്) അല്ലെങ്കിൽ സൈറ്റോപ്ലാസ്മ മാട്രിക്സ് എന്നും അറിയപ്പെടുന്ന സൈറ്റോസോൾ. ഇവയെ സ്തരങ്ങൾ ഉപയോഗിച്ച് വിവിധ അറകളായി വേർതിരിക്കുന്നു. ഉദാഹരണത്തിന് മൈറ്റോകോൺട്രിയയെ വിവിധ അറകളായി മൈറ്റോകോൺട്രിയൽ മട്രിക്സുപയോഗിച്ച് വേർതിരിക്കുന്നു. യൂക്കാരിയോട്ടിക് കോശത്തിനകത്ത് സൈറ്റോസോളിനെ കോശസ്തരം കൊണ്ട് വേർതിരിക്കുകയും ആ സ്ഥലത്ത് ജെല്ലി രൂപത്തിലുള്ള പദാർത്ഥമായ കോശദ്രവ്യം അഥവാ സൈറ്റോപ്ലാസം കാണപ്പെടുന്നു. ഇതിൽ മൈറ്റോകോൺട്രിയ പ്ലാസ്റ്റിഡുകളും മറ്റു കോശാംഗങ്ങളും ഉൾപ്പെടുന്നു.(അവയുടെ ആന്തരിക ദ്രാവകങ്ങളും ഘടനകളും അല്ല). കോശമർമ്മവും വേർതിരിക്കപ്പെട്ടിരിക്കുന്നു. സൈറ്റോസോൾ കോശാംഗത്തിനു ചുറ്റുമായി ലിക്വഡ് മട്രിക്സ് ആയി കാണപ്പെടുന്നു. പ്രോകാരിയോട്ടുകളിൽ, ഉപാപചയ രാസ പ്രവർത്തനങ്ങൾ സൈറ്റോസോളിൽ നടക്കുന്നു. എന്നാൽ വളരെക്കുറച്ച് പെരിപ്ലാസ്മിക് സ്പേസിലോ കോശസ്തരത്തിലോ നടക്കുന്നു. യൂക്കാരിയോട്ടിക്കുകളിൽ ധാരാളം മെറ്റബോളിക് പാത്ത് വേ സൈറ്റോസോളിൽ നടക്കുന്നു. മറ്റുള്ളവ കോശാംഗങ്ങളിലും നടക്കുന്നു.

The cytosol is a crowded solution of many different types of molecules that fills much of the volume of cells.[1]
Schematic of typical animal cell, showing subcellular components. Organelles:
(1) Nucleolus
(2) Nucleus
(3) Ribosomes (little dots)
(4) Vesicle
(5) Rough endoplasmic reticulum (ER)
(6) Golgi apparatus
(7) Cytoskeleton
(8) Smooth ER
(9) Mitochondria
(10) Vacuole
(11) Cytosol
(12) Lysosome
(13) Centrioles within Centrosome

സൈറ്റോസോൾ ജലത്തിൽ ലയിക്കുന്ന ഒരു സങ്കീർണ്ണ മിശ്രിതം ആണ്. എന്നിരുന്നാലും സൈറ്റോസോളിന്റെ ഭൂരിഭാഗവും ജലവുമായി ചേരുമെങ്കിലും കോശത്തിനുള്ളിൽ അതിന്റെ ഘടനയും സ്വഭാവവും നന്നായി മനസ്സിലാക്കാൻ സാധിക്കില്ല. സോഡിയം, പൊട്ടാസ്യം മുതലായ അയോണുകളുടെ സാന്ദ്രത എക്സ്ട്രാസെല്ലുലാർ ഫ്ലൂയിഡിൽ നിന്ന് സൈറ്റോസോളിൽ വ്യത്യസ്തമാണ്. അയോണിലെ അളവിലെ വ്യത്യാസങ്ങൾ ഓസ്മോറെഗുലേഷൻ, സെൽ സിഗ്നലിങ്, എൻഡോക്രൈൻ, ഞരമ്പ്, പേശി കോശങ്ങൾ എന്നിവയിലെ വേഗത്തിൽ ഉത്തേജിക്കാവുന്ന കോശങ്ങളിലെ ആക്ഷൻ പൊട്ടൻഷ്യൽ എന്നീ പ്രക്രിയകളിൽ വളരെ പ്രധാനമാണ്. സൈറ്റോസോളിൽ വലിയ അളവിൽ മാക്രോ മോളിക്യൂൾസ് കാണപ്പെടുന്നു. ഇത് മാക്രോ മോളിക്യൂലാർ ക്രൗഡിങ് വഴി തന്മാത്രകൾ എങ്ങനെ പെരുമാറുന്നു എന്ന് സൂചിപ്പിക്കുന്നു.

ഒരിക്കൽ അത് തന്മാത്രകളുടെ ലളിതമായ പരിഹാരമായി കരുതിയിരുന്നു എന്നിരുന്നാലും സൈറ്റോസോളിന്റെ വിവിധ തലത്തിലുള്ള ഓർഗനൈസേഷനുകൾ ഉണ്ട്. ചെറിയ തന്മാത്രകളുടെ അന്തർവ്യാപനവും ഇതിലുൾപ്പെടുന്നു. അതായത് കാത്സ്യം പോലുള്ള തന്മാത്രകൾ വലിയ രാസാഗ്നി സംയുക്തങ്ങളുമായി ഒരുമിച്ചു പ്രവർത്തിക്കുകയും ഉപാപചയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. പ്രോട്ടാസോം, കാർബോക്സിസോം പോലുള്ള പ്രോട്ടീൻ സംയുക്തങ്ങൾ സൈറ്റോസോളിന്റെ വിവിധ തലങ്ങളിൽ കാണുന്നു.

നിർവ്വചനം

"സൈറ്റോസോൾ" എന്ന വാക്ക് 1965- ൽ എച്ച്.എ. എ. ലാർഡി ആദ്യമായി അവതരിപ്പിച്ചു. അൾട്രാസെന്ട്രിഫ്യഗേഷൻ വഴി സെല്ലുകളെ വേർപെടുത്തുകയും അതുവഴി ഉണ്ടാകുന്ന മാലിന്യങ്ങളെ {Pellet) നീക്കി ലഭിക്കുന്ന ദ്രവ്യത്തിനെയാണ് ആദ്യം സൈറ്റോസോൾ എന്നു പറഞ്ഞിരുന്നത്.[2][3] അതുപോലെ സോലുബിൾ സെൽ എക്സ്ട്രാക്ട് കോശത്തിൽ കോശദ്രവ്യത്തിലെ ലയിക്കുന്ന ഭാഗവുമായി യാതൊരു സമാനതയും കാണിക്കുന്നില്ല ഇതിനെ സൈറ്റോപ്ലാസ്മിക് ഫ്രാക്ഷൻ എന്നു വിളിക്കുന്നു. [4]

കോശദ്രവ്യത്തിലെ ദ്രാവകഘടകത്തെ സൂചിപ്പിക്കാൻ സൈറ്റോസോൾ എന്ന പദം ഉപയോഗിക്കുന്നു.[5]കോശാംഗങ്ങളിൽ അടങ്ങിയിരിക്കുന്ന കോശദ്രവ്യത്തിലെ ഏതെങ്കിലും ഭാഗം ഇത് ഒഴിവാക്കുന്നു.[6]"സൈറ്റോസോൾ" എന്ന വാക്ക് ഉപയോഗിക്കുന്നത് തമ്മിലുള്ള ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജീവിക്കുന്ന കോശങ്ങളുടെ കോശദ്രവ്യത്തിലെ ദ്രാവക ഉള്ളടക്കത്തെ വിവരിക്കാനായി "അക്വൂസ് സൈറ്റോപ്ലാസം" എന്ന പദം ഉപയോഗിക്കപ്പെടുന്നു.[7]ഇതിന് മുൻപായി "ഹൈലാപോപ്ലാസം" എന്ന വാക്കാണ് ഉൾപ്പെടുത്തിയിരുന്നത്.[8]

സവിശേഷതകളും ഘടനയും

സൈറ്റോസോളിലെ കോശവ്യാപ്തത്തിന്റെ അനുപാതം വ്യത്യാസപ്പെടുന്നു: ബാക്റ്റീരിയയിലെ കോശ ഘടനയുടെ ഓരോ അറകൾ ഉണ്ടാകുന്നത് ഇതിന് ഉദാഹരണമാണ്.[9] സസ്യകോശങ്ങളിൽ ഒരു പ്രധാന ഘടകമാണ് ഫേനം.[10] സൈറ്റൊസോളിൽ കൂടുതലും ജലവും, ലയിച്ച അയോണുകളും, ചെറുതന്മാത്രകളും, വെള്ളത്തിൽ ലയിക്കുന്ന പ്രോട്ടീൻ പോലുള്ള വലിയ തന്മാത്രകളും കാണപ്പെടുന്നു. ഈ പ്രോട്ടീൻ അല്ലാത്ത ഭൂരിഭാഗം തന്മാത്രകളിൽ മോളികുലാർ മാസ് 300 ഡിഎയിൽ കുറവാണ്.[11]

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=സൈറ്റോസോൾ&oldid=2801727" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ