സെബാസ്റ്റ്യൻ പോൾ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

കമ്യൂണിസ്റ്റ് സഹയാത്രികനും മാധ്യമവിമർശകനും എറണാകുളത്തു നിന്നുള്ള മുൻ ലോക്‌സഭാംഗവും നിയമസഭാംഗവുമായിരുന്നു സെബാസ്റ്റ്യൻ പോൾ (ജനനം: മേയ് 1 1947) . അഭിഭാഷകനായ സെബാസ്റ്റ്യൻ പോൾ നിയമപണ്ഡിതൻ, മാധ്യമവിദഗ്ദ്ധൻ എന്നീ നിലകളിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട് .കൈരളി ടിവിയിൽ "മാധ്യമ വിചാരം" എന്ന പരിപാടി എട്ടുവർഷത്തോളം അവതരിപ്പിച്ചു. പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. സെബാസ്റ്റ്യൻ പോൾ
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-05-01) 1 മേയ് 1947  (77 വയസ്സ്)
എറണാകുളം, കേരളം
രാഷ്ട്രീയ കക്ഷിസ്വതന്ത്രൻ
പങ്കാളിലിസാമ്മ അഗസ്റ്റിൻ
കുട്ടികൾ3 ആൺകുട്ടികൾ
വസതികൊച്ചി
As of മാർച്ച് 29, 2011
ഉറവിടം: [1]

1997-ൽ നടന്ന എറണാകുളം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ആന്റണി ഐസക്കിനെ പരാജയപ്പെടുത്തിയാണ്‌[1] ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യൻ പോൾ ആദ്യമായി ലോക്‌സഭയിലെത്തിയത്. പിന്നീട് 2003-ൽ പതിമൂന്നാം ലോക്‌സഭയിലേക്കും ഉപതിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ നടന്ന പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം എറണാകുളത്തുനിന്ന് വിജയിച്ചു.[2]

1998-2001 കാലയളവിൽ കേരള നിയമസഭാംഗമായിരുന്നു. പ്രസ് കൗൺസിൽ അംഗമായും പ്രവർത്തിച്ചു. സെന്റ് ആൽബർട്ട്സ് കോളേജ്, മഹാരാജാസ് കോളേജ്, കൊച്ചിൻ സർവ്വകലാശാല, ഗവ. ലോ കോളേജ്, എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.[3]

കല്ലേറുകൾക്കിടയിലെ മാധ്യമ ധർമ്മം എന്ന വിഷയത്തെക്കുറിച്ച് മാതൃഭൂമി ദിനപത്രത്തിൽ നടത്തിയ സംവാദപരമ്പരയിൽ സത്യാന്വേഷണം തുടരട്ടെ എന്ന ശീർഷകത്തിൽ സെബാസ്റ്റ്യൻ പോൾ എഴുതിയ ലേഖനത്തെത്തുടർന്ന് സെബാസ്റ്റ്യൻ പോൾ സി.പി.ഐ.എമ്മുമായി അകന്നിരുന്നു. എങ്കിലും 2011-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഇടതുസ്ഥാനാർത്ഥിയായി ഇദ്ദേഹത്തെത്തന്നെയാണ് സി.പി.ഐ.എം. മുന്നോട്ടുവെച്ചത്.[3] 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം നിയമസഭാമണ്ഡലത്തിൽ നിന്ന് ഹൈബി ഈഡനോട് പരാജയപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2004എറണാകുളം ലോകസഭാമണ്ഡലംസെബാസ്റ്റ്യൻ പോൾസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.എഡ്വേർഡ് എടേഴത്ത്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2003*എറണാകുളം ലോകസഭാമണ്ഡലംസെബാസ്റ്റ്യൻ പോൾസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.എം.ഒ. ജോൺകോൺഗ്രസ് (ഐ.), യു.ഡി.എഫ്.വി. വിശ്വനാഥമേനോൻസ്വതന്ത്ര സ്ഥാനാർത്ഥി
1998എറണാകുളം ലോകസഭാമണ്ഡലംജോർജ് ഈഡൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.സെബാസ്റ്റ്യൻ പോൾസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1997*എറണാകുളം ലോകസഭാമണ്ഡലംസെബാസ്റ്റ്യൻ പോൾസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.ആന്റണി ഐസക്കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
  • 1997 - സേവ്യർ അറയ്ക്കൽ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സെബാസ്റ്റ്യൻ_പോൾ&oldid=4071638" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ