സെന്റ് മേരി മഗ്ദലീൻ (പിയേറോ ഡി കോസിമോ)

ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്ന പിയേറോ ഡി കോസിമോ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് സെന്റ് മേരി മഗ്ദലീൻ. ഈ ചിത്രം റോമിലെ പാലാസോ ബാർബെറിനിയുടെ നാഷണൽ ഗാലറി ഓഫ് ഏൻഷ്യന്റ് ആർട്ടിലാണ് സംരക്ഷിച്ചിരിക്കുന്നത്.

St Mary Magdalene Reading
കലാകാരൻPiero di Cosimo
വർഷംcirca 1501
MediumPainted on Wood
അളവുകൾ76 cm × 72.5 cm (30 in × 28.5 in)
സ്ഥാനംGalleria Nazionale d'Arte Antica, Rome

വിവരണം

ജന്നാലകൈവരിപോലെ തോന്നുന്ന മേശയ്ക്കരികിലിരുന്ന് മഗ്ദലന മറിയം ബൈബിൾ വായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ജന്നാലകൈവരിയിൽ ഒരു കുപ്പി അരികിലുണ്ട്. സമകാലികമായ വിവിധനിറത്തിലുള്ള തുണികളോടുകൂടിയ വസ്ത്രത്തോടൊപ്പം ഗൗണും മഗ്ദലന മറിയം ധരിച്ചിരിക്കുന്നു. നീളമുള്ള ചുരുണ്ട മുടി തോളിലൂടെ മുൻവശത്തേയ്ക്ക് ഉലഞ്ഞ് കിടക്കുന്നു. തലമുടിയിൽ ഉച്ചിഭാഗത്ത് മുത്തുകൾ പിടിപ്പിച്ച ഒരു വളയം അണിഞ്ഞിരിക്കുന്നു. അവരുടെ മുടിക്ക് ചുറ്റും ദിവ്യവലയം പോലെ ഒരു കസവു ചിത്രത്തുന്നലും കാണാം. ജന്നൽപ്പടിയിൽ ചിത്രകാരന്റെ ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. മുഖത്തിന് വലിപ്പം നൽകാൻ നിഴലുകളും ഉപയോഗിച്ചിരിക്കുന്നു. മഗ്ദലനയുടെ ഇരിപ്പിന്റെ രീതിയും വ്യക്തമായും മനോഹരമായും ക്രമീകരിച്ചിരിക്കുന്നു. ഈ ചിത്രം പിയേറോ ഡി കോസിമോയുടെ അവസാന കാലഘട്ടങ്ങളിൽ ചിത്രീകരിച്ച ചിത്രങ്ങളിൽ നിന്നുള്ളതാണെന്ന് അനുമാനിക്കുന്നു. ലിയോനാർഡോ ഡാവിഞ്ചിയുടെ സ്വാധീനവും ഈ ചിത്രത്തിൽ കാണാം.[1]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ