സുരിനാം നദി

സുരിനാമിലൂടെ ഒഴുകുന്ന 480 കിലോമീറ്റർ നീളമുള്ള നദിയാണ് സുരിനാം നദി (Dutch: Surinamerivier). ഇതിന്റെ ഉറവിടങ്ങൾ ഗയാന ഹൈലാൻഡ്സിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിൽഹെൽമിന പർവ്വതവും ഈലെർട്സ് ഡി ഹാൻ പർവതനിരകളും (അവിടെ ഇത് ഗ്രാൻ റിയോ എന്നറിയപ്പെടുന്നു) ആണ്. ബ്രോക്കോപ്പൊൻഡോ, ബെർഗ് എൻ ദൽ എന്നീ നഗരങ്ങളിലെ റിസർവോയറിനു താഴെയായി നദി ഒഴുകുന്നു. ക്ലാസ്സ്ക്രീക്, നിയൂവ്-ലോംബെ എന്നീ കുടിയേറ്റ സമൂഹങ്ങളിലൂടെയും ജോടൻസാവന്നെ, കരോളിന, ഓർണമിബോ, ഡംബ്ബർഗ് എന്നിവിടങ്ങളിലൂടെയും മീർസോർഗിന്റെ വലതു തീരത്തുകൂടെ ഒഴുകി തലസ്ഥാനമായ പരമാരിബൊയുടെ ഇടത് തീരത്തുകൂടി ഒഴുകി എത്തുന്നു. ന്യൂവ്-ആംസ്റ്റർഡാമിൽ ഇത് കോമെവിജ്നെ നദിയിൽ ചേരുകയും ഉടൻ തന്നെ സാൻഡ്‌സ്പിറ്റ് ബ്രാംസ്പണ്ടിൽ നിന്ന് അത് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.

Map of the Suriname River in 1877 by G.P.H. Zimmerman.

നദിയിൽ നിരവധി സെറ്റ് റാപ്പിഡുകളും കുറച്ച് ഡാമുകളും ഉണ്ട്. അതിൽ ഏറ്റവും വലുത് അഫോബാക്ക ഡാം ആണ്.[1]

ചിത്രസഞ്ചയം

കുറിപ്പുകൾ

  • Translated from Suriname (rivier) article on the Dutch Wikipedia, version on 24 April 2006

അവലംബം

Notes
Bibliography
"https:https://www.search.com.vn/wiki/index.php?lang=ml&q=സുരിനാം_നദി&oldid=4013213" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ