സി.പി. മാത്തൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

കേരളത്തിലെ പ്രമുഖ ബാങ്കറും മുൻ പാർലമെന്റംഗവുമായിരുന്നു ചാലക്കുഴി പൗലോസ് മാത്തൻ എന്ന സി.പി. മാത്തൻ (18 മേയ് 1890 - 02 ജൂൺ 1960).

സി.പി. മാത്തൻ
സി.പി. മാത്തൻ
ജനനം(1890-05-18)മേയ് 18, 1890
തിരുവല്ല, കോട്ടയം, കേരളം
മരണം1960 ജൂൺ 02
ദേശീയതഇന്ത്യൻ
തൊഴിൽബാങ്കർ, പാർലമെന്റംഗം
ജീവിതപങ്കാളി(കൾ)ഏലിയാമ്മ
കുട്ടികൾസൂസന്ന ഈപ്പൻ

ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്

കെ.സി. മാമ്മൻ മാപ്പിളയുടെ നേതൃത്ത്വത്തിൽ നടന്നിരുന്ന ട്രാവൻകൂർ നാഷണൽ ബാങ്കും സി. പി. മാത്തന്റെ ക്വയിലോൺ ബാങ്കും സംയോജിച്ച് 1937 ൽ കൊല്ലം ആസ്ഥാനമാക്കി സ്ഥാപിച്ച ബാങ്കാണ് ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക്. ഇതിന്റെ ചെയർമാൻ മാമ്മൻ മാപ്പിളയും മാനേജിങ് ഡയറക്ടർ സി. പി. മാത്തനുമായിരുന്നു.[1][2] 1939 ൽ വ്യാജരേഖയുണ്ടാക്കി ഇടപാടുകാരെ വഞ്ചിച്ചു എന്ന കാരണം കാട്ടി തിരുവിതാംകൂർ സർക്കാർ ബാങ്ക് പൂട്ടിച്ചു. ചെയർമാനെയും ഡയറക്ടറെയും ജയിലിലടച്ചു. സി.പി. ക്കു ഇവരോടുണ്ടായിരുന്ന വിദ്വേഷമാണ് ബാങ്ക് തകർക്കലിലേക്ക് നയിച്ചത് എന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[3] കുറ്റം സമ്മതിച്ച് ക്ഷമായാചനം നടത്താൻ കൂടെയുണ്ടായിരുന്ന പ്രതികൾ തയ്യാറായപ്പോഴും ജയിലിൽ കഴിയാനായിരുന്നു മാത്തന്റെ തീരുമാനം. മാത്തന്റെ ഭാര്യ, അന്നത്തെ അഡ്വക്കറ്റ് ജനറൽ സർ ബി.എൽ. മിത്തറുടെ നിയമോപദേശം സഹിതം വൈസ്രോയിക്ക് ഹർജി കൊടുത്തു. വൈസ്രോയിയുടെ സമ്മർദത്താൽ മാത്തൻ മോചിതനായി

പാർലമെന്റംഗം

1951ലെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവല്ലയിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ സ്ഥാനാർത്ഥിയെ 68,899 വോട്ടുകൾക്ക് പരാജയപ്പെടുത്തി. പിന്നീട് സുഡാനിൽ അംബാസിഡറായി.[4]

കൃതികൾ

  • ഐ ഹാവ് ബോൺ മച്ച് (ആത്മകഥ)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സി.പി._മാത്തൻ&oldid=4092837" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ