കേന്ദ്ര സാഹിത്യ അക്കാദമി

(സാഹിത്യ അക്കാദമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതസർക്കാർ 1954 മാർച്ച് 12 ന് സ്ഥാപിച്ച അക്കാദമി ആണ് കേന്ദ്ര സാഹിത്യ അക്കാദമി. ന്യൂഡൽഹിയിലെ മണ്ഡി ഹൗസിലെ രബീന്ദ്രഭവനിൽ ഇത് സ്ഥിതിചെയ്യുന്നു. പ്രതിവർഷം 24 ഭാഷകളിൽ 1 ലക്ഷം രൂപാവീതം സമ്മാനത്തുകയുള്ള അവാർഡുകൾ നൽകുന്നതിനൊപ്പം ആജീവനാന്തനേട്ടങ്ങൾക്കുള്ള സാഹിത്യഅക്കാദമി ഫെലോഷിപ്പുകളും നൽകുന്നുണ്ട്. ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്), സമകാലീന ഭാരതീയ സാഹിതി (ഹിന്ദി) എന്നീ പ്രസിദ്ധീകരണങ്ങളും പുറത്തിറക്കുന്നുണ്ട്.

ഇതര പ്രധാനപുരസ്കാരങ്ങൾ

  1. ഭാഷാസമ്മാൻ- പ്രസ്താവിക്കപ്പെട്ട 24 ഭാഷകൾക്കുപുറമേ ഇതര ഇന്ത്യൻ ഭാഷകൾക്ക് നൽകിയ സംഭാവനകൾക്കും ക്ലാസിക്കൽ- മിഡീവൽ സാഹിത്യത്തിനുനൽകിയ സംഭാവനകൾക്കും നലകുന്നു. 100000 രൂപയാണ് പുരസ്കാരത്തുക.
  2. പരീഭാഷാ അവാർഡ്- മറ്റ് ഭാഷകളിൽ നിന്ന് 24 ഇന്ത്യൻഭാഷകളിലേയ്ക്ക് ഏതെങ്കിലും ഒന്നിലേയ്ക്കുള്ള മികച്ച പരിഭാഷയ്ക്ക്. 1989 ൽ ആരംഭിച്ച ഈ അവാർഡിന്റെ തുക 50000 രൂപയാണ്.
  3. ആനന്ദ് കുമരസ്വാമി ഫെലോഷിപ്പ്- ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഏതെങ്കിലും പണ്ഡിതൻമാർ ഇന്ത്യയിൽ കുറഞ്ഞകാലം താമസിച്ച് ഏതെങ്കിലും സാഹിത്യ പ്രോജക്റ്റുകൾ ചെയ്യുന്നെങ്കിൽ അവർക്ക്. 1996 ൽ തുടങ്ങി.
  4. പ്രേംചന്ദ് ഫെലോഷിപ്പ്- സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സാംസ്കാരികമേഖലയിൽ പ്രാമുഖ്യം കാണിച്ചവർക്ക്. 2005 ൽ ആരംഭിച്ചു.[1]

അക്കാദമിയുടെ പ്രധാന പ്രവർത്തനങ്ങൾ

  • വിവിധഭാഷകളിലെ എഴുത്തുകാരെ ഭാഷയുടെ അതിർവരമ്പുകൾ ലംഘിക്കാൻ അവരുടെ കൃതികളുടെ അന്യഭാഷാ തർജ്ജിമകൾ വഴി സഹായിക്കുക.
  • വിവിധഭാഷകളിലെ മികച്ച കൃതികൾക്ക് പുരസ്കാരങ്ങൾ നൽകുക, ഏറ്റവും മികച്ച എഴുത്തുകാർക്ക് ഫെലോഷിപ്പ് നൽകുക.
  • അക്കാദമി പ്രസിദ്ധീകരിക്കുന്ന വിവിധ ആനുകാലികങ്ങളിലൂടെ (ജേണലുകളിലൂടെ) ഭാഷകളിൽ പുതിയ പരീക്ഷണങ്ങൾക്കും ചലനങ്ങൾക്കും വേദിയൊരുക്കുക.
  • വിവിധ പാഠശാലകളിലൂടെയും (വർക്ക്ഷോപ്പുകളിലൂടെ) യാത്രാ ബത്തകളിലൂടെയും മറ്റു പരിപാടികളിലൂടെയും യുവ തലമുറയിൽ സാഹിത്യവാസന വളർത്തുക
  • ഇന്ന് അക്കാദമി ഇന്ത്യൻ ഭാഷാസാഹിത്യത്തിന്റെ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിക്കുകയാണ്. 22 ഭാഷകളിലെ ആയിരത്തോളം എഴുത്തുകാർ ഈ യജ്ഞത്തിൽ പങ്കാളികളാണ്.

2012-ലെ പുരസ്കാരങ്ങൾ

മലയാളഭാഷയിൽ 'മറന്നുവെച്ച വസ്തുക്കൾ' എന്ന കവിതാസമാഹാരത്തിന് കവി സച്ചിദാനന്ദനും 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന ബംഗാളി നോവലിന്റെ മലയാളവിവർത്തനത്തിന് ആനന്ദിനും(പി. സച്ചിദാനന്ദൻ) അവാർഡ് ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ മലയാളികൾ

കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ 2013

ഭാഷകൃതി /മേഖലഎഴുത്തുകാർ
ആസ്സാമീസ്സമഗ്ര സംഭാവനതൊഷാപ്രഭ കലിത
ബംഗാളികോമിക്സ് സമഗ്ര 1&2നാരായൺ ദേബ്നാഥ്
ബോഡോബീർബൽനി സോളോജതീന്ദ്ര നാഥ് സ്വർഗീയരി
ദോഗ്രിഖദാവുനെകൃഷൻ ശർമ
ഇംഗ്ലീഷ്സമഗ്ര സംഭാവനഅനിത നായർ
ഗുജറാത്തിസമഗ്ര സംഭാവനശ്രദ്ധ ത്രിവേദി
ഹിന്ദിമേരാ പ്രിയ ബാൽഗീത്രമേഷ് തൈലങ്ക്
കന്നഡസമഗ്ര സംഭാവനഎച്ച്.എസ്. വെങ്കടേഷ് മൂർത്തി
കാശ്മീരിഗുൽ തേ ബുൽ ബുൽറഷീദ് കനിസ്പോറി
കൊങ്കിണിരണച്യ മാനന്ത്മായ അനൽ കരംഘട്ടെ
മൈഥിലിഹമ്ര ബീച്ച് വിഗ്യാൻ (ഉപന്യാസം)ധീരേന്ദ്ര കുമാർ ഝാ
മലയാളംസമഗ്ര സംഭാവനസുമംഗല
മണിപ്പൂരിപത്പംഗി തോയ്ബി (കഥാ സമാഹാരം)രഘു ലീഷെങ്തെം
മറാത്തിസമഗ്ര സംഭാവനആനന്ദ് ഭാവെ
നേപ്പാളിസമഗ്ര സംഭാവനഭോട്ടു പ്രധാൻ
ഒഡിയസമഗ്ര സംഭാവനനദിയ ബിഹാരി മൊഹന്തി
പഞ്ചാബിസമഗ്ര സംഭാവനകമൽജീത് നീലോൺ
രാജസ്ഥാനിഅൻമോൾ ബെന്റ് (ചെറുകഥ)വിമല ഭണ്ഡാരി
സംസ്കൃതംമാർജലസ്യ മുഖം ദൃഷ്ടം (നാടകം)എച്ച്.ആർ. വിശ്വാസ
സന്താളിദോംബെ ബാഹ (കാവ്യ സമാഹാരം)സരി ധരം ഹൻസ്ദ
സിന്ധിമൂംഖെ ചാർ പൂച്ഛ്, രെ (കഥാ സമാഹാരം)വസുദേവ് നിർമൽ
തമിഴ്പവളം തന്ത പരിസ്രേവതി
തെലുഗുആത്തലോ ആരതിപാണ്ഡുഡി. സുജാത ദേവി
ഉറുദുനാൻഹേ മുന്നോ കി സർക്കാർആസാദ് റാസ

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാർ 2013

ഭാഷകൃതി /മേഖലഎഴുത്തുകാർ
ആസ്സാമീസ്അശോകാഷ്ടമിബിജോയ് ശങ്കർ ബർമൻ
ബംഗാളിബൗദ്ധോ ലേഖോമാല ഓ ഒണ്യാനോ ശ്രമൻസുബ്രോ ബന്ദോപാധ്യായ്
ബോഡോഫെലൻഗാരി സാവോഗാരിസാനുസ്മ്‌വി കുംഗ്രു ബാസുമാലരി
ദോഗ്രിറഫ് കോപ്പി (കവിത)ധീരജ് കേസർ നിക്ക
ഇംഗ്ലീഷ്ബോട്ട്സ് ഓൺ ലാന്റ്: എ കളക്ഷൻ ഓഫ് ഷോർട്ട് സ്റ്റോറീസ്ജാനിസ്‌പാരിയറ്റ്
ഗുജറാത്തിദാക്കിദ് സാവ് ചൂതാൻഅശോക് ചവാൻ ബേദി
ഹിന്ദികുച്ഛ് ബൂധി ഉദാസ് ഔരതേം(കവിത)അർച്ചന ബൻസാരെ
കന്നഡബതവദേയഗദ രസീതിലാക്കൂർ ആനന്ദ
കാശ്മീരിവോല കായി റവായ്സാബാ ഷഹീൻ
കൊങ്കിണിമത്യെന്ത്ലേ ഗന്ധ്യോഗിനി ബോർക്കർ
മൈഥിലിഅങ്കുര രഹൽ സംഘർഷ്ദിലീപ്കുമാർ ഝാ ലൂത്താൻ
മലയാളംവെള്ളരിപ്പാടംപി.വി. ഷാജികുമാർ
മണിപ്പൂരിലായി മാതാ സരിഅഹം യാന്തിബാലാ ദേവി
മറാത്തിദൂസർ സലേ നാസ്തേ ഗാവ് (കവിത)രവി കോർഡെ
നേപ്പാളിഘർ (ചെറുകഥ)സൂരജ് ധട്കൻ
ഒഡിയദാദൻ (ചെറുകഥ)ക്ഷേത്രഭാസി നായിക്
പഞ്ചാബിതൂൻ മൈനു സിർലേഖ് ദേ (കവിത)ഹർപ്രീത് കൗർ
രാജസ്ഥാനിസഞ്ജീവനി (കവിത)കുമാർ അജയ്
സംസ്കൃതംഭരതഭൂഷണം (കവിത)രാജ്കുമാർ മിശ്ര
സന്താളിതേരംഗ് (ചെറുകഥ)ലാൽചന്ദ് സാറെ
സിന്ധി--
തമിഴ്മെസ്സിയാവുക്കു മൂന്റു മച്ചങ്കൾകതിർഭാരതി
തെലുഗുമട്ടി പലക്കുമന്ത്രി കൃഷ്ണ മോഹൻ
ഉറുദുവഹ്സാത്ത്: ഹയാത്ത് ഓർ ഫാൻമൊയ്ത് റഷീദി

ഇതും കാണുക

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ