സാന്ദ് രാജവംശം

സാന്ദ് രാജവംശം (പേർഷ്യൻ: سلسله زندیه, Selseleye Zandiye; ) പതിനെട്ടാം നൂറ്റാണ്ടിൽ തെക്കൻ ഇറാനും മധ്യ ഇറാനും ഭരിച്ച, കരീം ഖാൻ സന്ദ് (r. 1751–1779) സ്ഥാപിച്ച ഒരു ഇറാനിയൻ രാജവംശമായിരുന്നു.[1] ഇത് പിന്നീട് സമകാലിക ഇറാനും (ബലൂചിസ്ഥാൻ, ഖൊറാസാൻ പ്രവിശ്യകൾ ഒഴികെ) ഇറാഖിന്റെ ചില ഭാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അതിവേഗം വികസിച്ചു. ഇന്നത്തെ അർമേനിയ, അസർബൈജാൻ, ജോർജിയ എന്നിവിടങ്ങളിലെ ഭൂപ്രദേശങ്ങളും നിയന്ത്രിച്ചത് സാന്ദ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഖാനേറ്റുകളായിരുന്നു, എന്നിരുന്നാലും ഈ പ്രദേശം യഥാർത്ഥത്തിൽ സ്വയംഭരണാധികാരമുള്ളതായിരുന്നു.[2] ബഹ്‌റൈൻ ദ്വീപും ബുഷയറിലെ സ്വയംഭരണാധികാരമുള്ള അൽ-മസ്‌കൂർ ഷെയ്‌ഖ്‌ഡാം സാന്ദുകൾക്കായി കൈവശപ്പെടുത്തിയിരുന്നു.[3]

സാന്ദ് രാജവംശം

سلسله زندیه
1751–1794
Flag of സാന്ദ് രാജവംശം
പതാക
ചിഹ്നം of സാന്ദ് രാജവംശം
ചിഹ്നം
The Zand dynasty at its zenith under Karim Khan in 1776.
The Zand dynasty at its zenith under Karim Khan in 1776.
തലസ്ഥാനംഷിറാസ്
ഔദ്യോഗിക ഭാഷകൾപേർഷ്യൻ
മതം
Twelver Shi'ism
ഭരണസമ്പ്രദായംMonarchy
Vakilol Ro'aya (Advocate of People) 
• 1751–1779
Karim Khan Zand (first)
• 1789–1794
Lotf Ali Khan Zand (last)
ചരിത്രം 
• Established
1751
• Qajar conquest
1794
മുൻപ്
ശേഷം
Azad Khan Afghan
Afsharid Iran
Qajar Iran

ഈ രാജവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയായിരുന്ന കരീം ഖാൻ സന്ദിന് കീഴിൽ രാജ്യഭരണം സമൃദ്ധിയും സമാധാനവും കൊണ്ട് അടയാളപ്പെടുത്തി. രാജ്യത്തിൻറെ തലസ്ഥാനമായ ഷിറാസിൽ കരീം ഖാന്റെ ഭരണത്തിൻ കീഴിൽ കലയും വാസ്തുവിദ്യയും അഭിവൃദ്ധി പ്രാപിക്കുകയും വാസ്തുവിദ്യയിലെ ചില പ്രമേയങ്ങൾ ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള ഇറാനിലെ അക്കമെനിഡ് (ബിസി 550-330), സസാനിയൻ (എഡി 224-651) കാലങ്ങളിൽനിന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ടിരുന്നു. മധ്യകാല പേർഷ്യൻ കവികളായ ഹഫീസിന്റെയും സാദി ഷിറാസിയുടെയും ശവകുടീരങ്ങളും കരീം ഖാൻ നവീകരിച്ചു. സാന്ദ് ഭരണാധികാരികളുടെ കല്പനപ്രകാരം രൂപപ്പെടുത്തിയ വ്യതിരിക്തമായ സാന്ദ് ആർട്ട് പിന്നീട് ഖ്വജർ കലകളുടെയും കരകൗശലങ്ങളുടെയും അടിത്തറയായി മാറി. കരീം ഖാന്റെ മരണത്തെത്തുടർന്ന്, സാന്ദ് രാജവംശത്തിലെ അംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര കലഹങ്ങളാൽ ഇറാനിലെ സാന്ദ് രാജവംശം അധഃപതിച്ചു. ഈ വംശത്തിലെ അവസാന ഭരണാധികാരിയായിരുന്ന ലോത്ഫ് അലി ഖാൻ സന്ദിനെ (r. 1789-1794), ഒടുവിൽ 1794-ൽ ആഘ മുഹമ്മദ് ഖാൻ ഖജാർ (r. 1789-1797) വധിച്ചു.

ദി ഓക്‌സ്‌ഫോർഡ് ഡിക്‌ഷണറി ഓഫ് ഇസ്‌ലാം അഭിപ്രായപ്പെടുന്നതുപ്രകാരം, "ഇസ്‌ലാമിക കാലഘട്ടത്തിലെ ഏറ്റവും മനുഷ്യത്വമുള്ള ഇറാനിയൻ ഭരണാധികാരിയെന്ന നിലയിൽ കരീം ഖാൻ സാന്ദ് ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്".[4] 1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന് ഇറാനിലെ മുൻ ഭരണാധികാരികളുടെ പേരുകളുടെ ഉപയോഗം നിരോധിച്ചപ്പോൾ, ഷിറാസിലെ രണ്ട് പ്രധാന തെരുവുകളായ കരിം ഖാൻ സാന്ദ്, ലോത്ഫ് അലി ഖാൻ സാന്ദ് തെരുവുകളുടെ പേരുകൾ മാറ്റാൻ ഷിറാസിലെ പൗരന്മാർ വിസമ്മതിച്ചിരുന്നു.[5]

ചരിത്രം

സാന്ദ് ഗോത്രത്തിന്റെ തലവനായിരുന്ന കരീം ഖാൻ സന്ദ് സ്ഥാപിച്ച ഈ രാജവംശം യഥാർത്ഥത്തിൽ കുർദ്ദിഷ്.[6][7] ആയിരുന്നിരിക്കാവുന്ന ലർസിന്റെ[8][9] ഒരു ശാഖയായ ലാക്‌സിൻറെ,[10][11][12] ഒരു ഗോത്രമാണ്. നാദിർ ഷാ സാന്ദ് ഗോത്രത്തെ സാഗ്രോസ് മലനിരകളിലെ അവരുടെ പൂർവ്വികദേശത്തുനിന്ന് ഖൊറാസാന്റെ കിഴക്കൻ സ്റ്റെപ്പികളിലേയ്ക്ക് നീക്കി. നാദിർ ഷായുടെ മരണശേഷം, കരീം ഖാന്റെ മാർഗനിർദേശമനുസിരിച് സാന്ദ് ഗോത്രം അവരുടെ യഥാർത്ഥ ഭൂമിയിലേക്ക് മടങ്ങി.[13] ആദിൽ ഷായെ രാജാവാക്കിയ ശേഷം കരീം ഖാൻ പട്ടാളത്തിൽ നിന്ന് കൂറുമാറുകയും അലി മൊറാദ് ഖാൻ ബക്തിയാരി, അബോൾഫത്ത് ഖാൻ ഹഫ്ത് ലാങ് എന്നിവരും മറ്റ് രണ്ട് പ്രാദേശിക മേധാവികൾക്കുമൊപ്പം ഒരു അധികാര സ്ഥാനത്തേയ്ക്കുള്ള പ്രധാന മത്സരാർത്ഥിയായി മാറിയെങ്കിലും നിരവധി എതിരാളികളാൽ വെല്ലുവിളിയ്ക്കപ്പെട്ടു.[14] അബോൽഫത്ത് ഖാൻ വിസിയറും കരീം ഖാൻ കരസേനാ മേധാവിയും അലി മൊറാദ് ഖാൻ റീജന്റുമായി.[15]

കരീം ഖാൻ സന്ദ് ഷിറാസ് നഗരത്തെ തന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും 1778-ൽ ടെഹ്‌റാൻ രണ്ടാമത്തെ തലസ്ഥാനമായി മാറ്റുകയും ചെയ്തു. ഇറാന്റെ മധ്യ, തെക്കൻ ഭാഗങ്ങളുടെ നിയന്ത്രണവും അദ്ദേഹം നേടി. തന്റെ അവകാശവാദത്തിന് നിയമസാധുത നൽകുന്നതിനായി, കരീം ഖാൻ 1757-ൽ അവസാനത്തെ സഫാവിദ് രാജാവിന്റെ ചെറുമകനായ ഷാ ഇസ്മായിൽ മൂന്നാമനെ സിംഹാസനത്തിൽ ഇരുത്തി. ഇസ്മായിൽ മൂന്നാമൻ പേരിന് മാത്രം ഒരു രാജാവായിരുന്നപ്പോൾ, യഥാർത്ഥ അധികാരം കരീം ഖാനിൽ നിക്ഷിപ്തമായിരുന്നു. കരീം ഖാൻ സന്ദ് സൈനിക കമാൻഡറായും അലിമർദാൻ ഖാൻ സിവിൽ അഡ്മിനിസ്ട്രേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. താമസിയാതെ തന്റെ പങ്കാളിയെയും പാവ രാജാവിനെയും ഇല്ലാതാക്കിക്കൊണ്ട് കരീം ഖാൻ സന്ദ് 1760-ൽ സ്വന്തം രാജവംശം സ്ഥാപിച്ചു. രാജാവെന്ന പദവി സ്വീകരിക്കാൻ വിസമ്മതിച്ച അദ്ദേഹം പകരം വക്കിലോൽ റോയ (ജനങ്ങളുടെ വക്താവ്) എന്ന് സ്വയം നാമകരണം ചെയ്തു.

1760 ആയപ്പോഴേക്കും കരീം ഖാൻ തന്റെ മുഴുവൻ എതിരാളികളെയും പരാജയപ്പെടുത്തുകയും ഷാരൂഖ് ഭരിച്ചിരുന്ന വടക്കുകിഴക്കൻ ഭാഗത്തുള്ള ഖൊറാസാൻ ഒഴികെയുള്ള ഇറാനെ നിയന്ത്രിക്കുകയും ചെയ്തു. അസർബൈജാനിൽ ആസാദ് ഖാനെതിരെയും മെസൊപ്പൊട്ടേമിയയിലെ ഒട്ടോമന്മാർക്കെതിരെയും നടത്തിയ വിദേശ സൈനിക പ്രവർത്തനങ്ങളിലൂടെ അസർബൈജാനെയും ബസ്ര പ്രവിശ്യയെയും തന്റെ നിയന്ത്രണത്തിലാക്കി. എന്നാൽ തന്റെ ബദ്ധശത്രുവായ ക്വോയുൻലു ഖജാറുകളുടെ തലവനായ മുഹമ്മദ് ഹസൻ ഖാൻ ഖജറിനെതിരായ പ്രചാരണങ്ങൾ അദ്ദേഹം ഒരിക്കലും നിർത്തിയില്ല. ഒടുവിൽ അയാളെ കരീം ഖാനും മക്കളും ചേർന്ന് പരാജയപ്പെടുകയും ആഘ മുഹമ്മദ് ഖാൻ, ഹൊസൈൻ കോലി ഖാൻ ഖ്വജർ എന്നിവരെ ബന്ദികളാക്കി ഷിറാസിലേക്ക് കൊണ്ടുവരികയും ചെയ്തു. ഷിറാസ് നഗരത്തിലെ കരീം ഖാൻ സന്ദിൻറെ സ്മാരകങ്ങളിൽ പ്രശസ്തമായ ആർഗ് ഓഫ് കരീം ഖാനും വക്കിൽ ബസാറും നിരവധി പള്ളികളും പൂന്തോട്ടങ്ങളും ഉൾപ്പെടുന്നു. ഖജർ രാജവംശത്തിന്റെ ഭാവി തലസ്ഥാനമായ ടെഹ്‌റാൻ പട്ടണത്തിൽ ഒരു കൊട്ടാരം പണിതീർത്തിതിൻറെ പെരുമയും അദ്ദേഹത്തിനാണ്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=സാന്ദ്_രാജവംശം&oldid=3821965" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ