സംഖ്യ


എണ്ണുവാനും‌ (Count) അളക്കുവാനും‌ (measure) കുറിക്കുവാനും‌ (label) ഉതകുന്ന ഒരു കണക്കു മുതലാണ് (Mathematical Object) എണ്ണം/സംഖ്യ/നമ്പർ (Number). തനതെണ്ണങ്ങളായ (Natural Numbers) 1,2,3.. മുതലായവ എളുപ്പം‌ ഉദാഹരണങ്ങളാണ്. തനതെണ്ണങ്ങളെ വിരലെണ്ണങ്ങൾ‌ എന്നും‌ വിളിക്കാം‌. എണ്ണങ്ങളെ എഴുതിവയ്ക്കാൻ പൊതുവേ അക്കങ്ങളെ ഉപയോഗിക്കുന്നു. സാധാരണ ജീവിതത്തിൽ പലകാര്യങ്ങളേയും എണ്ണങ്ങൾ‌ പ്രതിനിധീകരിക്കാറുണ്ട്. ഉദാഹരണത്തിന് ടെലിഫോൺ നമ്പരുകൾ, വാഹനങ്ങളുടെ നമ്പരുകൾ.

എണ്ണം എന്ന ആശയം‌ നൂറ്റാണ്ടുകളുടെ കടന്നുപോക്കിൽ‌ പൂജ്യം‌ (Zero), കിഴിവുകൾ (Negative Numbers), -യും -ഉം തുടങ്ങിയ പകുപ്പുകൾ (Rational Numbers), -യും -യും‌ പോലുള്ള പൊരുളുകൾ (Real Numbers), പൊരുളുകളോട് നിനവുകളുടെ (Imaginary Numbers) കുറിപ്പായ ചേർത്ത് വലുതാക്കിയ നിറവുകൾ‌ (Complex Numbers) എന്നിവയെല്ലാം അടങ്ങുന്ന ഒരു കൂമ്പാരമായി. എണ്ണങ്ങൾ‌ വച്ചുള്ള പൊതു കണക്കുചെയ്തികളാണ് (Mathematical Operations) കൂട്ടൽ‌ (Addition), കുറയ്ക്കൽ‌ (Subtraction), പെരുക്കൽ‌ (Multiplication), പകുക്കൽ (Division), ഏറ്റൽ (Exponentiation) എന്നിവ. കണക്കിന്റെ ഈ വഴിയെ അക്കക്കണക്ക് (Arithmetic) എന്ന് വിളിക്കുന്നു. വിരലെണ്ണങ്ങളുടെ ചട്ടങ്ങളെപ്പറ്റിയുള്ള കണക്കുവഴിക്ക് എണ്ണറിവ് (Number Theory) എന്ന് പറയുന്നു. എണ്ണങ്ങളെ പോലെ പെരുമാറുന്ന ചില ഉരുവമില്ലായ്മകളെ (abstractions) പത്തൊൻപതാം നൂറ്റാണ്ടിൽ കണക്കുകാർ വളർത്തിയെടുത്തു. ഇവയിൽ ആദ്യമായി ഉരുത്തിരിഞ്ഞത് നിറവെണ്ണനടപ്പിനെ (complex number system) മാറ്റിയും വലുതാക്കിയുമുണ്ടാക്കിയ പെരുംനിറവുകൾ (hypercomplex numbers) ആയിരുന്നു.Malayalam Numbers 1-100 Archived 2022-05-18 at the Wayback Machine.

6780000210

പൂജ്യം മുതൽ ഒൻപതു വരെയുള്ള എണ്ണങ്ങളെ കാണിക്കാനുള്ള ചിഹ്നങ്ങളാണ് അക്കങ്ങൾ. ഇന്തോ-അറബിക് സമ്പ്രദായത്തിൽ ഇന്ന് പരക്കെ ഉപയോഗിക്കുന്ന ചിഹ്നങ്ങൾ 0,1,2,3,4,5,6,7,8,9 എന്നിവയാണ്. നാമിന്ന് എല്ലായിടത്തും‌ ഉപയോഗിക്കുന്ന ദശാംശ രീതി അഥവാ പത്തുവില രീതിയിൽ ഏത് എണ്ണത്തിനെയും എഴുതാൻ ഈ പത്ത് അക്കങ്ങൾ വച്ച് കഴിയും.

"https:https://www.search.com.vn/wiki/index.php?lang=ml&q=സംഖ്യ&oldid=3993996" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ