ശോഭ കരന്ദലജെ

പതിനേഴാം ലോകസഭയിൽ കർണാടകയിലെ ഉഡുപ്പി - ചിക്കമഗളൂരിൽ നിന്നുമുള്ള ലോകസഭാംഗവും രണ്ടാം മോദി മന്ത്രിസഭയിലെ കൃഷി വകുപ്പു മന്ത്രിയുമാണ് ശോഭ കരന്ദലജെ (Shobha Karandlaje കന്നഡ:ಶೋಭಾ ಕರಂದ್ಲಾಜೆ ജനനം: ഒക്ടോബർ 23 1966)[2] .[3] കർണാടകയിലെ ബി ജെ പി വൈസ് പ്രസിഡണ്ടായ [4] അവർ നേരത്തെ കർണാക മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു.[2]

ശോഭ കരന്ദലജെ Shobha Karandlaje
Minister of state in the
Ministry of Agriculture and Farmers Welfare
പദവിയിൽ
ഓഫീസിൽ
7 July 2021
രാഷ്ട്രപതിറാം നാഥ് കോവിന്ദ്
പ്രധാനമന്ത്രിനരേന്ദ്ര മോദി
മന്ത്രിനരേന്ദ്ര സിങ് തോമർ
മുൻഗാമിParshottam Rupala
Cabinet Minister
Government of Karnataka
ഓഫീസിൽ
22 September 2010 – 23 January 2013
Ministry
Term
Minister of Energy22 September 2010 - 23 January 2013
ഓഫീസിൽ
7 June 2008 – 9 November 2009
Ministry
Term
Minister of Rural Development & Panchayat Raj7 June 2008 - 9 November 2009
Member of Parliament
Lok Sabha
പദവിയിൽ
ഓഫീസിൽ
2014
മുൻഗാമിK. Jayaprakash Hegde
മണ്ഡലംUdupi Chikmagalur
Member of Karnataka Legislative Assembly
ഓഫീസിൽ
2008–2013
മുൻഗാമിseat did not exist
പിൻഗാമിS. T. Somashekhar
മണ്ഡലംYeshvanthapura
Member of Karnataka Legislative Council
ഓഫീസിൽ
2004–2008
മണ്ഡലംelected by Legislative Assembly members
വ്യക്തിഗത വിവരങ്ങൾ
ജനനം (1966-10-23) 23 ഒക്ടോബർ 1966  (57 വയസ്സ്)
Puttur, Mysore State, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിBharatiya Janata Party
(till 2012; 2014–present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Karnataka Janata Paksha
(2012-2014)
വിദ്യാഭ്യാസംM.A. (Sociology), M.S.W.[1]
അൽമ മേറ്റർMangalore University
NicknameShobhakka
ഉറവിടം: [1]

ആദ്യകാല ജീവിതം

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരു ചാർവാക [5] ഗ്രാമത്തിൽ മോനപ്പ ഗൗഡ, പൂവക്ക എന്നിവരുടെ പുത്രിയായി 1966 ഒക്ടോബർ 23-ആം തീയ്യതി ശോഭ ജനിച്ചു.[6] രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തകയായിരുന്നു.[7]. മൈസൂർ ഓപ്പൻ യൂണിവേഴ്സിറ്റി, മാംഗളൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നായി എം.എ സോഷ്യോളജി, മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. വൊക്കലിഗ സമുദായാംഗമായ ശോഭയെ മുൻ എം.എൽ.എയായ എ.ജെ.കോഡ്ഗിയാണ് 1990-കളിൽ യെഡിയൂരപ്പക്ക് പരിചയപ്പെടുത്തിയത്, നേരത്തെ മംഗലാപുരത്ത് ആർ. എസ്. എസ് പ്രചാരക് ആയിരുന്ന അവർ ബി ജെ പി. മഹിളാ മോർച്ചയുടെ ചുമതല ഏറ്റെടുത്തു.[8]

രാഷ്ടീയ രംഗം

2004-ൽ എം. എൽ. സിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ കർണാടക ഭാരതീയ ജനതാ പാർട്ടിയിൽ പല സ്ഥാനങ്ങളും വഹിച്ചു. 2008 മേയ് മാസത്തിൽ ബെംഗളൂരുവിലെ യശ്വന്ത്പുരയിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട അവർ ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ പഞ്ചായത്ത് രാജ്, ഗ്രാമീണ വികസന വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഒരു നല്ല ഭരണാധികാരി എന്ന് പേരെടുത്തുവെങ്കിലും [9]ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം 2009-ൽ രാജിവയ്ക്കുകയും പിന്നീട് 2010-ൽ ജഗദീഷ് ഷെട്ടർ മന്ത്രിസഭയിൽ ഊർജ്ജ വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[10] ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ അധിക ചുമതലയും അവർക്കായിരുന്നു. 2012-ൽ ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് രാജിവച്ച് മുൻ കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെഡിയൂരപ്പയുടെ നേതൃത്വത്തിൽ രൂപീകൃതമായ കർണാടക ജനതാ പാർട്ടിയിൽ ചേർന്നു. [11] പുതിയ പാർട്ടിയുടെ വർക്കിങ് പ്രസിഡണ്ടായിരുന്നു അവർ.[12][13] 2013-ൽ രാജാജി നഗർ വിധാൻ സഭ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മൽസരിച്ചുവെങ്കിലും മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.[14] കർണാടക ജനതാ പാർട്ടി, 2014 ജനുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ അവർ ബി.ജെ.പിയിൽ തിരിച്ചെത്തി.

2014-ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ കർണാടാകയിലെ ഉഡുപ്പി - ചിക്കമഗളൂർ ലോകസഭ മണ്ഡലത്തിൽനിന്നും മൽസരിച്ച് 1.81 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2019-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ പ്രമോദ് മധ്വരാജിനെതിരെ മൽസരിച്ച അവർ ഭൂരിപക്ഷം മൂന്നര ലക്ഷം വോട്ടുകളായി ഉയർത്തി[15][16] 2021 ജൂലൈ മാസത്തിൽ, ഏഴ് പുതിയ വനിതാ മന്ത്രിമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ,കർണാടകയിലെ തീരദേശമേഖലയെ പ്രതിനിധീകരിച്ച്, ശോഭ കരന്ദലജെ രണ്ടാം മോദി മന്ത്രാലയത്തിലെ കൃഷി - കർഷക ക്ഷേമ വകുപ്പു സഹമന്ത്രിയായി [17][18]

വിവാദങ്ങൾ

2020-ൽ പൗരത്വ നിയമത്തെ അനുകൂലിച്ച കുടുംബങ്ങൾക്ക് കുടിവെള്ളം നിഷേധിച്ചു എന്ന് ട്വീറ്റ് ചെയ്ത സംഭവത്തിൽ, കുറ്റിപ്പുറം പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു[19] 2020-ലെ മകര സംക്രാന്തി ദിവസം കേരള ടൂറീസം ട്വിറ്ററിലെ ബീഫ് വിഭവത്തിന്റെ ചിത്രം പ്രസിധീകരിച്ചപ്പോൾ, കേരളാ സർക്കാർ ഹിന്ദുക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ശോഭ കരന്ദലജെ അഭിപ്രായപ്പെട്ടിരുന്നു.[20]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ശോഭ_കരന്ദലജെ&oldid=4088697" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ