ശിവരാജ് സിംഗ് ചൗഹാൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ (ജനനം: 05 മാർച്ച് 1959) 1991 മുതൽ 2005 വരെ അഞ്ച് തവണ ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]

ശിവരാജ് സിംഗ് ചൗഹാൻ
ശിവരാജ് സിംഗ് ചൗഹാൻ 2010ൽ
മധ്യപ്രദേശ് മുഖ്യമന്ത്രി
ഓഫീസിൽ
2005-2008, 2008-2013, 2013-2018, 2020-2023
മുൻഗാമിബാബുലാൽ ഗൗർ
പിൻഗാമിമോഹൻ യാദവ്
മണ്ഡലംബുധനി
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-03-05) 5 മാർച്ച് 1959  (65 വയസ്സ്)
Jait, Sehore, മധ്യപ്രദേശ്
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിസാധന ചൗഹാൻ
കുട്ടികൾ2 പുത്രന്മാർ
വസതിഭോപ്പാൽ
As of 11 ഡിസംബർ, 2023

ജീവിതരേഖ

മധ്യ പ്രദേശിലെ സെഹോർ ജില്ലയിൽ ഒരു കർഷക കുടുംബത്തിൽ പ്രേം സിംഗ് ചൗഹാൻ്റെയും സുന്ദർ ഭായിയുടേയും മകനായി 1959 മാർച്ച് അഞ്ചിന് ജനിച്ചു. കിരാർ സമുദായക്കാരനായ ചൗഹാൻ്റെ വിദ്യാഭ്യാസ യോഗ്യത എം.എ. ഫിലോസഫിയാണ്. ഒരു കർഷകൻ കൂടിയാണ് ചൗഹാൻ.[5]

രാഷ്ട്രീയ ജീവിതം

1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ1976-ൽ സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

പ്രധാന പദവികളിൽ

  • 1972-1977 : ആർ.എസ്.എസ്. പ്രവർത്തകൻ
  • 1977-1978 : ഓർഗനൈസിംഗ് സെക്രട്ടറി, എ.ബി.വി.പി ഭോപ്പാൽ യൂണിറ്റ്
  • 1978-1980 : സംസ്ഥാന ജോയിൻറ് സെക്രട്ടറി, എ.ബി.വി.പി
  • 1980-1982 : സംസ്ഥാന ജനറൽ സെക്രട്ടറി, എ.ബി.വി.പി
  • 1982-1983 : ദേശീയ നിർവാഹക സമിതിയംഗം, എ.ബി.വി.പി
  • 1984-1985 : യുവമോർച്ച, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
  • 1985-1988 : യുവമോർച്ച, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1988-1991 : യുവമോർച്ച, സംസ്ഥാന പ്രസിഡൻറ്
  • 1990-1991 : നിയമസഭാംഗം, മധ്യപ്രദേശ്
  • 1991-1996 : ലോക്സഭാംഗം (1), വിദിഷ
  • 1992 : യുവമോർച്ച, ദേശീയ ജനറൽ സെക്രട്ടറി
  • 1992-1994, 1997-1998 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
  • 1996-1998 : ലോക്സഭാംഗം(2), വിദിഷ
  • 1998-1999 : ലോക്സഭാംഗം(3), വിദിഷ
  • 1999-2004 : ലോക്സഭാംഗം(4), വിദിഷ
  • 2000-2003 : യുവമോർച്ച, ദേശീയ പ്രസിഡൻ്റ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി
  • 2004-2005 : ലോക്സഭാംഗം(5), വിദിഷ
  • 2004 : ബിജെപി, ദേശീയ ജനറൽ സെക്രട്ടറി, പാർട്ടി പാർലമെൻ്ററി ബോർഡംഗം
  • 2005 : ബിജെപി സംസ്ഥാന പ്രസിഡൻറ്, ബിജെപി ജനറൽ ഇലക്ഷൻ കമ്മറ്റി സെക്രട്ടറി
  • 2006-2008, 2008, 2013, 2018, 2023-തുടരുന്നു : നിയമസഭാംഗം, ബുധനി
  • 2005-2008 : മധ്യപ്രദേശ് മുഖ്യമന്ത്രി (1),
  • 2008-2013 : മധ്യപ്രദേശ് മുഖ്യമന്ത്രി (2)
  • 2013-2018 : മധ്യപ്രദേശ് മുഖ്യമന്ത്രി (3)
  • 2018-2020 : പ്രതിപക്ഷ നേതാവ്, മധ്യപ്രദേശ് നിയമസഭ
  • 2020-2023 : മധ്യപ്രദേശ് മുഖ്യമന്ത്രി (4)[6][7]

മധ്യപ്രദേശ് മുഖ്യമന്ത്രി

ലോക്സഭാംഗമായിരിക്കെ 2003-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചപ്പോൾ അന്നത്തെ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന ദ്വിഗ് വിജയ് സിംഗിനെതിരെ രഘോഹർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ജയിക്കാൻ കഴിഞ്ഞില്ല.

2005-ൽ ബിജെപി സംസ്ഥാന പ്രസിഡൻറായിരിക്കവെ അന്നത്തെ ബിജെപിയുടെ മുഖ്യമന്ത്രിയായിരുന്ന ബാബുലാൽ ഗൗറിന് പകരക്കാരനായാണ് ചൗഹാൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നത്. ലോക്സഭാംഗമായിരുന്ന ചൗഹാൻ ലോക്സഭാംഗത്വം രാജിവച്ച് 2006-ൽ ബുധനി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിയെ അധികാരത്തിൽ നിലനിർത്താൻ ചൗഹാന് കഴിഞ്ഞു.

2018-ൽ മുഖ്യമന്ത്രിയായി മൂന്നാം തവണയും നിയമസഭ തിരഞ്ഞെടുപ്പിനെ നേരിട്ട ചൗഹാന് പക്ഷേ പാർട്ടിയെ അധികാരത്തിൽ എത്തിക്കാൻ കഴിഞ്ഞില്ല. നേരിയ ഭൂരിപക്ഷത്തിന് അധികാരം നഷ്ടമായതോടെ നിയമസഭയിൽ ബിജെപിയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

2020-ൽ[8] പിന്നീടുള്ള ധ്രുവീകരണത്തിൽ കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയായിരുന്ന കമൽനാഥുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കോൺഗ്രസിൻ്റെ നിയമസഭാംഗങ്ങൾ അംഗത്വം രാജിവച്ച് ബിജെപി സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ചതോടെ ചൗഹാൻ നാലാം പ്രാവശ്യവും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[9][10]

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ