വേദന

ശാരീരികമായ ഒരു അനുഭവമാണ് വേദന (ഇംഗ്ലീഷ്: Pain). വേദന സം‌വേദിക്കുന്ന ഞരമ്പുകളാണ് ശരീരത്തിന്റെ ഒരോ ഭാഗങ്ങളിൽ നിന്നും വേദനയുടെ തരംഗങ്ങളെ തലച്ചോറിലെത്തിച്ച് വേദനയുണ്ട് എന്ന് നമ്മെ അറിയിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സം‌വിധാനങ്ങളൊലൊന്നാണ് വേദന.

വേദന
രക്തം എടുക്കുമ്പോൾ വേദന കടിച്ചമർത്തുന്ന സ്ത്രീ
സ്പെഷ്യാലിറ്റിന്യൂറോളജി
പെയിൻ മെഡിസിൻ
കാലാവധിവേദനയുടെ കാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു
തരങ്ങൾശാരീരികം, സൈക്കോളജിക്കൽ, സൈക്കോജനിക്
മരുന്ന്വേദനസംഹാരി

മിക്ക വികസിത രാജ്യങ്ങളിലും ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രശ്നത്തിൽ ചികിൽസ തേടാനുള്ള ഏറ്റവും സാധാരണ കാരണം വേദനയാണ്.[1][2] പല മെഡിക്കൽ അവസ്ഥകളിലും ഇത് ഒരു പ്രധാന ലക്ഷണമാണ്, മാത്രമല്ല ഇത് ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിലും പൊതുവായ പ്രവർത്തനത്തിലും തടസ്സമുണ്ടാക്കും.[3] 20% മുതൽ 70% വരെ കേസുകളിൽ ലളിതമായ വേദന സംഹാരികൾ ഉപയോഗപ്രദമാണ്.[4] സാമൂഹിക പിന്തുണ, ഹിപ്നോട്ടിക് നിർദ്ദേശം, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി തുടങ്ങിയ മാനസിക ഘടകങ്ങൾ വേദനയുടെ തീവ്രതയെ ബാധിക്കും.[5][6] ഫിസിഷ്യൻ-അസിസ്റ്റഡ് സൂയിസൈഡ് അല്ലെങ്കിൽ ദയാവധം സംബന്ധിച്ച ചില സംവാദങ്ങളിൽ, മാരകമായ രോഗബാധിതരായ ആളുകൾക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു കാരണമാണ് അസഹനീയമായ വേദന.[7]

പരിധി

പെയിൻ സയൻസിൽ, ക്വാണ്ടിറ്റേറ്റീവ് സെൻസറി ടെസ്റ്റിംഗ് എന്ന പ്രക്രിയ ഉപയോഗിച്ച് ഒരു ഉത്തേജകത്തിന്റെ തീവ്രത ക്രമേണ വർദ്ധിപ്പിച്ചാണ് വേദനയുടെ താങ്ങാവുന്ന പരിധി അളക്കുന്നത്. വേദന അനുഭവിപ്പിക്കാനായി വൈദ്യുതി, താപം (ചൂട് അല്ലെങ്കിൽ തണുപ്പ്), മെക്കാനിക്കൽ (മർദ്ദം, സ്പർശം, വൈബ്രേഷൻ), ഇസ്കെമിക് അല്ലെങ്കിൽ കെമിക്കൽ ഉത്തേജകങ്ങൾ പ്രയോഗിക്കുന്നു.[8] "പെയിൻ പെർസെപ്ഷൻ ത്രെഷോൾഡ്" എന്നത് വേദന അനുഭവിക്കാൻ തുടങ്ങുന്ന ഘട്ടമാണ്, "പെയിൻ ത്രഷോൾഡ് ഇൻ്റൻസിറ്റി" എന്നത് നന്നായി വേദനിപ്പിക്കാൻ തുടങ്ങുന്ന ഉത്തേജക തീവ്രതയാണ്. വേദന സഹിക്കാൻ കഴിയാതെ ഉത്തേജകം നിർത്താൻ ആവശ്യപ്പെടുമ്പോൾ "പെയിൻ ടോളൻസ് ത്രഷോൾഡ്" എന്ന പരിധിയിൽ എത്തുന്നു.[8]

അവലംബം

Wiktionary
pain എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https:https://www.search.com.vn/wiki/index.php?lang=ml&q=വേദന&oldid=3645694" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ