വെള്ളിലത്തോഴി

ഷഡ്പദങ്ങൾ

കേരളത്തിലും മറ്റും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ്‌ വെള്ളിലത്തോഴി. ഇംഗ്ലീഷ്: Commander. ശാസ്ത്രീയനാമം: ലിമെനൈറ്റിസ് പ്രോക്രൈസ് (Moduza procris).[1][2][3][4]

വെള്ളിലത്തോഴി
Commander
Moduza procris
Not evaluated (IUCN 2.3)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Limenitidini
Genus:
Species:
M. procris
Synonyms

Limenitis procris (Cramer, 1777)Moduza procris

6 മുതൽ 7.5 സെ.മീ. വരെയാണ് വെള്ളിലത്തോഴിയുടെ ചിറകളവ്. ചിറകിന്റെ മുകൾഭാഗം ചുവപ്പുകലർന്ന തവിട്ടുനിറത്തിലാണ്. കീഴ്ചിറക് വെള്ളകലർന്ന ചാരനിറത്തിലും. കീഴ്ചിറകിന്റെ അഗ്രഭാഗങ്ങൾക്ക് മേൽചിറകിലേതുപോലെയുള്ള നിറവിന്യാസമായിരിക്കും. ചിറകിന്റെ മധ്യഭാഗത്ത് തൂവെള്ളനിറത്തിലുള്ള പൊട്ടുകളാൽ രൂപംകൊള്ളുന്ന വലിയ പട്ടകൾ കാണാം. ചിറകു വിടർത്തുമ്പോൾ ഈ പൊട്ടുകൾ V ആകൃതിയിൽ കാണപ്പെടുന്നു. ആൺശലഭത്തിനും പെൺശലഭത്തിനും ഒരേ രൂപമാണ്.

വെള്ളിലത്തോഴി

പൂന്തോട്ടസസ്യമായ മുസാണ്ടയിലും കാട്ടുസസ്യമായ വെള്ളിലച്ചെടിയിലുമാണ് വെള്ളിലത്തോഴികൾ പ്രധാനമായും മുട്ടയിടുന്നത്. കാട്ടകത്തി, നീർക്കടമ്പ്, ആറ്റുതേക്ക്, ആറ്റുവഞ്ചി, വെള്ളത്താലച്ചെടി എന്നീ സസ്യങ്ങളിലും ഇവയുടെ ലാർവകളെ കാണാം.[5] ശലഭപുഴുവിനു ചാര നിറമാണ്, തവിട്ടു നിറമുള്ള പുള്ളികൾ കൊണ്ട് ദേഹം അലങ്ങരിക്കും, പുഴുവിന്റെ ദേഹം നിറയെ മുള്ളുകളും കുഴലുകൾ പോലുള്ള മുഴകളും കാണാം. കരിയിലകളിലോ ഉണക്ക ചില്ലകളിലോ ആണ് സമാധിദിശ കഴിച്ചു കൂട്ടുക.

ശ്രീലങ്ക മുതൽ ഇന്ത്യയിലെ മഹാരാഷ്ട്രവരെയുള്ള പ്രദേശങ്ങളിലാണ് വെള്ളിലത്തോഴികളെ ധാരാളമായി കണ്ടുവരുന്നത്. ഡൂൺ താഴ്വരയ്ക്ക് കിഴക്കുള്ള ഹിമാലയ പ്രദേശങ്ങൾ, സിക്കിം മുതൽ അരുണാചൽവരെയുള്ള കിഴക്കേ ഇന്ത്യ, മ്യാന്മാർ എന്നിവിടങ്ങളിലും ഈ ശലഭം കാണപ്പെടുന്നു.

ലാർവഭക്ഷണസസ്യങ്ങൾ

ജീവിതചക്രം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=വെള്ളിലത്തോഴി&oldid=3828178" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ