വെറോനിക്ക ഗീലിയാനി

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് വെറോനിക്ക ഗീലിയാനി.

വെറോനിക്ക ഗീലിയാനി
Veronica Giuliani
ക്രിസ്‌തീയ മഠാധ്യക്ഷ
ജനനം1660
മെർക്കാറ്റെല്ലോ, ഇറ്റലി
മരണംജൂലൈ 9, 1727(1727-07-09) (പ്രായം 67)
സിറ്റാ ദി കാസ്റ്റെല്ലോ, ഇറ്റലി
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്ജൂൺ 17, 1804 by പീയൂസ് എട്ടാമൻ മാർപ്പാപ്പ
നാമകരണംമേയ് 26, 1839 by ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ
പ്രധാന തീർത്ഥാടനകേന്ദ്രംസെന്റ്. വെറോനിക്കാ ഗീലാനി സന്യാസി മഠം, സിറ്റാ ദി കാസ്റ്റെല്ലോ
ഓർമ്മത്തിരുന്നാൾജൂലൈ 9
പ്രതീകം/ചിഹ്നംമുൾക്കിരീടം ധരിച്ച് ക്രിസ്‌തുവിന്റെ ക്രൂശിതരൂപവും പേറി

ജീവിതരേഖ

1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ ജനിച്ചു[1]. ചെറുപ്രായത്തിലെ തന്നെ സന്യസിക്കുവാനായിരുന്നു വെറോനിക്കായുടെ തീരുമാനം. പക്ഷേ പിതാവ്‌ അവളുടെ തീരുമാനത്തെ എതിർത്തു. അധികം വൈകാതെ വെറോനിക്ക രോഗബാധിതയായി. പിതാവ്‌ അവളുടെ ആഗ്രഹത്തിന് സമ്മതം നൽകിയപ്പോൾ മാത്രമാണ് രോഗപീഡയിൽ നിന്നും അവൾക്ക് മുക്തി ലഭിച്ചത്. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ്‌ എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര്‌ സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര്‌ സ്വീകരിച്ചത്.

1694 -ൽ യേശുവിന്റെ മുൾമുടി ധാരണത്തിന്റെ അനുഭവം വെറോനിക്കയുടെ ശിരസിനുണ്ടായി. 1697-ലെ ദുഃഖവെള്ളിയാഴ്ച യേശുവിന്റെ അഞ്ചു തിരുമുറിവുകൾ ദൃശ്യവും സ്ഥിരവുമായി അവൾക്ക്‌ ലഭിച്ചു. തന്മൂലം അവൾ ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്‌ക്ക്‌ വിധേയായി. എങ്കിലും ഈ അവസ്ഥയിൽ നിന്നും മുക്തി നേടുവാൻ സാധിച്ചില്ല. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു[2]. 1839 മേയ്‌ 26-ന് പോപ്പ്‌ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ